സൗദി അറേബ്യയില്‍ സ്ത്രീകള്‍ പൊളിക്കും: ലോറിയും ബൈക്കും പറപറക്കും!! സിനിമയില്‍ നില്‍ക്കില്ല
സൗദിയില്‍ ബൈക്കുകള്‍ ഓടിക്കാനുള്ള ലൈസന്‍സും സ്ത്രീകള്‍ക്ക് ഉടന്‍ നല്‍കും. കഴിഞ്ഞ സപ്തംബറില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം സൗദി ഭരണകൂടം നടത്തിയിരുന്നു.
Recommended Video

റിയാദ്: സൗദി അറേബ്യ പരിഷ്‌കരണത്തിന്റെ പാതയിലാണെന്ന് ഇടയ്ക്കിടെയുള്ള ഭരണകൂട പ്രഖ്യാപനങ്ങളില്‍ നിന്ന് വ്യക്തമാണ്. പുരോഗതിക്ക് തടസമായി നില്‍ക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ആ രാജ്യം സാധ്യമായ അടവുകളെല്ലാം പയറ്റുകയാണ്. ഇതിന്റെ ഭാഗമാണ് സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതും സിനിമാ ശാലകള്‍ തുറക്കുന്നതുമെല്ലാം.
എന്നാല്‍ ഏറ്റവും ഒടുവില്‍ സൗദിയില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ വിദേശികള്‍ക്ക് അല്‍പ്പം നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. കാറുകള്‍ ഓടിക്കാനുള്ള ലൈസന്‍സ് മാത്രമല്ല സൗദി സ്ത്രീകള്‍ക്ക് നല്‍കാന്‍ പോകുന്നതെന്ന് അല്‍ അറബിയ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ വാഹനങ്ങളും ഇനി സൗദിയിലെ സ്ത്രീകള്‍ ഓടിക്കും. വിദേശികളെ രാജ്യത്ത് നിന്ന് 'ഓടിക്കുന്നതിന്റെ' ഭാഗമായിട്ടാണ് പുതിയ നീക്കങ്ങള്‍.

മാറിമറിഞ്ഞത് ഇങ്ങനെ
ഒരു തരത്തില്‍ പറഞ്ഞാല്‍ എങ്ങനെയെങ്കിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യമാണ് സൗദി അറേബ്യന്‍ ഭരണകൂടത്തിനുള്ളത്. ആഗോള എണ്ണ വിപണിയില്‍ വില കുറഞ്ഞതോടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഇളകുകയായിരുന്നു. തുടര്‍ന്നാണ് വിദേശികളെ നാടുകടത്താനും സ്വദേശികള്‍ക്ക് ജോലി നല്‍കാനുമുള്ള ആലോചനകള്‍ വേഗത്തിലാക്കിയത്.

സ്ത്രീപക്ഷ വാദികളുടെ വായടപ്പിച്ചു
ഇതിന്റെ ഭാഗമായിട്ടായിരുന്നു സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം. സ്ത്രീ പക്ഷവാദികളുടെ വായടപ്പിക്കാനും ഭരണകൂടത്തിന് ഇതുവഴി സാധിച്ചു. അവര്‍ ചിന്തിച്ചതിന് അപ്പുറത്തേക്കാണ് സൗദി ഭരണകൂടം ഇപ്പോള്‍ ചിന്തിക്കുന്നത്.

ലോറികള്‍ ഓടിക്കുന്ന സൗദി വനിതകള്‍
കാറുകളും ചെറുവാഹനങ്ങളും മാത്രമല്ല, സൗദിയിലെ നാരിമാര്‍ ഇനി ഓടിക്കുക. വലിയ വാഹനങ്ങളും അവര്‍ക്ക് നല്‍കും. അതിനുള്ള പദ്ധതിയാണ് സൗദി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് എടുത്തിട്ടുള്ളത്. സ്ത്രീകള്‍ക്ക് ലോറികള്‍ ഓടിക്കാനുള്ള ലൈസന്‍സും നല്‍കാനാണ് തീരുമാനം.

തിരിച്ചടി വരുന്ന വഴി
ഒരുതരത്തില്‍ പറഞ്ഞാല്‍ വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഭരണകൂടത്തിന്റെ ഇത്തരം തീരുമാനം. സൗദിയില്‍ വിദേശികള്‍ പ്രധാനമായും ജോലി ചെയ്തിരുന്നത് ഡ്രൈവര്‍മാരായിട്ടായിരുന്നു. സൗദി വീടുകളില്‍ ഡ്രൈവര്‍മാരായും കമ്പനികളില്‍ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാരായും പ്രധാനമായുമുണ്ടായിരുന്നത് വിദേശികളായിരുന്നു.

സ്ത്രീകളുടെ കാര്യത്തില്‍
വലിയ വാഹനങ്ങളെല്ലാം ഓടിക്കാനുള്ള ലൈസന്‍സ് സൗദിയിലെ സ്ത്രീകള്‍ക്ക് കൂടി ലഭിച്ചാല്‍ അവര്‍ ഈ രംഗത്തേക്ക് കാലെടുത്തു വയ്ക്കും. അതാകട്ടെ, വിദേശികള്‍ക്ക് കനത്ത തിരിച്ചടിയുമാണ്. സൗദി ഭരണകൂടം ആ രാജ്യത്തെ തൊഴിലില്ലായ്മയും പ്രതിസന്ധിയും പരിഹരിക്കാനുള്ള ശ്രമം തുടരുന്നത് സ്വാഭാവികമാണ്. സ്ത്രീകളുടെ കാര്യത്തില്‍ വന്‍ പരിഷ്‌കാരങ്ങളാണ് സൗദി നടപ്പാക്കുന്നത്.

ഉപാധികള്‍
എന്നാല്‍ സ്ത്രീകള്‍ക്ക് ലോറി ലൈസന്‍സ് നല്‍കുന്നത് ഉപാധികളോടെ ആയിരിക്കുമെന്നാണ് ട്രാഫിക് വകുപ്പ് പറയുന്നത്. ഉപാധികള്‍ അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണ് ലോറി ലൈസന്‍സ് നല്‍കുന്നത്.

ബൈക്കില്‍ പറക്കുന്ന സ്ത്രീകള്‍
സൗദിയില്‍ ബൈക്കുകള്‍ ഓടിക്കാനുള്ള ലൈസന്‍സും സ്ത്രീകള്‍ക്ക് ഉടന്‍ നല്‍കും. കഴിഞ്ഞ സപ്തംബറില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം സൗദി ഭരണകൂടം നടത്തിയിരുന്നു. 2018 ജൂണ്‍ മുതലാണ് പ്രഖ്യാപനം നടപ്പാകുക. ഇപ്പോള്‍ തന്നെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന വിദേശികള്‍ മറ്റു ജോലികളിലേക്ക് മാറുന്നതിന് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. തിരിച്ചടി മുന്‍കൂട്ടി കണ്ട് നാട്ടിലേക്ക് തിരിച്ച വിദേശികളും കുറവല്ല.












Click it and Unblock the Notifications