Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവായുധങ്ങള്‍ സജ്ജമാക്കി റഷ്യ, പുടിന്റെ നിര്‍ദേശം, ആണവയുദ്ധത്തിന് വഴിയൊരുങ്ങിയേക്കും, ലക്ഷ്യം നാറ്റോ

കീവ്: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം മറ്റൊരു തലത്തിലേക്ക് വഴിമാറുന്നു. റഷ്യ ആണവായുധങ്ങള്‍ സജ്ജമാക്കി നിര്‍ത്താന്‍ സൈന്യത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നാറ്റോയോടുള്ള പോരാട്ടമായി മാറിയിരിക്കുകയാണ് യുക്രൈനിലെ യുദ്ധം. യുക്രൈന് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കിട്ടുന്നത് റഷ്യ വലിയ വെല്ലുവിളിയായിട്ടാണ് കാണുന്നത്.

രാഹുല്‍ കലിപ്പില്‍, ജാര്‍ഖണ്ഡില്‍ പാലം വലിക്കാന്‍ സ്വന്തം നേതാക്കള്‍, മാറ്റം സൂചിപ്പിച്ച് കോണ്‍ഗ്രസ്

യുഎസ്സ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യ ഏത് തരം ആക്രമണമാണ് നടത്താന്‍ പോകുന്നതെന്ന ആശങ്കയിലാണ്. യുക്രൈനുമായി ബെലാറസ് അതിര്‍ത്തിയില്‍ വെച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ലോകരാജ്യങ്ങള്‍ പ്രതീക്ഷയില്‍ അല്ല. നിലവില്‍ റഷ്യ വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടക്കാത്തത് കൊണ്ട് യുദ്ധം കടുപ്പിക്കാന്‍ പുടിന്‍ തീരുമാനിച്ചേക്കും.

1

പുടിന്‍ ആണവ ആയുധങ്ങള്‍ തയ്യാറാക്കി സേനയോട് സജ്ജമായി ഇരിക്കാന്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പേരില്‍ യുദ്ധത്തിന്റെ സ്വഭാവം തന്നെ മാറ്റാനാണ് പുടിന്‍ ഒരുങ്ങുന്നത്. യുക്രൈനെതിരെയും അവരെ സഹായിക്കുന്നവര്‍ക്കെതിരെയും ആണവായുധം ഉപയോഗിക്കാനാണ് പുടിന്‍ പദ്ധതിയിടുന്നത്. നാറ്റോയിലെ വന്‍ ശക്തികള്‍ നടത്തിയ പരാമര്‍ശം റഷ്യക്കെതിരെ പ്രകോപനപരമായ യുദ്ധ പ്രഖ്യാപനമാണെന്ന് പുടിന്‍ തുറന്നടിച്ചിട്ടുണ്ട്. പുടിനെതിരെ വരെ ലോകരാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതാണ് ആണവായുധം സജ്ജമാക്കി നിര്‍ത്താന്‍ പുടിന്റെ പ്രേരിപ്പിച്ചത്.

2

പുടിന്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ആശങ്ക ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്. യുക്രൈനില്‍ ഇടപെടുന്ന ഏതൊരു രാജ്യത്തിനെതിരെയും കടുത്ത നടപടിയെടുക്കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് പുറമേ ആണവക്കരാറില്‍ നിന്ന് പിന്‍മാറുമെന്ന് വരെ പുടിന്‍ പ്രഖ്യാച്ചു. കീവിലാകെ ഇന്ന് വന്‍ സ്‌ഫോടനങ്ങളാണ് നടന്നത്. ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളാകെ ഭയന്ന് വീടുകളില്‍ തന്നെയായിരുന്നു. അണ്ടര്‍ഗ്രൗണ്ട് ഗാരേജുകളും സബ് വേ സ്റ്റേഷനുകളും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. കിഴക്കന്‍ യുക്രൈനിലെ കാര്‍ഖീവില്‍ കടുത്ത ആക്രമണമാണ് നടന്നത്. ബെലാറസിലെ ചര്‍ച്ചയില്‍ യുക്രൈന് വലിയ താല്‍പര്യമില്ലായിരുന്നു. ഇവര്‍ റഷ്യക്കൊപ്പമുള്ള രാജ്യമായത് കൊണ്ടാണിത്.

