
സൗദിയുടെ അപ്രതീക്ഷിത നീക്കം; ശക്തമായ നടപടിക്ക് യുഎസ്, വെട്ടിലാകുക ഇന്ത്യയുള്‍പ്പെടെ
ദുബായ്: ഞൊടിയിടയിലാണ് രാജ്യാന്തര രാഷ്ട്രീയം മാറിമറിഞ്ഞിരിക്കുന്നത്. വിപണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന തീരുമാനത്തിന് സൗദി അറേബ്യയും റഷ്യയും പച്ചക്കൊടി കാട്ടിയതോടെയാണിത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളായ ഒപെക് പ്ലസിന്റെ പുതിയ തീരുമാനത്തിന് അവര്‍ക്ക് വ്യക്തമായ ന്യായീകരണമുണ്ട്. എന്നാല്‍ വെട്ടിലാകുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളാണ്.
ഒപെകിനെതിരെ കടുത്ത ഭാഷയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തുവന്നു. സംഭരണിയിലെ കൂടുതല്‍ എണ്ണ വിപണിയിലിറക്കാനും ബൈഡന്‍ ഉത്തരവിട്ടു. ഒരുപക്ഷേ, സൗദിക്കെതിരെ നടപടിയുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഗോള രംഗത്തുണ്ടായ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ...

എണ്ണ ഉല്‍പ്പാദനത്തില്‍ വലിയ തോതില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഒപെക് പ്ലസ്. പ്രതിദിനം 20 ലക്ഷം ബാരല്‍ എണ്ണയാണ് കുറയ്ക്കുക. നവംബര്‍ ഒന്ന് മുതല്‍ പുതിയ തീരുമാനം നിലവില്‍ വരും. അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ തീരുമാനം ബൈഡന്റെ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും.
ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? ആ ഭയമാണ് ഈ കോലാഹലത്തിന് പിന്നില്‍... വ്യത്യസ്ത നിരീക്ഷണം

കഴിഞ്ഞ ജൂണില്‍ എണ്ണ വില ബാരലിന് 120 ഡോളറായിരുന്നു. ഇപ്പോള്‍ 80 ഡോളറായി കുറഞ്ഞിരിക്കുകയാണ്. ഘട്ടങ്ങളായിട്ടാണ് ഈ വിലയിലേക്ക് എത്തിയത്. ഇത് എണ്ണ വരുമാനം ആശ്രയിച്ച് മുന്നോട്ട് പോകുന്ന സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. ഇതോടെയാണ് ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനും വില ഉയരുന്ന സാഹചര്യമൊരുക്കാനും തീരുമാനിച്ചത്.

ഒപെക് രാജ്യങ്ങളില്‍ പ്രധാനി സൗദി അറേബ്യയാണ്. ഇതില്‍പ്പെടാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങളില്‍ പ്രധാനി റഷ്യയാണ്. അതുകൊണ്ടുതന്നെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിന് പിന്നില്‍ സൗദിയും റഷ്യയുമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എണ്ണ വില ഇടിയുന്നത് ഈ രണ്ടു രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ്.

എണ്ണ രാജ്യങ്ങളുടെ തീരുമാനത്തില്‍ വലിയ അതൃപ്തിയിലാണ് അമേരിക്ക. പ്രസിഡന്റ് ബൈഡന്‍ നിരാശ പ്രകടിപ്പിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ദീര്‍ഘ വീക്ഷണമില്ലാത്ത തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സമൂഹം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ ഇടയാക്കുമെന്നും വൈറ്റ് ഹൗസ് സൂചിപ്പിച്ചു. അടുത്ത മാസം മുതല്‍ അമേരിക്കയുടെ പെട്രോളിയം സംഭരണിയില്‍ നിന്ന് ഒരു കോടി ബാരല്‍ എണ്ണ വിപണിയിലെത്തിക്കാനും ബൈഡന്‍ നിര്‍ദേശിച്ചു.
പ്രണയം തുറന്നുപറഞ്ഞു; മഞ്ജുവാര്യര്‍ നല്കിയ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി സംവിധായകന്

മൂന്ന് മാസം മുമ്പാണ് ജോ ബൈഡന്‍ സൗദി സന്ദര്‍ശിച്ചത്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരായ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. റഷ്യയുടെ എണ്ണയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. വിപണിയില്‍ റഷ്യയുടെ എണ്ണ കുറയുമ്പോള്‍ പകരം സൗദി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സൗദി മുഖവിലക്കെടുത്തിട്ടില്ല.

യൂറോപ്പില്‍ പ്രധാനമായും ഉപയോഗിക്കുന്നത് റഷ്യയില്‍ നിന്നുള്ള വാതകവും എണ്ണയുമാണ്. ഉപരോധം പ്രഖ്യാപിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങളാണ് പെട്ടുപോയത്. പകരം എണ്ണ എവിടെ നിന്നു കിട്ടുമെന്ന ചോദ്യം എത്തിയത് ഗള്‍ഫിലേക്കാണ്. അടുത്തിടെ സൗദിയും യുഎഇയും ഖത്തറും സന്ദര്‍ശിച്ച ജര്‍മന്‍ ചാന്‍സലര്‍ കൂടുതല്‍ എണ്ണ അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Hair Care: മുടിയില്‍ ഷാംപൂവും എണ്ണയും തേച്ചോളൂ...പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്

ഒപെക് രാജ്യങ്ങളുടെ പുതിയ തീരുമാനം ഇന്ത്യയെയും പ്രതിസന്ധിയിലാക്കുന്നതാണ്. നിലവില്‍ എണ്ണ വില ഇന്ത്യയില്‍ നൂറിന് മുകളിലാണ്. ഇനിയും വില കൂടിയാല്‍ ജനങ്ങള്‍ കുടുതല്‍ പ്രതിസന്ധിയിലാകും. പണപ്പെരുപ്പത്തിനും ഇടയാക്കും. സര്‍ക്കാര്‍ നികുതി കുറച്ച് എണ്ണവില കുറയ്ക്കാനുള്ള സാധ്യതയില്ല. നികുതി കുറയ്ക്കുന്നത് വരുമാനത്തെ ബാധിക്കുമെന്നും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.