അമേരിക്കന്‍ വ്യോമസേന വിമാനത്തിന് നേര്‍ക്ക് റഷ്യന്‍ യുദ്ധവിമാനം കുതിച്ചു... അന്പരന്ന് ലോകം

  • By: രശ്മി നരേന്ദ്രന്‍
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: ബാള്‍ട്ടിക് കടലില്‍ യുദ്ധസമാനമായ അന്തരീക്ഷം. അമേരിക്കന്‍ യുദ്ധവിമാനത്തെ തൊട്ട് റഷ്യന്‍ യുദ്ധവിമാനം കടന്നപോയി. അശങ്കയുടെ മണിക്കൂറുകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

റഷ്യന്‍ പൈലറ്റ് പ്രകോപനപരമായ നീക്കം നടത്തുകയായിരുന്നു എന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കന്‍ വിമാനത്തിന്റെ അഞ്ച് അടി അടുത്തുകൂടെയാണ് റഷ്യന്‍ വിമാനം കടന്നുപോയത്.

സിറിയന്‍ വിഷയത്തിലും ഗള്‍ഫ് പ്രതിസന്ധിയിലും രണ്ട് ധ്രുവങ്ങളിലാണ് അമേരിക്കയും റഷ്യയും. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ പുതിയ സംഭവം കാരണമാകുമോ എന്നാണ് കാത്തിരിക്കുന്നത്.

റഷ്യയുടെ മിസൈല്‍ വാഹക വിമാനം

റഷ്യയുടെ മിസൈല്‍ വാഹക വിമാനം

റഷ്യയുടെ സുഖോയ് 27 ഫൈറ്റര്‍ വിമാനം ആണ് അപ്രതീക്ഷിതമായി അമേരിക്കന്‍ വിമാനത്തിന് നേര്‍ക്ക് അടുത്തത്. മിസൈല്‍ ലോഡ് ചെയ്തിട്ടുള്ള വിമാനം ആയിരുന്നു ഇത്.

സൈഡ് ബൈ സൈഡ്

സൈഡ് ബൈ സൈഡ്

അമേരിക്കന്‍ വ്യോമ സേനയുടെ ആര്‍സി 135 വിമാനവും റഷ്യന്‍ വിമാനവം വശങ്ങളിലായി പറന്നുകൊണ്ടിരിക്കുകയായിരുന്നത്രെ. അപ്പോഴാണ് പെട്ടെന്ന് റഷ്യന്‍ വിമാനം തൊട്ടടുത്തെത്തിയത്.

പ്രകോപനപരം

പ്രകോപനപരം

റഷ്യന്‍ പൈലറ്റിന്റെ നടപടി പ്രകോപനപരം ആയിരുന്നു എന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ റഷ്യയടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ആദ്യ ഘട്ടത്തില്‍ പുറത്ത് വന്നിട്ടില്ല.

സിറിയന്‍ വിമാനം വെടിവച്ചിട്ടതിന് പിറകേ

സിറിയന്‍ വിമാനം വെടിവച്ചിട്ടതിന് പിറകേ

കഴിഞ്ഞ ദിവസം ആയിരുന്നു സിറിയന്‍ യുദ്ധവിമാനം അമേരിക്ക വെടിവച്ചിട്ടത്. അമേരിക്കന്‍ അനുകൂല ഗ്രൂപ്പുകളുടെ മേഖലയില്‍ ബോംബ് വര്‍ഷിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ആദ്യമായിട്ടായിരുന്നു സിറിയന്‍ യുദ്ധവിമാനത്തിന് നേര്‍ക്ക്് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു ആക്രമണം നടന്നത്.

പ്രതികാരം ചെയ്യുമെന്ന്

പ്രതികാരം ചെയ്യുമെന്ന്

സിറിയന്‍ വിമാനം വെടിവച്ചിട്ടതിന് തങ്ങളുടെ ഭാഗത്ത് നിന്ന് പ്രതികാരം ഉണ്ടാകും എന്ന സൂചന റഷ്യയും അമേരിക്കയ്ക്ക് നല്‍കിയിരുന്നു. യൂഫ്രട്ടീസ് നദിയ്ക്ക് മുകളിലൂടെ പറക്കുന്ന അമേരിക്കന്‍ സഖ്യത്തിന്റെ വിമാനങ്ങള്‍ തങ്ങളുടെ ലക്ഷ്യം ആയിരിക്കും എന്നായിരുന്നു റഷ്യ പ്രതികരിച്ചിരുന്നത്.

English summary
Russian warplane 'comes within five feet of US air force plane' over Baltic Sea
Please Wait while comments are loading...