കാത്തിരുന്നിട്ടും സല്‍മാനെ രാജകുമാരനെ കാണാനായില്ല: ആന്റണി ബ്ലിങ്കന്റെ കൂടിക്കാഴ്ച നടന്നത് പിറ്റേദിവസം
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. ഒക്ടോബർ 15 നായിരുന്നു കൂടിക്കാഴ്ച. തലേദിവസം കൂടിക്കാഴ്ചയ്ക്കായി മണിക്കൂറുകളോളം ബ്ലിങ്കെന്‍ കാത്തിരുന്നെങ്കിലും അവസരം ലഭിച്ചില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണങ്ങൾക്കെതിരെ പിന്തുണ ശേഖരിക്കാനുള്ള ബ്ലിങ്കന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
മീറ്റിംഗ് മാറ്റിവച്ചതായി റിപ്പോർട്ടുചെയ്‌തിട്ടും ഇസ്രായേല്‍ - ഹമാസ് വിഷയത്തില്‍ വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള തന്റെ ചർച്ചകൾ "വളരെ ഫലപ്രദമാണ്" എന്നാണ് ബ്ലിങ്കെൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്.

യോഗത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സംഘർഷം അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കാനുമുള്ള മാർഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും സംസാരിച്ചതായി സൗദി സ്റ്റേറ്റ് വാർത്താ ഏജൻസിയായ എസ്പിഎയും റിപ്പോർട്ട് ചെയ്യുന്നു. ഗാസയിലെ ഇസ്രായേൽ ഉപരോധം നീക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും സല്‍മാന്‍ രാജകുമാരന്‍ ഉന്നയിച്ചു.
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളുമായി ചർച്ചകൾ നടത്തി പ്രതിസന്ധി ലഘൂകരിക്കാനും സമാധാനം സ്ഥാപിക്കാനുമുള്ള റിയാദിന്റെ നിലവിലുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും കിരീടാവകാശി ബ്ലിങ്കനോട് വ്യക്തമാക്കി. പലസ്തീനികൾക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കേണ്ടതിന്റെയും നീതി തടപ്പിലാക്കേണ്ടതുമായ ആവശ്യകതയും കിരീടാവകാശി ഉയർത്തിക്കാട്ടി.
മറുവശത്ത്, ഹമാസിൽ നിന്നുള്ള ഈ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്നും ഇനിയൊരിക്കലും ഇത് സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്യാൻ ശ്രമിക്കുമെന്നും ബ്ലിങ്കെൻ മാധ്യമങ്ങളോട് പറഞ്ഞു. "ഞാൻ പോയ എല്ലാ രാജ്യങ്ങളിലും ഈ സംഘർഷം പടരാതിരിക്കാൻ ഒരു ദൃഢനിശ്ചയമുണ്ട്. വീണ്ടും സംഘർഷം സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ അവർ സ്വന്തം സ്വാധീനവും സ്വന്തം ബന്ധങ്ങളും ഉപയോഗിക്കുന്നു, " ആന്റണി ബ്ലിങ്കൻ കൂട്ടിച്ചേർത്തു.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹുമായും ബ്ലിങ്കന്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. "ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി തുറന്ന് തന്നെയിരിക്കും. യുഎൻ, ഈജിപ്ത്, ഇസ്രായേൽ, മറ്റുള്ളവരുമായി ചേർന്ന്, സഹായം ലഭിക്കുന്നതിനും ആവശ്യമുള്ള ആളുകൾക്ക് അത് എത്തിക്കുന്നതിനുമുള്ള സംവിധാനം ഞങ്ങൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്," ബ്ലിങ്കെൻ പറഞ്ഞു. ബ്ലിങ്കന്റെ പ്രസ്താവനയ്ക്ക് ശേഷം, ഇരട്ട പൗരത്വമുള്ള നൂറുകണക്കിന് പലസ്തീനികൾ അതിർത്തിയില്‍ കാത്ത് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications