ഒമാന്‍ സുല്‍ത്താന്‍ സൗദിയില്‍; 10 വര്‍ഷത്തിനിടെ ആദ്യം... സൗദി രാജാവുമായി ചര്‍ച്ച, സുപ്രധാന തീരുമാനം
റിയാദ്: സൗദി അറേബ്യയില്‍ ഒമാന്‍ സുല്‍ത്താന്റെ ചരിത്ര സന്ദര്‍ശനം. പത്ത് വര്‍ഷത്തിനിടെ സൗദി അറേബ്യ സന്ദര്‍ശിക്കുന്ന ആദ്യ ഒമാന്‍ സുല്‍ത്താന്‍ ആണ് ഹൈത്തം ബിന്‍ താരിഖ്. കഴിഞ്ഞ വര്‍ഷം അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യ വിദേശ പര്യടനം കൂടിയാണ് ഹൈത്തമിന്. സൗദി രാജാവ് സല്‍മാന്റെ പ്രത്യേക്ഷ ക്ഷണം സ്വീകരിച്ചാണ് ഹൈത്തം റിയാദിലെത്തിയത്. നിയോം സിറ്റിയില്‍ നടന്ന ഇരുനേതാക്കളുടെയും ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്തു എന്നാണ് വിവരം.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
ഞായറാഴ്ച റിയാദിലെത്തിയ ഹൈത്തമിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ നേതാക്കള്‍ തീരുമാനിച്ചു. ഇന്ന് വൈകീട്ട് ഒമാന്‍ സുല്‍ത്താന്‍ സൗദിയില്‍ നിന്ന് മടങ്ങും. വികസന പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കും. വ്യാപാര ഇടപാടുകള്‍ ശക്തമാക്കുകയും ചെയ്യും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒരു കോഡിനേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനും ധാരണയായി. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രിത്തില്‍ സുല്‍ത്താന്‍ ഹൈത്തമും സല്‍മാന്‍ രാജാവും ഒപ്പുവച്ചു.
Recommended Video
ഇന്ന് ഒമാന്റെയും സൗദിയുടെയും വാണിജ്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയും നടന്നു. വ്യാപാര-നിക്ഷേപ പദ്ധതികള്‍ വ്യാപിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ചര്‍ച്ചയുടെ അജണ്ട. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുമായി കൂടുതല്‍ ബന്ധം നിലനിര്‍ത്താനാണ് സൗദിയുടെ തീരുമാനം. ഖത്തറുമായുള്ള അകല്‍ച്ച ഇല്ലാതായതിന് പിന്നാലെയാണ് ഒമാനുമായി സൗദി സഹകരണം ശക്തമാക്കുന്നത്.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications