ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

സൗദിയില്‍ വമ്പന്‍മാരെ പൂട്ടാന്‍ പുതിയ നടപടി; രഹസ്യനീക്കം പുറത്ത് പറയില്ല!! രാജാവ് തീരുമാനിക്കും

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   അഴിമതിക്കെതിരെ രഹസ്യനീക്കവുമായി സൗദി

   റിയാദ്: സൗദി അറേബ്യ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളാണ് ഭീകരവാദവും അഴിമതിയും. ഇത് നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ആഴ്ചകള്‍ക്ക് മുമ്പ് കര്‍ശന നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. തുടര്‍ന്ന് നടത്തിയ കൂട്ട അറസ്റ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു. ലോകത്തെ ഒരു രാജ്യത്തിനും ധൈര്യം വരാത്ത അഴിമതി വിരുദ്ധ നീക്കമായിരുന്നു അത്.

   ഇപ്പോഴിതാ പുതിയ തന്ത്രങ്ങള്‍ സൗദി അറേബ്യയില്‍ ഒരുങ്ങുന്നു. അഴിമതി ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം. ഈ തീരുമാനത്തിന് ശക്തി പകരുന്ന പുതിയ നിര്‍ദേശങ്ങള്‍ ശൂറാ കൗണ്‍സില്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. ഇക്കാര്യം അംഗീകരിച്ചാല്‍ സൗദിയില്‍ വന്‍ മാറ്റത്തിനാണ് വഴിയൊരുങ്ങുക. എന്താണ് പുതിയ നിര്‍ദേശങ്ങള്‍...

   പുറത്തുപറയാന്‍ മടി

   പുറത്തുപറയാന്‍ മടി

   സൗദി അറേബ്യയിലെ ഉന്നത ഉപദേശക സമിതിയാണ് ശൂറാ കൗണ്‍സില്‍. അഴിമതി നേരിടുന്നതിന് പുതിയ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ സമതി. നിര്‍ദേശത്തിന്റെ കരടില്‍ പറയുന്ന പ്രധാന കാര്യം ഇതാണ്. അഴിമതിയെ കുറിച്ച് നിരവധി പേര്‍ക്ക് വിവരം ലഭിക്കുന്നുണ്ട്. പക്ഷേ അത് പുറത്തുപറയാന്‍ പലര്‍ക്കും മടിയാണ്. ഇത് തടയണം.

   അഴിമതി അറിഞ്ഞവര്‍

   അഴിമതി അറിഞ്ഞവര്‍

   അഴിമതിയെ കുറിച്ച് അറിയുന്നവര്‍ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുന്ന സാഹചര്യമുണ്ടാകംണം. ഏത് ഉന്നതരാണ് കുറ്റം ചെയ്തതെങ്കിലും പുറത്തുപറയാന്‍ സാധാരണക്കാര്‍ക്കും അല്ലാത്തവര്‍ക്കും അവസരം ഒരുക്കണം. ഇത്തരം രഹസ്യ വിവരങ്ങള്‍ കൈമാറുന്ന വ്യക്തികളുടെ പേര് സര്‍ക്കാര്‍ മറച്ചുവയ്ക്കണം - തുടങ്ങിയതാണ് നിര്‍ദേശങ്ങള്‍. ഇതുസംബന്ധിച്ച് വിശദ പഠനത്തിന് ശേഷമായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

   അറസ്റ്റുകള്‍ തുടരും

   അറസ്റ്റുകള്‍ തുടരും

   രാജകുടുംബത്തിലുള്ളവരെ വരെ അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്ത നടപടി സൗദിയില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് നവമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ച അഴിമതി വരുദ്ധ നീക്കത്തിന് ലഭിച്ചത്. ഇത്തരം നടപടികള്‍ തുടരുമെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

   പിടിച്ച് അകത്തിടും

   പിടിച്ച് അകത്തിടും

   തുടര്‍ന്നാണ് ശൂറാ കൗണ്‍സില്‍ അഴിമതി വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനം എളുപ്പമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട് വയ്ക്കുകയെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏത് പ്രമുഖനായാലും അഴിമതി നടത്തിയാല്‍ പിടിച്ച് അകത്തിടണമെന്നാണ് കരടില്‍ വിശദമാക്കുക. അതേ പറ്റി വിവരങ്ങള്‍ നല്‍കുന്ന വ്യക്തിയുടെ പേര് വിവരങ്ങള്‍ പുറത്തുവിടില്ല.

   രാജാവും കിരീടവകാശിയും

   രാജാവും കിരീടവകാശിയും

   സാധാരണ ഇത്തരം അഴിമതികള്‍ അറിഞ്ഞാലും പുറത്തുപറയാന്‍ ജനങ്ങള്‍ മടിക്കുകയാണ്. പുതിയ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയാല്‍ അഴിമതി കുത്തനെ കുറയുമെന്നാണ് ശൂറാ കൗണ്‍സില്‍ പ്രതിനിധികള്‍ പറയുന്നത്. ശൂറാ കൗണ്‍സിന് നിര്‍ദേശിക്കാന്‍ മാത്രമേ കഴിയൂ. ഇനി തീരുമാനം എടുക്കേണ്ടത് രാജാവും കിരീടവകാശിയും മന്ത്രിസഭയുമാണ്.

