സൗദി അറേബ്യ മുന്നറിയിപ്പ് നല്കി; ഉംറയ്ക്ക് വന്നവര്‍ ജൂണ്‍ 19ന് രാജ്യം വിടണം, ഇതാണ് കാരണം
റിയാദ്: ഉംറ തീര്‍ഥാടനത്തിന് വന്ന് രാജ്യത്ത് തങ്ങുന്ന എല്ലാ വിദേശികള്‍ക്കും സൗദി അറേബ്യയുടെ അറിയിപ്പ്. എല്ലാവരും രാജ്യം വിട്ടുപോകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശികള്‍ക്ക് രാജ്യം വിടാന്‍ ജൂണ്‍ 19 സമയപരിധി നിശ്ചയിച്ചിരിക്കുകയാണ്. സൗദി ഹജ്ജ്- ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടെ ഉംറ തീര്‍ഥാടനത്തിന് 60 ലക്ഷം പേര് സൗദി സന്ദര്‍ശിച്ചു എന്നാണ് കണക്ക്.
സൗദി അറേബ്യയിലേക്ക് ഒറ്റയ്ക്കും ട്രാവല്‍ ഏജന്‍സികള്‍ മുഖേനയും വിദേശത്ത് നിന്നുള്ളവര്‍ ഉംറയ്ക്ക് എത്താറുണ്ട്. ഇതില്‍ മലയാളികളും ഉള്‍പ്പെടും. എന്നാല്‍ ഇത്തരത്തില്‍ വരുന്നവര്‍ പിന്നീട് വിസാ കാലാവധി നീട്ടാന്‍ ശ്രമിക്കാറുണ്ട്. അനധികൃതമായി തങ്ങുന്നവരുമുണ്ട്. വിദേശത്ത് നിന്ന് ഉംറയ്ക്ക് വന്ന എല്ലാവരും മെയ് 21നകം രാജ്യം വിടണം എന്നാണ് നിര്‍ദേശം. അതിന് കാരണമുണ്ട്.

ഹിജ്റ കലണ്ടറിലെ ദുല്‍ ഹിജ്ജ മാസത്തിലാണ് പരിശുദ്ധ ഹജ്ജ് കര്‍മം എല്ലാ വര്‍ഷവും നടക്കാറ്. ഇതിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് വിശ്വാസികള്‍ സൗദിയിലേക്ക് എത്താറുണ്ട്. അവര്‍ക്ക് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉംറ തീര്‍ഥാടകരോട് ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹിജ്റ കലണ്ടറിലെ 11ാം മാസമാണ് ദുല്‍ ഖഅദ്. മെയ് 21നാണ് ദുല്‍ ഖഅദ് ആരംഭിക്കുക. ദുല്‍ ഖഅദ് 29 വരുന്നത് ജൂണ്‍ 19നാണ്. ഉംറയ്ക്ക് എത്തിയ വിദേശികള്‍ ദുല്‍ഖഅദ് 29നകം സൗദി വിട്ട് പോകണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഹജ്ജ് കര്‍മത്തിന് വേണ്ടി 25 ലക്ഷത്തോളം വിശ്വാസികളാണ് എത്താറ്. ഒരേ സമയം ഇത്രയും പേര് ഒരുമിച്ച് എത്തുന്നതിനാല്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും കൈമെയ് മറന്ന് പ്രവര്‍ത്തിക്കുകയാണ് പതിവ്.
ഹജ്ജ് തീര്‍ഥാടനത്തിന് സൗദിയിലേക്ക് വരുന്നതിന് എല്ലാ രാജ്യങ്ങളിലെയും മുസ്ലിങ്ങള്‍ വന്‍ ഒരുക്കമാണ് നടത്തുന്നത്. ദുല്‍ ഖഅദ് ഒന്ന് മുതല്‍ ദുല്‍ ഹിജ്ജ നാല് വരെ ഇത്തരത്തില്‍ തീര്‍ഥാടകര്‍ സൗദിയിലേക്ക് എത്തിക്കൊണ്ടിരിക്കും. തീര്‍ഥാടക വിസയിലുള്ള വിദേശികള്‍ക്കും നിയമപരമായ പെര്‍മിറ്റുള്ളവര്‍ക്കും മാത്രമേ ഹജ്ജിന് അവസരം നല്‍കൂ എന്ന് സൗദി അറിയിച്ചിട്ടുണ്ട്.

സൗദി അറേബ്യന്‍ ഭരണകൂടം നല്കിയ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. കനത്ത പിഴ ഈടാക്കുകയും ഇവരെ നാടു കടത്തുകയും ചെയ്യും. 10 വര്‍ഷം വരെ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ടാകും. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നിര്‍ദേശം എല്ലാവരും പാലിക്കണം എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വര്‍ഷത്തില്‍ ഒരു തവണ മാത്രം സാധിക്കുന്നതാണ് ഹജ്ജ് കര്‍മം. അറബി മാസം ദുല്‍ ഹിജ്ജയിലാണ് മക്കയില്‍ ഹജ്ജ് കര്‍മം നടക്കുക. ഏകദേശം ഉംറ ചെയ്യുന്നത് പോലുള്ള കര്‍മങ്ങള്‍ തന്നെയാണ് ഹജ്ജിനും. അറഫ മൈതാനത്ത് എല്ലാ ഹാജിമാരും സംഗമിക്കുന്നതാണ് പ്രധാന വ്യത്യാസങ്ങളിലൊന്ന്. ഹജ്ജ് എന്നാല്‍ അറഫയാണ് എന്നാണ് പ്രവാചക മൊഴി. അതേസമയം, ഹജ്ജിന് എത്തുന്നവര്‍ പ്രവാചക നഗരമായ മദീനയിലും സന്ദര്‍ശിക്കാറുണ്ട്.
ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ അഞ്ചെണ്ണമാണ്. ഇതിലൊന്നാണ് ഹജ്ജ് കര്‍മം. ശാരീരികവും മാനസികവും സാമ്പത്തികവുമായ ശേഷിയുള്ളവര്‍ ഒരു തവണയെങ്കിലും ഹജ്ജ് ചെയ്യണം എന്നാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. കൊവിഡ് കാലത്ത് നാമമാത്രമായ ആളുകള്‍ക്കാണ് ഹജ്ജിന് അവസരം നല്‍കിയത്. കൊവിഡ് ഭീതി അകന്നതോടെ വിദേശികള്‍ക്ക് വീണ്ടും അവസരം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേര് ഹജ്ജിന് പോകാന്‍ ഒരുങ്ങിയിട്ടുണ്ട്.
-
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications