Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ മാത്രമല്ല, യുഎഇയും കുരുങ്ങിയേക്കും; അടിച്ചുകയറി വരുന്നു മറ്റൊരു രാജ്യം, എണ്ണ ഒഴുകും

ദുബായ്: ക്രൂഡ് ഓയില്‍ ഉല്‍പ്പാദനവും വിതരണവും ലോകത്ത് എപ്പോഴും ചര്‍ച്ചയാണ്. ലോകം ചലിക്കുന്നതിന്റെ പ്രധാന ഘടകമായതിനാല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് വിപണിയില്‍ മേല്‍ക്കോയ്മയുണ്ട്. റഷ്യ, അമേരിക്ക, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം എണ്ണ ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്.

എന്നാല്‍ ഈ ഗണത്തിലേക്ക് മറ്റൊരു രാജ്യം കൂടി വരികയാണ്. മധ്യേഷ്യന്‍ രാജ്യമായ കസാഖ്‌സ്താന്‍ ആണ് എല്ലാവരെയും അമ്പരപ്പിക്കുന്ന കുതിപ്പ് നടത്തുന്നത്. ഒപെക് അംഗമായ കസാഖ്‌സ്താന്‍ പക്ഷേ, മറ്റു അംഗ രാജ്യങ്ങളെ കാര്യമായി ഗൗനിക്കുന്നില്ല എന്നതാണ് പ്രശ്‌നം. സൗദി അറേബ്യയും യുഎഇയും ഇറാഖുമെല്ലാം ഒപെക് രാജ്യങ്ങളാണ്.

saudi uae kasakhstan oil production

കസാഖ്‌സ്താനിലെ പ്രധാന എണ്ണ ഉല്‍പ്പാദക മേഖലയാണ് കഷഗണ്‍. 2013ലാണ് ഇവിടെ എണ്ണ ഉല്‍പ്പാദനം ആരംഭിച്ചത്. മേഖലയില്‍ നിന്ന് ഉള്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കസാഖ്‌സ്താന്‍. ഈ വര്‍ഷം 100 കോടി ബാരല്‍ ഉല്‍പ്പാദനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം നേട്ടമാണെങ്കിലും മറ്റു രാജ്യങ്ങള്‍ പാലിക്കുന്ന മര്യാദ കസാഖ്‌സ്താനില്ല എന്നതാണ് വിമര്‍ശനം.

നോര്‍ത്ത് കാസ്പിയന്‍ കടലിലെ എണ്ണ

കസാഖ്‌സ്താനിലെ നോര്‍ത്ത് കാസ്പിയന്‍ കടല്‍ മേഖലയിലാണ് കഷഗണ്‍ എണ്ണപ്പാടം. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കണ്ടെത്തിയത് ഇവിടെ നിന്നാണ്. ഏകദേശം 35 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ഇവിടെയുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇതില്‍ 15 ബില്യണ്‍ ഖനനം ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു.

കസാഖ്‌സ്താന്റെ എണ്ണ കമ്പനിയാണ് കസ്മുനൈ ഗ്യാസ്. ഇവര്‍ക്ക് പുറമെ, എനി, ഷെല്‍, എക്‌സോണ്‍ മൊബൈല്‍, ടോട്ടല്‍ എനര്‍ജീസ്, ചൈനയുടെ സിഎന്‍പിസി, ജപ്പാന്റെ ഇന്‍പെക്‌സ് എന്നിവരെല്ലാം ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് കഷഗണില്‍ ഖനനം നടത്തുന്നത്. 2013 മുതല്‍ 906 മില്യണ്‍ ബാരല്‍ ഓയിലും 75 ബില്യണ്‍ ക്യൂബിക് മീറ്റര്‍ വാതകവുമാണ് ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്.

ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ ഇടിയാതിരിക്കാന്‍ സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് രാജ്യങ്ങള്‍ ഓരോ അംഗങ്ങള്‍ക്കും ഉല്‍പ്പാദനത്തില്‍ ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ കസാഖ്‌സ്താന്‍ ക്വാട്ട ലംഘിക്കുന്നു എന്നാണ് ആരോപണം. എപ്പോഴും പരിധി വിട്ട് അധികമായി ഉല്‍പ്പാദിപ്പിക്കുന്ന കസാഖ്‌സ്താന്റെ രീതി സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. വിപണിയിലെ എണ്ണ ലഭ്യതയില്‍ കൃത്യത നഷ്ടുപ്പെടുമെന്നാണ് സൗദി ചൂണ്ടിക്കാട്ടുന്നത്.

കസാഖ്‌സ്താന്റെ മറുപടി

ഉയര്‍ന്ന ഉല്‍പ്പാദനത്തെ ന്യായീകരിച്ചാണ് കസാഖ്‌സ്താന്‍ രംഗത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്ര കമ്പനികളാണ് തങ്ങളുടെ എണ്ണമേഖലയില്‍ ഉല്‍പ്പാദനം നടത്തുന്നത് എന്നും അവര്‍ക്കുമേല്‍ ഉല്‍പ്പാദന നിയന്ത്രണം സാധ്യമല്ലെന്നുമാണ് ഊര്‍ജ മന്ത്രി യെര്‍ലാന്‍ അക്കന്‍സെനോവ് പറയുന്നത്. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറക്കില്ല എന്ന് ഒപെകിനെ അറിയിച്ചിട്ടുണ്ടെവന്നാണ് ഊര്‍ജ സഹമന്ത്രി അലിബെക് സമൗ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കസാഖ്‌സ്താന്റെ മറ്റൊരു എണ്ണപ്പാടമാണ് തെന്‍ഗിസ്. ഈ വര്‍ഷമാണ് ഇവിടെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചത്. ഓരോ ദിവസവും 2.6 ലക്ഷം ബാലല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുകൂടി സാധ്യമായാല്‍ എണ്ണ വിപണിയില്‍ കസാഖ്‌സ്താന്‍ നിര്‍ണായക ശക്തിയാകും. നിലവില്‍ വിപണിയില്‍ തിളങ്ങി നില്‍ക്കുന്ന സൗദി അറേബ്യ, ഇറാഖ്, റഷ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാകുകയും ചെയ്യും.

ഇത് നേരിടാവന്‍ ഈ രാജ്യങ്ങള്‍ എന്തു ബദല്‍മാര്‍ഗമാണ് കണ്ടെത്തുക എന്നതാണ് നിര്‍ണായകം. കഴിഞ്ഞ രണ്ട് മാസമായി സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചത് കസാഖ്‌സ്താന്റെയും ഇറാഖിന്റെയും പരിധി കടന്നുള്ള ഉല്‍പ്പാദനം കാരണമാണ് എന്നും വാര്‍ത്തകളുണ്ടായിരുന്നു. ചിലര്‍ മാത്രം ക്വാട്ട ലംഘിക്കുന്നത് നല്ലതല്ല എന്നായിരുന്നു സൗദിയുടെ വിമര്‍ശനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+