Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണവില കുതിച്ചുയര്‍ന്നു; ഏഴ് വര്‍ഷത്തിനിടെ ആദ്യം... ഇന്ത്യയുള്‍പ്പെടെ വെട്ടിലാകും

ലണ്ടന്‍: റഷ്യ യുക്രൈനില്‍ ആക്രമണം തുടങ്ങിയതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ബാരല്‍ എണ്ണയ്ക്ക് 100 ഡോളര്‍ കടന്നു. ഏഴ് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും വില വര്‍ധിക്കുന്നത്. നിക്ഷേപകര്‍ ആശങ്കയിലായതിനാല്‍ ഓഹരി വിപണികളും കൂപ്പുകുത്തുകയാണ്. ലോകം പുതിയ പ്രതിസന്ധിയെ നേരിടാന്‍ പോകുന്നു എന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. ഇറക്കുമതി എണ്ണയെ പ്രധാനമായും ആശ്രയിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാകും വലിയ വെല്ലുവിളി.

Recommended Video

cmsvideo
    Oil, Gold Jump on Growing Risks Over Russia and Ukraine
    p

    ബ്രെന്റ് ക്രൂഡിന് ബാരല്‍ വില 100.04 ഡോളറായി. സമ്പൂര്‍ണ യുദ്ധത്തിലേക്ക് മാറിയാല്‍ വിപണിയുടെ സ്വഭാവവും പൂര്‍ണമായും മാറും. അമേരിക്കയും നാറ്റോ സേനയും എങ്ങനെ പ്രതികരിക്കുന്നു എന്നതിന് അനുസരിച്ചാകുമിത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എണ്ണവില നേരിയ തോതില്‍ ഉയരുകയായിരുന്നു. ഇന്ന് നൂറ് ഡോളര്‍ കടന്നു. 2014 സെപ്തംബറിലാണ് ഇതിന് മുമ്പ് എണ്ണവില ബാരലിന് നൂറ് ഡോളര്‍ കടന്നത്. ഓഹരി വിപണികളും ഇടിഞ്ഞിട്ടുണ്ട്. ലോകത്തെ വന്‍ ശക്തികള്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് നിക്ഷേപകര്‍ ആശങ്കയിലായത്. യൂറോപ്പില്‍ യുദ്ധം ശക്തിപ്പെട്ടാന്‍ ലോകം മൊത്തം വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.

    ആവശ്യമുള്ള എണ്ണയുടെ 80 ശതമാനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ മൊത്തം വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന കണക്ക് പരിശോധിച്ചാല്‍ ഇതില്‍ 25 ശതമാനം എണ്ണയാണ്. എണ്ണവില ഉയര്‍ന്നാല്‍ രാജ്യത്തിന്റെ വിദേശ വ്യാപാര കമ്മി ഉയരും. ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുന്ന സാഹചര്യം വരും. അതാകട്ടെ ഇന്ത്യയുടെ സാമ്പത്തിക രംഗം കൂപ്പുകുത്തുന്നതിന് കാരണമാകും. അവശ്യവസ്തുക്കളുടെ വിലക്കയറ്റം സാധാരണക്കാരെ നേരിട്ട് ബാധിക്കുകയും ചെയ്യും.

    യുക്രൈനെതിരെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിടര്‍ പുടിന്‍ യുദ്ധം പ്രഖ്യാപിച്ച പിന്നാലെ യുക്രൈനില്‍ പലയിടത്തും ബോംബാക്രമണമുണ്ടായി. തലസ്ഥാനമായ കിവില്‍ ഉള്‍പ്പെടെയാണ് സ്‌ഫോടങ്ങള്‍. ഖര്‍കീവ് മേഖലയിലും ബോംബുകള്‍ പൊട്ടി. കിഴക്കന്‍ യുക്രൈനിലെ വിഘടനവാദികളെ പ്രതിരോധിക്കാനാണ് റഷ്യ സൈനിക നീക്കം തുടങ്ങുന്നതെന്ന് പുടിന്‍ പ്രസ്താവിച്ചു. ഡോണ്‍ബാസില്‍ പ്രത്യേക സൈനിക ഓപറേഷന്‍ നടത്തുമെന്ന് പുടിന്‍ പറഞ്ഞു. വിദേശ രാജ്യങ്ങള്‍ ഇതില്‍ ഇടപെടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

    ഡൊണസ്‌ക്, ലുഗാന്‍സ്‌ക് എന്നീ പ്രദേശങ്ങളാണ് ഉക്രൈനില്‍ നിന്ന് വേര്‍പ്പെടാന്‍ ഏറെ കാലമായി ആഗ്രഹിക്കുന്നത്. ഈ മേഖലകളെ സ്വതന്ത്ര്യ പ്രദേശങ്ങളായി അംഗീകരിച്ചിരിക്കുകയാണ് റഷ്യ. അവരുടെ സ്വാതന്ത്ര്യം അംഗീകരിച്ച് സൗഹൃദ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതിനെതിരെ അമേരിക്കയും സഖ്യകക്ഷികളും രംഗത്തുവന്നിരുന്നു. യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരാനിരിക്കെയാണ് പുടിന്റെ യുദ്ധ പ്രഖ്യാപനം. പുടിനെതിരെ അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ മുന്നറിപ്പ് നല്‍കിയിരിക്കെയാണ് സ്‌ഫോടനങ്ങള്‍. പുടിന്റെ നീക്കം യൂറോപ്പിലെ പ്രധാന യുദ്ധമായി മാറുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വോളോദ്മിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ നീക്കം ആഴ്കളായി നിരീക്ഷിക്കുന്ന മക്‌സര്‍ ടെക്‌നോളജീസ് സൈന്യം അതിര്‍ത്തിയില്‍ തമ്പടിച്ചതിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+