കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുടിന്റെ തന്ത്രം പൊളിച്ച് സൗദി; ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്നതില്‍ രണ്ടാം സ്ഥാനം... റഷ്യ പുതിയ നീക്കം തുടങ്ങി

Google Oneindia Malayalam News

റിയാദ്: ഒരുകാലത്ത് ഇന്ത്യ എണ്ണ ഇറക്കുമതിയില്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് സൗദി അറേബ്യയെയും മറ്റു ഗള്‍ഫ് രാജ്യങ്ങളെയും ആയിരുന്നു. അതുകൊണ്ടുതന്നെ ഗള്‍ഫിലെ മാറ്റങ്ങള്‍ ഇന്ത്യയെ നേരിട്ട് ബാധിക്കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ ഇന്ത്യ അടവ് മാറ്റി. കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് ഒരേ സമയം ഇറക്കുന്നതാണ് പുതിയ നയം. ഈ വേളയിലാണ് വില കുറയ്ക്കാമെന്ന റഷ്യയുടെ ഓഫര്‍ വന്നത്. മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല, ഇന്ത്യ യെസ് മൂളി.

ഇതോടെ കുറഞ്ഞ വിലയില്‍ ഇന്ത്യയ്ക്ക് എണ്ണ കിട്ടുന്നുണ്ട്. ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയുടെ സ്ഥാനം ഉയരാന്‍ തുടങ്ങി. എന്നാല്‍ സൗദി അറേബ്യ അടവ് മാറ്റിയിരിക്കുകയാണിപ്പോള്‍. ഇതോടെ റഷ്യ പിന്നിലായി എന്നാണ് പുതിയ വാര്‍ത്ത. അതേസമയം, പ്രമുഖ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ ചെറുരാജ്യങ്ങളിലേക്കും ഇന്ത്യ എണ്ണ തേടി പോകാന്‍ ഒരുങ്ങുകയാണ്. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

സൗദി ആദ്യം തെറിച്ചത് ഇങ്ങനെ

സൗദി ആദ്യം തെറിച്ചത് ഇങ്ങനെ

ഏറെ കാലം ഇന്ത്യ എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം സൗദി അറേബ്യയ്ക്കായിരുന്നു. എന്നാല്‍ ഇറാഖിന്റെ വരവോടെ ഈ പദവി സൗദിക്ക് തെറിച്ചു. ആഭ്യന്തര യുദ്ധവും അമേരിക്കന്‍ അധിനിവേശവും കാരണം ഇറാഖിന് എണ്ണ വിപണയില്‍ ഇടപെടുന്നതിന് പരിധിയുണ്ടായിരുന്നു. അമേരിക്കന്‍ സൈന്യം യുദ്ധം നിര്‍ത്തിയതോടെയാണ് ഇറാഖ് ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ നല്‍കാന്‍ തുടങ്ങിയത്.

ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഇവര്‍ക്ക്‌

ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഇവര്‍ക്ക്‌

ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഇറാഖിനാണ്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സൗദി അറേബ്യ, റഷ്യയുടെ തന്ത്രത്തില്‍ വീണു. ഇതോടെ റഷ്യ രണ്ടാം സ്ഥാനത്തും സൗദി മൂന്നാം സ്ഥാനത്തുമായി. ലോകത്തെ പ്രധാന വിപണിയായ ഇന്ത്യയെ നഷ്ടമാകുന്നത് സൗദിക്ക് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പായ ഘട്ടത്തില്‍ സൗദി അടവ് മാറ്റി.

'തുരങ്ക സൗഹൃദം' കെഎം ഷാജിയുടെ ഒളിയമ്പ്!! കുരുക്കിടാന്‍ മുസ്ലിം ലീഗ്... ഇനി പിടികിട്ടാനിടയില്ല'തുരങ്ക സൗഹൃദം' കെഎം ഷാജിയുടെ ഒളിയമ്പ്!! കുരുക്കിടാന്‍ മുസ്ലിം ലീഗ്... ഇനി പിടികിട്ടാനിടയില്ല

പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

ആഗസ്റ്റിലെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ ഇറക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം സൗദി തിരിച്ചുപിടച്ചു. റഷ്യ മൂന്നം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ റഷ്യ പുതിയ ചര്‍ച്ച നടത്തുകയാണ്. ഇന്ത്യയ്ക്ക് ഇനിയും വില കുറച്ചു നല്‍കാന്‍ തയ്യാറാണ് എന്ന് റഷ്യ അറിയിച്ചിരിക്കുകയാണിപ്പോള്‍.

