Get Updates
Get notified of breaking news, exclusive insights, and must-see stories!

തീര്‍ത്ഥാടകര്‍ ജീവന് വേണ്ടി പിടയുന്പോള്‍ സൗദി സൈനികര്‍ നോക്കി നിന്നെന്ന് ഇറാന്‍ തീര്‍ത്ഥാടകന്‍

ടെഹ്‌റാന്‍: മക്കയില്‍ കല്ലേറ് കര്‍മ്മത്തിനിടെയുണ്ടായ ദുരന്തത്തില്‍ സൗദി അറേബ്യയ്ക്കും സൈന്യത്തിനും എതിരെ അതരൂക്ഷമായ ആരോപണങ്ങളുമായി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഇറാനിയന്‍ പൗരന്‍. നൂറുകണക്കിന് ആളുകള്‍ മക്കയില്‍ മരിയ്ക്കുന്നത് നോക്കി നില്‍ക്കുകയായിരുന്നു സൗദി സൈന്യമെന്ന് അദ്ദേഹം പറയുന്നു.

പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിയായ തീര്‍ത്ഥാടകന്റേ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

നോക്കി നിന്നു

നോക്കി നിന്നു

ദുന്ര ഭൂമിയില്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിയ്ക്കാന്‍ താനും ശ്രമം നടത്തിയതായി ഇറാനിയിന്‍ തീര്‍ത്ഥാടകന്‍ പറയുന്നു. അതേ സമയം സൈന്യം തന്നെ തടഞ്ഞുവെന്നും അദ്ദേഹം പറയുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികരെക്കാള്‍ കാഴ്ചക്കാരായി നോക്കി നിന്നവരാണ് ഏറെയുമെന്നും അദ്ദേഹം പറയുന്നു

 ഇറാനിയന്‍ തീര്‍ത്ഥാടകര്‍

ഇറാനിയന്‍ തീര്‍ത്ഥാടകര്‍

സൗദി അറേബ്യയുടെ കെടുകാര്യസ്ഥതയാണ ്ദുരന്തത്തിന് കാരണമെന്നാണ് ഭൂരിഭാഗം ഇറാന്‍ തീര്‍ത്ഥാടകരും പറഞ്ഞത്.

പോര്

പോര്

ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനും സുന്നി ഭൂരിപക്ഷ രാഷ്ട്രമായ സൗദിയും തമ്മിലുള്ള വാക് പോരാണ് ദുരന്തത്തിന് ശേഷം ഏറെയും കാണുന്നത്

റോഡ് അടച്ചു

റോഡ് അടച്ചു

കല്ലേറ് കര്‍മ്മങ്ങള്‍ക്കായി തിരക്കേറിയ സാഹചര്യത്തില്‍ ജമാറത്തിലേയ്ക്കുള്ള ഒരു റോഡ് അടയ്ക്കുകയും കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകരോട് അതേ പാതയിലൂടെ തിരികെ പോകാന്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തുവത്രേ.

വിമര്‍ശനം

വിമര്‍ശനം

ആഗോള തലത്തില്‍ സൗദി ഏറെ വിമര്‍ശിയ്ക്കപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+