കുവൈത്തില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും

  • Posted By:
Subscribe to Oneindia Malayalam

ദോഹ: ആയാഴ്ച കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുക്കും. ഖത്തര്‍ വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി അറിയിച്ചതാണിത്. ചൊവ്വാഴ്ച മുതല്‍ കുവൈത്ത് സിറ്റിയില്‍ നടക്കുന്ന രണ്ട് ദിവസത്തെ ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള കുവൈത്തിന്റെ ക്ഷണം അമീര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജി.സി.സി സംവിധാനം നിലനില്‍ക്കുകയെന്നത് അതിപ്രധാനമാണെന്നും താനും അമീറും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം അറിയിച്ചു.

പിണറായിയെ തടഞ്ഞു, വാഹനത്തിനു നേരെ ആക്രമണം!! കൈയേറ്റത്തില്‍ നിന്നു രക്ഷപ്പെട്ടത് കഷ്ടിച്ച്

കഴിഞ്ഞ ജൂണില്‍ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ജി.സി.സിയുടെ വാര്‍ഷിക ഉച്ചകോടി അനിശ്ചിതത്വത്തിലായിരുന്നു.

qataremir

ഡിസംബര്‍ 5, 6 തീയതികളില്‍ കുവൈത്തില്‍ വച്ച് നടക്കുന്ന ഉച്ചകോടിയിലേക്ക് എല്ലാ അംഗരാജ്യങ്ങള്‍ക്കും ക്ഷണക്കത്ത് അയച്ചുകഴിഞ്ഞതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തര്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കുകയായിരുന്ന ഉച്ചകോടിയില്‍ ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ജി.സി.സിയിലെ അംഗങ്ങള്‍.

ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ടുവന്ന കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹാണ് ജി.സി.സിക്ക് ആഥിത്യമരുളുന്നത് എന്നത് ഖത്തറിനെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകമായാണ് വിലയിരുത്തപ്പെടുന്നത്. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കപ്പെടാതെ കിടക്കുന്നത് അറബ് മേഖലയില്‍ രാഷ്ട്രീയ-സൈനിക പ്രത്യാഘാതങ്ങള്‍ക്കും അതുവഴി അന്താരാഷ്ട്ര ഇടപെടലുകള്‍ക്കും വഴിവയ്ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ജി.സി.സി തകരുമെന്ന് കുവൈത്ത് ഭരണാധികാരിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, ഖത്തര്‍ പങ്കെടുക്കുകയാണെങ്കില്‍ തങ്ങള്‍ യോഗത്തിനെത്തില്ലെന്ന് ബഹ്‌റൈന്‍ നേരത്തേ വ്യക്തമാക്കിയതാണ്. ഖത്തര്‍ നിലപാട് മാറ്റാത്ത പക്ഷം അവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ബഹ്‌റൈന്‍ ഉണ്ടാവില്ലെന്ന് രാജാവ് ഹമദ് ബിന്‍ ഈസ്സ അല്‍ ഖലീഫ കഴിഞ്ഞ മാസമാണ് പറഞ്ഞത്. പുതിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട് അറിയാനിരിക്കുന്നതേയുള്ളൂ. മറ്റ് ഉപരോധ രാജ്യങ്ങളും അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവെന്നാരോപിച്ചായിരുന്നു ഉപരോധം. എന്നാല്‍ ആരോപണം നിഷേധിച്ച ഖത്തര്‍, ഇതേക്കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും അറബ് സഖ്യം അതിന് തയ്യാറായിട്ടില്ല. കുവൈത്ത് ഭരണാധികാരിയുടെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളും അറബ് സഖ്യത്തിന്റെ നിസ്സഹകരണത്താല്‍ പരാജയപ്പെടുകയായിരുന്നു. 1981 മുതല്‍ മേഖലയിലെ ആറ് രാജ്യങ്ങള്‍ കൂടിച്ചേരുന്ന വാര്‍ഷിക ഉച്ചകോടി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയാണ്.

English summary
Qatari Emir Sheikh Tamim bin Hamad Al Thani will attend a key summit of the Gulf Cooperation Council (GCC) in Kuwait this week, according to Qatar's foreign minister

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്