കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷത്തില്‍ സൗദിയില്‍ തലവെട്ടിയത് 7 പേരെ!

Google Oneindia Malayalam News

റിയാദ്: 2015 പിറന്നതില്‍ പിന്നെ ഇതുവരെയായി സൗദി അറേബ്യയില്‍ പരസ്യമായി തലവെട്ടി കൊന്നത് 7 പേരെ എന്ന് റിപ്പോര്‍ട്ടുകള്‍. പരസ്യമായ വധശിക്ഷയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും സൗദി അറേബ്യയ്ക്ക് ഇതില്‍ കുലുക്കമൊന്നും ഇല്ല. സ്ത്രീകളെപ്പോലും ഇത്തരം ശിക്ഷയ്ക്ക് വിധേയമാക്കുന്നുണ്ട് സൗദി അറേബ്യയില്‍. 2013 ല്‍ 78 പേരെയും 2014 ല്‍ 87 പേരെയും പരസ്യമായി തലവെട്ടി വധശിക്ഷയ്ക്ക് വിധേയരാക്കി. കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്ക് സൗദിയില്‍ വധശിക്ഷ ലഭിക്കാം.

വളര്‍ത്തുമകളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ച് കഴിഞ്ഞ ദിവസം ലൈല ബിന്റ് അബ്ദുള്‍ മുതലെബ് ബാസിം എന്ന യുവതിയെ പരസ്യമായി തലവെട്ടി കൊലപ്പെടുത്തിയിരുന്നു. വിശുദ്ധ നഗരമായ മെക്കയിലാണ് ചോര മരവിപ്പിക്കുന്ന രംഗങ്ങള്‍ അരങ്ങേറിയത്. വാള്‍ ഉപയോഗിച്ച് മൂന്ന് തവണ വെട്ടിയാണ് ഇവരെ കൊലപ്പെടുത്തിയത്.

suadi-arabia

ലൈല ബാസിമിനെ തെരുവിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ത്യന്തം ക്രൂരമായ ദൃശ്യങ്ങള്‍ പോളിസിക്ക് തങ്ങളുടെ വിരുദ്ധമാണ് എന്ന് കാണിച്ച് യൂട്യൂബ് ഇത് പിന്നീട് ഡിലീറ്റ് ചെയ്തു. ഞാന്‍ കൊന്നിട്ടില്ല ഞാന്‍ കൊന്നിട്ടില്ല എന്ന് യുവതി വിളിച്ചുപറയുന്നത് വീഡിയോയില്‍ കേള്‍ക്കാമായിരുന്നു.

രണ്ട് തരത്തിലാണ് ആളുകളെ പരസ്യമായി തലവെട്ടി കൊലപ്പെടുത്തുന്നത്. വേദനസംഹാരികള്‍ കുത്തിവെച്ച് മരവിപ്പിച്ച ശേഷം വധശിക്ഷയ്ക്ക് വിധേയരാക്കാറുണ്ട്. ചിലരെയാകട്ടെ ഒരുതരത്തിലുള്ള വേദനസംഹാരിയും നല്‍കാതെ തന്നെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നു. മെക്കയില്‍ തലവെട്ടി കൊന്ന സ്ത്രീക്ക് വേദനസംഹാരി പോലും നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
A report says Saudi Arabia execute seven people in the first two weeks of this year. In 2014 the number of executions rose to 87, from 78 in 2013.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X