കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്‌ളാദിമിര്‍ പുടിന്‍ അസുഖബാധിതനോ? പാര്‍ക്കിന്‍സണ്‍സും അര്‍ബുദവുമെന്ന് സൂചന, വിവരങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അസുഖബാധിതനെന്ന് സൂചന. അദ്ദേഹത്തിന് ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കുന്നത്. സൈക്കോട്രോപിക് മരുന്നുകള്‍ അദേഹം ഉപയോഗിക്കുന്നുണ്ട്. ക്യാന്‍സര്‍ അദ്ദേഹത്തിനുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ബുദത്തോട് അദ്ദേഹം മല്ലിടുകയാണ്. ഒരു രഹസ്യ രേഖകള്‍ പ്രകാരമാണ് ഇക്കാര്യം ഉറപ്പിക്കുന്നത്.

ഇത് കഴിഞ്ഞ ദിവസം ചോര്‍ന്നിരുന്നു. ദീര്‍ഘകാലമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. ക്രെംലിന്‍ വൃത്തങ്ങള്‍ പറയുന്നത് പുടിന്റെ ആരോഗ്യനില അനുദിനം മോശമായി കൊണ്ടിരിക്കുകയാണെന്നാണ്. വിശദമായ വിവരങ്ങളിലേക്ക്.....

1

പുടിന് അര്‍ബുദവും പാര്‍ക്കിന്‍സണ്‍സും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ഓര്‍മക്കുറവും പുടിന് ഉണ്ടാവുന്നുണ്ട്. മുന്‍ എംഐ6 ചീഫ് റിച്ചാര്‍ഡ് ഡിയര്‍ലൗവ് ഞെട്ടിക്കുന്ന കാര്യങ്ങളാണ് നേരത്തെ വെളിപ്പെടുത്തിയത്. പുടിനെ സാനറ്റോറിയത്തിലേക്ക് അയച്ചിരിക്കുകയാണെന്ന് റിച്ചാര്‍ഡ് പറയുന്നു. 2023ല്‍ പുടിന്‍ ജീവനോടെ ഉണ്ടാവില്ലെന്നും, ആരോഗ്യ സ്ഥിതി അത്രയധികം മോശമാണെന്നും റിച്ചാര്‍ഡ് ഡിയര്‍ലവ് വെളിപ്പെടുത്തി. പുടിനുമായി അടുപ്പമുള്ള റഷ്യന്‍ ഇന്റലിജന്‍സ് കേന്ദ്രത്തിന്റെ ഇമെയിലുകളും അദ്ദേഹത്തിന്റെ രോഗം സ്ഥിരീകരിക്കുന്നുണ്ട്.

2

2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ

പാര്‍ക്കിന്‍സണ്‍സും പാന്‍ക്രിയാറ്റിക് അര്‍ബുദവുമാണ് പുടിന് ഉള്ളതെന്നാണ് ഇമെയിലുകളില്‍ പറയുന്നത്. അതേസമയം വളരെ രഹസ്യമായിട്ട് പുടിന് ചില മരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് ചോര്‍ന്ന് കിട്ടിയ രേഖയില്‍ പറയുന്നുണ്ട്. ഈ മരുന്നുകള്‍ പുടിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്. ഇപ്പോഴുള്ള മരുന്നുകള്‍ പോലെയല്ല ഇത്. കൂടുതല്‍ ഗുണം ചെയ്യാന്‍ വേണ്ടിയാണ് ഇവ ഉണ്ടാക്കിയത്. പുടിനെ ഊര്‍ജസ്വലനായി നിലനിര്‍ത്തുന്നത് ഈ മരുന്നാണ്. ഇതിലൂടെ നിര്‍ണായക യോഗങ്ങളിലും പൊതുപരിപാടികളും പുടിന് പങ്കെടുക്കാം. രോഗബാധിതനാണെന്ന് ആരും അറിയുകയുമില്ല.

3

17 മിനുട്ട് കുഞ്ഞിന് ഹൃദയമിടിപ്പില്ല, ശ്വാസം നിലച്ചു; അത്ഭുതം കാണിച്ച് ഡോക്ടര്‍മാര്‍

അതേസമയം പുടിന്‍ ഇപ്പോഴുള്ള ചെയ്യുന്ന കാര്യങ്ങള്‍ കുറച്ച് കടുത്തതാണ്. സമനില തെറ്റിയത് കൊണ്ടാണ് യുക്രൈനിലെ യുദ്ധം വരെ ഉണ്ടായതെന്നാണ് വിലയിരുത്തല്‍. യുക്രൈനുമായുള്ള ഏറ്റുമുട്ടലില്‍ റഷ്യ അന്താരാഷ്ട്ര തലത്തില്‍ പുലര്‍ത്തുന്ന മാന്യത തെറ്റിച്ചെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുടിന്റെ മനസ്സാകെ താളം തെറ്റിയിരിക്കുകയാണ്. അതാണ് യുക്രൈനിലെ ഓരോ നടപടിക്കും കാരണം. സെക്കോട്രോപ്പിക് മരുന്നുകള്‍ വേദന മാറാന്‍ പുടിന്‍ ഉപയോഗിക്കുന്നുണ്ട്. മെല്‍ഡോനിയത്തിന് സമാനമായ മരുന്നാണ് പുടിന് നല്‍കുന്നതെന്നാണ് സൂചന.

4

ഈ മരുന്നുകള്‍ ഒരാളുടെ ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കും. അതിലൂടെ അവരുടെ സ്റ്റാമിനയും വര്‍ധിക്കും. ഒരു പോരാളിയില്‍ അതാണ് വേണ്ടതെന്ന നിലപാടിലാണ് പുടിന്‍. മരുന്നില്‍ പ്രത്യേക ഔഷധ ഗുണങ്ങള്‍ ചേര്‍ത്തതായിരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മാധ്യമങ്ങളെ കാണുമ്പോള്‍ സ്വന്തം കൈകൊണ്ട് ഒന്നിനെയും തൊടാതിരിക്കാനും പുടിന്‍ ശ്രദ്ധിക്കാറുണ്ട്. ആരെയും പുടിന് വിശ്വാസമില്ലാത്തത് കൊണ്ടാണിത്. ഈ വസ്തുക്കള്‍ തൊടുന്നതിലൂടെ ആരെങ്കിലും വിഷം നല്‍കി കൊല്ലുമെന്ന ഭയം പുടിനുണ്ട്.

English summary
russian president vladimir putin have parkinsons and cancer says reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X