പുതിയ ആവശ്യവുമായി ഇറാന്‍

പുതിയ ആവശ്യവുമായി ഇറാന്‍

മെയ് മുതല്‍ ജൂലൈ വരെ റഷ്യയായിരുന്നു ഇന്ത്യയുമായുള്ള എണ്ണ ഇടപാടില്‍ രണ്ടാം സ്ഥാനത്ത്. ആഗസ്റ്റില്‍ സൗദി വീണ്ടും രണ്ടാം സ്ഥാനത്തെത്തി. ഈ വേളയിലാണ് റഷ്യ വീണ്ടും വില കുറയ്ക്കാന്‍ ശ്രമിക്കുന്നത്. അതിനിടെ ഇന്ത്യ തങ്ങളുടെ എണ്ണയും വാങ്ങണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഉസ്‌ബെക്കിസ്താനില്‍ മോദിയും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്.

ഒപെകിനെ ഇന്ത്യ കൈവിടുന്നു

ഒപെകിനെ ഇന്ത്യ കൈവിടുന്നു

ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ 4.8 ശതമാനം എണ്ണയാണ് സൗദി അറേബ്യ ആഗസ്റ്റില്‍ വര്‍ധിപ്പിച്ചത്. സൗദി രണ്ടാം സ്ഥാനം പിടിച്ചെങ്കിലും ഒപെക് രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചുകൊണ്ടുവരികയാണ്. നിലവില്‍ 59 ശതമാനം എണ്ണ മാത്രമാണ് ഒപെക് രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നത്. 16 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും കുറവ് ഇന്ത്യ വരുത്തിയിരിക്കുന്നത്.

'സംഘികളെ പേടിച്ചോടിയ പിണറായി വിജയന്‍'; സഖാക്കളുടെ സ്റ്റഡി ക്ലാസ് വേണ്ടെന്ന് ഫാത്തിമ തഹ്ലിയ'സംഘികളെ പേടിച്ചോടിയ പിണറായി വിജയന്‍'; സഖാക്കളുടെ സ്റ്റഡി ക്ലാസ് വേണ്ടെന്ന് ഫാത്തിമ തഹ്ലിയ

ഇന്ത്യക്കും ചൈനയ്ക്കും നേട്ടമായി

ഇന്ത്യക്കും ചൈനയ്ക്കും നേട്ടമായി

നിലവില്‍ റഷ്യയുടെ എണ്ണ വാങ്ങുന്നതില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. ചൈനയാണ് ഒന്നാം സ്ഥാനത്ത്. യുക്രൈനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതുകാരണമാണ് റഷ്യ വില കുറച്ച് എണ്ണ വില്‍ക്കുന്നത്. ഉപരോധം മറികടക്കാനുള്ള റഷ്യയുടെ തന്ത്രം പക്ഷേ, ഇന്ത്യക്കും ചൈനയ്ക്കും നേട്ടമായി.

ഇന്ത്യയുടെ പുതിയ നീക്കം

ഇന്ത്യയുടെ പുതിയ നീക്കം

യുഎഇ, കസാകിസ്താന്‍, കുവൈത്ത്, അമേരിക്ക എന്നിങ്ങനെയാണ് ഇന്ത്യയുമായി എണ്ണ ഇടപാട് നടത്തുന്ന നാല് മുതല്‍ സ്ഥാനങ്ങളിലുള്ളവര്‍. ഗയാന, കാനഡ, ഗാബോണ്‍, കൊളംബിയ, ബ്രസീല്‍, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നും എണ്ണ ഇറക്കുന്നതിന് ഇന്ത്യ ആലോചിക്കുന്നുണ്ട്. നിലവില്‍ ചെറിയ അളവില്‍ ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന ബ്രസീല്‍, ഗാബോള്‍, കൊളംബിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം.

English summary
Saudi Arabia Overtakes Russia In Oil Export to India; Now Iran Also Gives New Offer to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X