3

അതേസമയം പുടിന് താന്‍ വിചാരിച്ച പോലെ റഷ്യയില്‍ കാര്യങ്ങള്‍ നടന്നില്ല എന്നത് നിരാശപ്പെടുന്നത്. യുക്രൈന്‍ യുദ്ധ തന്ത്രം മാറ്റിയിരിക്കുകയാണ്. സൈനിക പരിചയസമ്പത്തുള്ള തടവുകാരെ ജയില്‍ മോചിതരാക്കുകയാണ് യുക്രൈന്‍ സര്‍ക്കാര്‍. ഇവരെ സൈന്യത്തിന്റെ ഭാഗമാക്കും. കൊടും കുറ്റവാളികളെ പുറത്തിറക്കുമോ എന്ന് വ്യക്തമല്ല. കീവിലും മറ്റ് സുപ്രധാന നഗരങ്ങളിലും ജനങ്ങളെല്ലാം തെരുവില്‍ ഇറങ്ങി. ഇവര്‍ സൈന്യവും സര്‍ക്കാരും ചേര്‍ന്ന് തോക്കുകള്‍ എത്തിച്ച് കൊടുക്കുന്നുണ്ട്. പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് ഇവര്‍ റഷ്യന്‍ സൈന്യത്തിനെതിരെ നടത്തിയത്. ഇത് പുടിനോ റഷ്യന്‍ സൈന്യമോ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. സാധാരണക്കാര്‍ക്കെതിരെ ആക്രമണം റഷ്യയെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെടുത്തും.

4

പുടിന്‍ എന്താണ് ലക്ഷ്യമിടുന്നതെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. യുക്രൈനില്‍ പുതിയൊരു സര്‍ക്കാരിനെ കൊണ്ടുവരിക എന്നത് തന്നെയാവും പുടിന്‍ ലക്ഷ്യമിടുന്നത്. തന്റെ താളത്തിന് തുള്ളുന്ന ഒരു സര്‍ക്കാരിനെ യുക്രൈനില്‍ കൊണ്ടുവരാന്‍ പുടിന്‍ എല്ലാ ശ്രമവും നടത്തും. ശീതയുദ്ധക്കാലത്തെ യൂറോപ്പിലാകെയുള്ള സോവിയറ്റ് യൂണിയന്റെ സ്വാധീനം തിരിച്ചുകൊണ്ടുവരാനാണ് പുടിന്‍ ശ്രമിക്കുന്നത്. റൊമാനിയയുമായി അതിര്‍ത്തി പങ്കിടുന്ന, യുക്രൈനിലെ ദക്ഷിണ മേഖലയിലുള്ള തന്ത്രപ്രധാനാമായ തുറമുഖങ്ങള്‍ പിടിക്കുക റഷ്യ പ്രധാനമായി കാണുന്നുണ്ട്. കരിങ്കടലിന് അടുത്തുള്ള നഗരങ്ങളായ ഖേര്‍സണും ബെര്‍ദ്യാന്‍സ്‌ക് തുറമുഖവും പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു.

5

ഖേര്‍സണ് സമീപമുള്ള എയര്‍ബേസും ഹെനിചെക് അസോവ് സമുദ്ര നഗരവും റഷ്യന്‍ സൈന്യം പിടിച്ചു. ഒഡേസയ്ക്കും മൈക്കോലേവിനും സമീപം യുക്രൈന്‍ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. യുക്രൈന് തുറമുഖങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് അവരുടെ സമ്പദ് ഘടനയെ തന്നെ തകര്‍ക്കും. അതാണ് റഷ്യ ലക്ഷ്യമിടുന്നതും. ഇതുവഴി വലിയൊരു ഇടനാഴി ക്രൈമിയയിലേക്ക് നിര്‍മിക്കാനും റഷ്യക്ക് സാധിക്കും. 2014 ഇവിടെ ആധിപത്യം സ്ഥാപിച്ച റഷ്യക്ക് ഇതുവരെ 19 കിലോമീറ്റര്‍ നീളത്തിലുള്ള പാലം നിര്‍മിക്കാനേ സാധിച്ചിട്ടുള്ളൂ. ഇത് യൂറോപ്പിലെ ഏറ്റവും നീളമേറിയ പാലം കൂടിയാണ്. റഷ്യയുടെ നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ തലവേദനയാവുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+