യുക്രൈന്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് സൗദി, പുടിനുമായി സംസാരിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍
റിയാദ്: യുക്രൈനിലെ യുദ്ധത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് അറിയിച്ച് സൗദി അറേബ്യ. നിര്‍ണായക തീരുമാനമാണിത്. യുദ്ധത്തില്‍ ഒരുപക്ഷേ വഴിത്തിരിവായേക്കും ഇത്. സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി സംസാരിച്ചു. മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് പുടിനെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. രാഷ്ട്രീയമായ പരിഹാരം യുക്രൈന്‍ വിഷയത്തില്‍ കൊണ്ടുവരാനും, മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുമുള്ള പിന്തുണ സൗദി അറിയിക്കുകയും ചെയ്തു. അതേസമയം യുക്രൈനിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയില്‍ ഉണ്ടായ തകര്‍ച്ച അടക്കം മുഹമ്മദ് ബിന്‍ സല്‍മാന്‍ പുടിനെ അറിയിച്ചു.

ഒപെക് രാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം. മേഖലയില്‍ സുരക്ഷിത്വവും സ്ഥിരതയും ആഗോള എണ്ണ വിപണിയില്‍ ഉറപ്പുവരുത്തുന്ന കാര്യവും സൗദി ഭരണാധികാരി പുടിനുമായി സംസാരിച്ചു. കഴിഞ്ഞ ദിവസം യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കിയുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. യുക്രൈനിലെ പ്രതിസന്ധിയെ ഇല്ലാതാക്കുന്ന ഏതൊരു നടപടിയെയും സൗദി പിന്തുണയ്ക്കുമെന്ന് അദ്ദേഹം സെലിന്‍സ്‌കിയെ അറിയിച്ചു. യുക്രൈന്‍ സന്ദര്‍ശകരുടെ വിസാ കാലാവധി പുതുക്കിയതായി സൗദി പ്രഖ്യാപിച്ചു. അതേസമയം സൗദിയില്‍ താമസിക്കുന്നവരുടെയും സന്ദര്‍ശകരുടെയും വിസാ കാലാവധിയും പുതുക്കി.
ഒപെക് രാജ്യങ്ങള്‍ നേരത്തെ യുക്രൈനിലെ യുദ്ധത്തെ അവഗണിക്കുകയാണ് ചെയ്തത്. എന്നാല്‍ സൗദി വലിയ സമ്മര്‍ദം നേരിടുന്നുണ്ട്. ഉല്‍പ്പാദനം വര്‍ധിപ്പിച്ച്, ക്രൂഡോയില്‍ വില കുറയ്ക്കാനാണ് ആവശ്യം. ഇത് സംഭവിച്ചാല്‍ റഷ്യയും സൗദിയും തമ്മില്‍ വലിയ പ്രശ്‌നങ്ങളുണ്ട്. ആഗോള എണ്ണ വിതരണത്തെ രാഷ്ട്രീയവത്കരിക്കുന്നതിനോട് പുടിന്‍ വിയോജിപ്പ് രേഖപ്പെടുത്തി. അതേസമയം റഷ്യ ശക്തമായ പോരാട്ടം തന്നെ യുക്രൈനില്‍ തുടരുകയാണ്. യുക്രൈനിലെ സിറ്റോമിറിലുള്ള സ്‌കൂള്‍ റഷ്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തു. മേയര്‍ സെര്‍ഹി സുക്കോമിലിനാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂളിന്റെ പകുതിയും തകര്‍ന്നു. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് അറിയില്ല. ദുരിതാശ്വാസ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും സുക്കോമിലിന്‍ പറഞ്ഞു.
ഇതിനിടെ റഷ്യയില്‍ യുദ്ധ വിരുദ്ധ നീക്കത്തിനെതിരെ നിയമം കൊണ്ടുവന്നു പുടിന്റെ സര്‍ക്കാര്‍. യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും, റഷ്യന്‍ വിരുദ്ധ ഉപരോധങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി ഇനിയുണ്ടാവും. റഷ്യന്‍ സൈന്യത്തിനെതിരെയും പല കാര്യങ്ങള്‍ക്കും ഇനി കടുത്ത ശിക്ഷ നേരിടേണ്ടി വരും. 15 വര്‍ഷം വരെയാണ് തടവ്. വിദേശ ഉപരോധങ്ങളെ പിന്തുണയ്ക്കുന്ന നടപടിയും ക്രിമിനല്‍ കുറ്റമാകും. മൂന്ന് വര്‍ഷം വരെയാണ് തടവ്. അതേസമയം പ്രമുഖ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ റഷ്യയിലേക്ക് കാറുകള്‍ കയറ്റി അയക്കുന്നത് നിര്‍ത്തി. യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. 250 റഷ്യന്‍ ടാങ്കുകള്‍ തകര്‍ത്തതായിട്ടാണ് യുക്രൈന്‍ അറിയിച്ചിരിക്കുന്നത്. പതിനായിരം സൈനികര്‍ കൊല്ലപ്പെട്ടതായും യുക്രൈന്‍ പറഞ്ഞു.












Click it and Unblock the Notifications