കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനശ്വാസം ഖുറാന്‍ ചൊല്ലിക്കൊണ്ടിരിക്കെ; സൗദി അധ്യാപകന്‍ വാര്‍ത്തകളില്‍

  • By Anwar Sadath
Google Oneindia Malayalam News

റിയാദ്: കുട്ടികളെ ഖുറാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ അന്തരിച്ച അധ്യാപകന്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടംപിടിച്ചു. സൗദിയിലെ ഫഹദ് അല്‍ ഹാജിയാണ് ഖുറാന്‍ ചൊല്ലിക്കൊണ്ടിരിക്കെ പ്രാണന്‍ വെടിഞ്ഞത്. റിയാദിലെ ഹിഷാം ബിന്‍ ഹക്കീം അല്‍ ഹാജി എലമെന്ററി സ്‌കൂളിലെ അധ്യാപകനായിരുന്നു ഫഹദ് അല്‍ ഹാജി.

ക്ലാസില്‍ കുട്ടികളെ ഖുറാന്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ജീവന്‍ വെടിഞ്ഞതെന്ന് സഹപ്രവര്‍ത്തകന്‍ പറഞ്ഞു. ഖുറാന്‍ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ മരണമടഞ്ഞ അധ്യാപകന്റെ മരണവാര്‍ത്തയറിഞ്ഞ് സൗദി വിദ്യാഭ്യാസ മന്ത്രി അസ്സം അല്‍ ദഖീല്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ലക്ഷക്കണക്കിന് സ്വദേശികളും അധ്യാപകന്റെ മരണവിവരം അറിഞ്ഞെത്തി.

quran5

അധ്യാപനം എന്നത് വെറു ജോലി മാത്രമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി അസ്സം അല്‍ ദഖീല്‍ പറഞ്ഞു. അധ്യാപനം കുട്ടികള്‍ക്ക് നന്മ പകരുന്നതും ഒട്ടേറെ പേര്‍ക്ക് നല്ല വഴിതെളിക്കുന്ന സന്ദേശം പകരുകയും ചെയ്യുന്ന ജോലിയാണ്. ഖുറാന്‍ വചനം ചൊല്ലിക്കൊണ്ടിരിക്കെ മരണമടഞ്ഞ അധ്യാപകന്‍ ജീവിതത്തില്‍ മഹത്തരമായ കര്‍മമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ഖുറാനില്‍ അഗാധ പാണ്ഡ്യത്യമുണ്ടായിരുന്ന അല്‍ ഹാജി അധ്യാപനത്തിനും നിപുണനായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ അധ്യാപകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല,

English summary
Saudi Arabia Teacher breathes his last while giving Qur’an lesson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X