കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരീശ്വരവാദിയെന്ന് പോസ്റ്റിട്ടതിന് 2000 ചാട്ടവാറടിയും പത്ത് വര്‍ഷം തടവും

Google Oneindia Malayalam News

റിയാദ്: ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികൂട്ടുന്നവര്‍ അല്‍വതന്‍ പത്രത്തില്‍ വന്ന വാര്‍ത്ത ഒന്നു ശ്രദ്ധിക്കുക. താന്‍ നിരീശ്വരവാദിയെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിന് 28കാരന് 2000 ചാട്ടവാറടിയും പത്ത് വര്‍ഷം തടവുമാണ് ലഭിച്ചത്.

Soudi Arabia

ട്വിറ്ററില്‍ താന്‍ നാസ്തികനാണെന്ന് പോസ്റ്റിട്ടതിനാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട യുവാവ് പശ്ചാതപിക്കാന്‍ വിസമ്മതിച്ചു. പ്രവാചകന്‍മാരെല്ലാം കള്ളാമാരാണെന്നു പറയുകയും ഖുറാനെയും പുരോഹിതരേയും അടച്ചാക്ഷേപിക്കുകയും ചെയ്തു. ഖുറാനെയും പ്രവാചകരെയും അടച്ചാക്ഷേപിച്ചതിനാല്‍ നാലായിരം പൗണ്ട് പിഴയും വിധിച്ചിട്ടുണ്ട്.

സൗദി അറേബ്യന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ രാജാവ് അബ്ദുല്ല 2014ല്‍ കൊണ്ടുവന്ന നിയമത്തില്‍ നാസ്തികള്‍ തീവ്രവാദികളാണെന്ന് പറയുന്നുണ്ട്. ഇതനുസരിച്ച് നാസ്തിക വിചാരം തീവ്രവാദമാണെന്നും ഇസ്ലാമിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്നത് അതുപ്രകാരം പരിഗണിക്കുമെന്നും തീരുമാനിച്ചിരുന്നു.

English summary
A court in Saudi Arabia has sentenced a man to 10 years in prison and 2,000 lashes for expressing his atheism in hundreds of social media posts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X