Get Updates
Get notified of breaking news, exclusive insights, and must-see stories!

നെത്യാഹു മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടോ? സൗദിയുടെ മറുപടി ഇങ്ങനെ, അങ്ങനൊരു കൂടിക്കാഴ്ച്ച പോലുമില്ല!!

റിയാദ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൗദി അറേബ്യയില്‍ പറന്നിറങ്ങി, മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച്ച നടത്തിയതെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സൗദി അധികൃതര്‍. മുഹമ്മദ് ബിന്‍ സല്‍മാനുമായി അത്തരമൊരു കൂടിക്കാഴ്ച്ചയേ നെതന്യാഹു നടത്തിയിട്ടില്ലെന്ന് സൗദി അധികൃതര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ കൂടിക്കാഴ്ച്ചയെ കുറിച്ച് വാര്‍ത്തകള്‍ കണ്ടിരുന്നു. മൈക്ക് പോമ്പിയോയുടെ സന്ദര്‍ശനത്തിന് പിന്നാലെ നെതന്യാഹു വന്നെന്നും അതില്‍ പറയുന്നു. എന്നാല്‍ കൂടിക്കാഴ്ച്ച സൗദി-അമേരിക്കന്‍ അധികൃതര്‍ തമ്മിലാണ് നടന്നതെന്ന് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍ പറഞ്ഞു.

1

നേരത്തെ നെതന്യാഹു കരഹസ്യമായി സൗദി അറേബ്യയില്‍ എത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയും കൂടിക്കാഴ്ച്ചയില്‍ ഉണ്ടായിരുന്നുവെന്നും മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ച്ച ഇരുരാജ്യങ്ങളിലെയും പ്രമുഖര്‍ തമ്മിലുള്ള ആദ്യത്തേതാണെന്ന് ഇതോടെ വിലയിരുത്തപ്പെടുത്തിരുന്നു. അറബ് രാഷ്ട്രങ്ങളുമായി സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കമാണ് ഇത്തരമൊരു കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇസ്രയേലോ സൗദിയോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇത് തള്ളി സൗദി തന്നെ രംഗത്തെത്തിയത്.

അതേസമയം മുമ്പ് തീരുമാനിച്ചത് പ്രകാരം അറബ് ലീഗിന്റെ അതേ നിലപാടാണ് ഇസ്രയേല്‍ വിഷത്തിലുള്ളതെന്ന് സൗദി നേരത്തെ പറഞ്ഞിരുന്നു. പലസ്തീനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇസ്രയേലുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പശ്ചിമേഷ്യയില്‍ ഇറാന്റെ സ്വാധീനം വര്‍ധിക്കുന്നു എന്ന കാരണം മുന്‍നിര്‍ത്തിയാണ് പോമ്പിയോ അറബ് രാഷ്ട്രങ്ങളെ ഇസ്രയേലുമായി അടുപ്പിക്കാന്‍ തീരുമാനിച്ചത്. ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെങ്കിലും, നേരത്തെ തന്നെ ഇസ്രയേലി വിമാനങ്ങള്‍ക്ക് തങ്ങളുടെ മേഖലയിലൂടെ പറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് സൗദി.

കൂടുതല്‍ അറബ് രാജ്യങ്ങളുമായി ഇസ്രയേലിന്റെ ബന്ധം പുനസ്ഥാപിക്കുമെന്ന് നേരത്തെ യുഎസ് പ്രഖ്യാപിച്ചിരുന്നു. രഹസ്യ യോഗങ്ങള്‍ അറബ് രാഷ്ട്രങ്ങളും മുസ്ലീം നേതാക്കളുമായി നടത്തുന്നുണ്ടെന്ന് നെത്യാഹുവും പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രയേലിനെ പെട്ടെന്ന് അംഗീകരിക്കുന്നത് സൗദിയില്‍ വലിയ ജനരോഷത്തിന് കാരണമാകുമെന്ന ഭയം ഭരണകൂടത്തിനുണ്ട്. എന്നാല്‍ സൗദി നയതന്ത്ര ബന്ധം പുനസ്ഥാപിച്ചാല്‍ മാത്രമേ ഇസ്രയേലിന് വലിയൊരു നേട്ടം സ്വന്തമാക്കാനാവൂ. പശ്ചിമേഷ്യയില്‍ സമ്പത്ത് കൊണ്ടും സ്വാധീനം കൊണ്ടും അവരാണ് മുന്നിലുള്ളത്. നേരത്തെ ബഹറൈനും യുഎഇയും ഇസ്രയേലുമായി ബന്ധം പുനസ്ഥാപിച്ചിരുന്നു.

Recommended Video

cmsvideo
    സൗദിയിൽ മരം മുറിച്ചാൽ വമ്പൻ പിഴയും 10 കൊല്ലം തടവും | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+