   10000 കോടി ഡോളറിന്റെ നഷ്ടം

   10000 കോടി ഡോളറിന്റെ നഷ്ടം

   അറബി പത്രമായ അല്‍ റിയാദ് ആണ് ശൂറാ കൗണ്‍സിലിന്റെ കരട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. രാജകുടുംബാംഗങ്ങളും വ്യവസായികളും അഴിമതി നടത്തിയതു വഴി പൊതു ഖജനാവിന് 10000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി എന്നാണ് ഭരണകൂടം കരുതുന്നത്. അഴിമതി വിരുദ്ധ നടപടിയുടെ പേരില്‍ 208 പേരെയാണ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്.

   യുഎഇയില്‍ ചില അക്കൗണ്ടുകള്‍

   യുഎഇയില്‍ ചില അക്കൗണ്ടുകള്‍

   സൗദിയില്‍ മാത്രമല്ല, വിദേശത്ത് സൗദി പൗരന്‍മാര്‍ നടത്തിയ അഴിമതിയും ക്രമവിരുദ്ധ നീക്കങ്ങളും പരിശോധിക്കാന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ച സൗദി പൗരന്‍മാരെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. സംശയകരമായ രീതിയില്‍ യുഎഇയില്‍ ചില അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

   19 പേരില്‍ സംശയം

   19 പേരില്‍ സംശയം

   യുഎഇയിലെ 19 അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഭരണകൂടം യുഎഇയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം യുഎഇ സര്‍ക്കാര്‍ കേന്ദ്ര ബാങ്കിന് കൈമാറി. വാണിജ്യ ബാങ്കുകളോടും ധനകാര്യ കമ്പനികളോടും പ്രതികരണം അറിയിക്കാന്‍ യുഎഇ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംശയത്തിലുള്ള വ്യക്തികളുടെ വിവരങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറി.

   ജിസിസി രാജ്യങ്ങള്‍ കൈമാറും

   ജിസിസി രാജ്യങ്ങള്‍ കൈമാറും

   അഴിമതി വിരുദ്ധ നീക്കത്തിന്റെ ഭാഗമായി അറസ്റ്റിലായ 19 പേര്‍ക്ക് വിദേശത്ത് വന്‍തോതില്‍ നിക്ഷേപമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇവരെ കുറിച്ചാണ് കാര്യമായും അന്വേഷിക്കുന്നത്. യുഎഇയോട് മാത്രമല്ല, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ അയല്‍രാജ്യങ്ങളോടും സൗദി പൗരന്മാരുടെ അക്കൗണ്ടുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തരാന്‍ സൗദി ആവശ്യപ്പെട്ടിരിക്കുകയാണ്.

   മയ്തിബ് രാജകുമാരന്‍ മോചിതനായി

   മയ്തിബ് രാജകുമാരന്‍ മോചിതനായി

   അതേസമയം, സൗദിയില്‍ അഴിമതിക്കേസില്‍ അറസ്റ്റിലായവരില്‍ ഏറ്റവും പ്രമുഖനായ മയ്തിബ് ബിന്‍ അബ്ദുല്ല രാജകുമാരനെ സ്വതന്ത്രനാക്കി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. സല്‍മാന്‍ രാജാവിന് മുമ്പ് സൗദി ഭരിച്ചിരുന്ന സഹോദരന്‍ അബ്ദുല്ല രാജാവിന്റെ മകനാണ് മയ്തിബ് രാജകുമാരന്‍.

    നൂറ് കോടി ഡോളര്‍ നല്‍കും

   നൂറ് കോടി ഡോളര്‍ നല്‍കും

   അറസ്റ്റിലായ രാജകുടുംബാംഗങ്ങളുടെ മോചനത്തിന് വേണ്ടി ചില ചര്‍ച്ചകള്‍ നടക്കുന്നു എന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ ഉള്ള ചില ചര്‍ച്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും ഒടുവില്‍ ആണ് ഇപ്പോള്‍ മയ്തിബ് ബിന്‍ അബ്ദുല്ലയെ മോചിതനാക്കിയിരിക്കുന്നത്. നൂറ് കോടി ഡോളര്‍ നല്‍കാമെന്ന ഉറപ്പിലാണ് മോചനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

   കൂടുതല്‍ പേര്‍ മോചിതരാകും

   കൂടുതല്‍ പേര്‍ മോചിതരാകും

   സൗദി നാഷണല്‍ ഗാര്‍ഡിന്റെ തലവനായിരുന്നു മയ്തിബ്. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയതിന് ശേഷം ആയിരുന്നു അഴിമതി കേസില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രാജകുടുംബാംഗങ്ങളില്‍ ഏറ്റവും പ്രമുഖനും മയ്തിബ് തന്നെ ആയിരുന്നു. മറ്റ് രാജകുടുംബാംഗങ്ങള്‍ക്ക് മുന്നിലും മോചനത്തിന്റെ വഴി ഉടന്‍ തുറക്കും എന്നാണ് സൂചന.

   English summary
   Saudi Arabia's advisory council studying proposals to protect whistleblowers,

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more