സ്വത്തുക്കൾ മരവിപ്പും: പുടിനെതിരെ സാമ്പത്തിക നീക്കങ്ങളുമായി യൂറോപ്പ്
യൂറോപ്: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെതിരെ സാമ്പത്തികമായ നീക്കങ്ങളുമായി യൂറോപ്പ്. പുടിന്റെയും റഷ്യൻ മന്ത്രിയുടെയും സ്വത്തുക്കൾ മരവിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. യുക്രൈനെ ആക്രമിക്കാനുള്ള തീരുമാനത്തിന്റെ പേരിലാണ് നടപടി.
ഇതിന്റെ ഭാഗമായി റഷ്യയുടെ പുറത്തുള്ള പുടിന്റെ ആസ്തികള്‍ മരവിപ്പിക്കുന്ന നടപടികളിലേക്ക് കടക്കും. റഷ്യന്‍ ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തി ഒറ്റപ്പെടുത്താനും യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നുണ്ട് എന്നാണ് വിവരം.

അതേസമയം, പുടിന് പ്രതിവര്‍ഷം 10 മില്യണ്‍ റൂബിള്‍ സമ്പാദിക്കാനാകുന്നുണ്ടെന്നാണ് ബ്ലൂംബെര്‍ഗിന്റെ കണക്ക്. എന്നാൽ, ആകെ സമ്പത്ത് എത്രയെന്ന് കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. അദ്ദേഹത്തിന് മൂന്ന് ആഡംബര കാറുകളും ഒരു അപ്പാര്‍ട്ട്‌മെന്റും ഉണ്ട്. ഇക്കാര്യം റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ പുടിന്റെ യഥാര്‍ഥ ആസ്തി ഈ കണക്കുകളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലെന്നാണ് വിവരം.
അതേസമയം, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചിക്കുകയായിരുന്നു. തുടർന്ന് റഷ്യ ഉക്രൈനെ ആക്രമിച്ചു. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ 137 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, നൂറിലധികം പേർ ഇന്ന് മരിച്ചിട്ടുണ്ടെന്നാണ് വിവരം.
റഷ്യ ടാങ്കുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമം അഴിച്ച് വിട്ടത്. റഷ്യൻ കരസേന ഉക്രൈന്റെ വടക്ക്, വടക്ക് കിഴക്ക് പ്രദേശങ്ങളിൽ നിന്ന് ഉക്രെയ്ൻ തലസ്ഥാനമായ കൈവിൽ എത്തിയെന്നും ആക്രമം ആഴിച്ചു വിട്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായി. ഇത് പോരാട്ടം കൂടുതൽ വഷളാകാൻ കാരണമായി. റഷ്യൻ സൈന്യം ഉക്രൈനെതിരെ ശക്തമായ ആക്രമണങ്ങൾ നടത്തി. കരയിലൂടെയും ആകാശത്തിലൂടെയും അനുനിമിഷം ആക്രമം ഉണ്ടായി. ഈ ആക്രമം ഉക്രെയ്നിന്റെ പ്രതിരോധത്തെ തകർത്ത് കളഞ്ഞു. നേരം പുലരുന്നതിന് മുൻപ് കൈവിലുടനീളം സ്ഫോടനങ്ങളും വെടിയൊച്ചകളും മുഴങ്ങി.
അതേസമയം, യുക്രൈൻ തലസ്ഥാനത്തിന്റെ മറ്റ് പ്രദേശത്ത് റഷ്യൻ ചാരന്മാരുടെ സാന്നിധ്യമുണ്ടെന്ന് ഉക്രൈൻ സൈന്യം അവകാശപ്പെട്ടു. ഇതിന് പിന്നാലെ, യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി മുഴുവൻ സമൂഹത്തോട് അഭ്യർത്ഥനകൾ നടത്തിയിരുന്നു. അതേസമയം, യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേശത്തെ തുടർന്ന് റഷ്യ-ഉക്രെയ്ൻ സംഘർഷം വ്യാഴാഴ്ച രൂക്ഷമായിരുന്നു. ഇതിനെ തുടർന്ന് യുക്രൈൻ വ്യോമപാത അടച്ചുപൂട്ടിയിരുന്നു. അതിനാൽ, തന്നെ എയർ ഇന്ത്യ വിമാനം പാതിവഴിയിൽ നിന്ന് മടങ്ങി.
എന്നാൽ, യുക്രൈന്റെ അയൽരാജ്യങ്ങൾ വഴി ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിനുള്ള മാർഗങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹംഗറി വഴിയുള്ള ഒഴിപ്പിക്കൽ മാർഗത്തെ കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യാഴാഴ്ച ഹംഗറി വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോയുമായി ചർച്ച നടത്തിരുന്നു. എന്നാൽ, സ്ലൊവാക്യ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സ്ലൊവാക്യൻ വിദേശകാര്യ മന്ത്രി ഇവാൻ കോർകോക്കും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അതേസമയം, യുക്രൈനിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുളള നടപടികൾ ആരംഭിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കിരുന്നു. ആദ്യ ഘട്ടത്തിൽ അയൽ രാജ്യങ്ങൾ വഴിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇതിനായുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും വി മുരളീധരൻ അറിയിച്ചു.












Click it and Unblock the Notifications