കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതി; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ

Google Oneindia Malayalam News

റിയാദ്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ. വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തതു. ഇഖാമ ഉള്ളവര്‍ക്ക് തിരിച്ചെത്താന്‍ 72 മണിക്കൂര്‍ സമയവും അനുവദിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Saudi Arabia Suspends Travel, Flights to EU, Several Other Countries | Oneindia Malayalam
 saudinew1-15839

ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യൻ യൂണിയൻ, സ്വിറ്റ്സർലൻഡ്, ശ്രീലങ്ക, ഫിലിപ്പൈൻസ്, സുഡാൻ, എത്യോപ്യ, ദക്ഷിണ സുഡാൻ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.ജോര്‍ദാനിലേക്ക് കരമാര്‍ഗമുള്ള യാത്രയും തടഞ്ഞു.അതേസമയം സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ബാധകമല്ല. വാണിജ്യ, ചരക്ക് ഗതാഗതത്തിനും തടസമില്ല.മാത്രമല്ല അസാധാരണമായ കേസുകള്‍ക്ക് ഇളവ് അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ 45 കൊറോണ കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് പേര്‍ രാജ്യത്ത് നിരീക്ഷണത്തിലാണ്.

തിങ്കളാഴ്ച മുതല്‍ യുഎഇ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി നിരോധിച്ചിരുന്നു. കുവൈത്ത്, ബഹറൈന്‍, ഈജിപ്ത്, ഇറാഖ്, ലബനൻ, ഇറ്റലി, ദക്ഷിണ കൊറിയ, സിറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് സൗദി വിലക്കേർപ്പെടുത്തിയത്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതമായി അടച്ചിടാനും ഭരണകുടം ഞായറാഴ്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗബാധ തടയുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പള്ളികളും അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ യാത്ര വിവരങ്ങളും രോഗ വിവരങ്ങളും മറച്ച് വെച്ച് സൗദിയില്‍ പ്രവേശിച്ചാല്‍ അഞ്ച് ലക്ഷം റിയാല്‍ (98.96 ​ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. കൊവിഡ് ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം രോഗ വിവരങ്ങള്‍ മറച്ച് വെച്ച് സൗദി വഴി വരുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി.

ഇറാനില്‍ നിന്നും എത്തിയവര്‍ക്കാണ് സൗദിയില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ബാക്കിയുള്ളവര്‍ക്ക് ഇവരുമായി സമ്പര്‍ക്ക പുലര്‍ത്തിയതിലൂടെയാണ് രോഗം പിടിപെട്ടതെന്നാണ് കണക്കാക്കപ്പെടുന്നത്. കൊറോണ ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവര്‍ നിര്‍ബന്ധമായും ആരോഗ്യ സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടണം. 937 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

കോവിഡ് 19 രോഗത്തെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കുകയെന്നത് എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതിന് ഓരോ രാജ്യങ്ങളും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു.

കൊറോണയല്ല ആദ്യത്തെ മഹാമാരി, കോറോണയ്ക്ക് മുൻപ് ലോകത്തെ വിറപ്പിച്ച മഹാമാരികൾ ഇവകൊറോണയല്ല ആദ്യത്തെ മഹാമാരി, കോറോണയ്ക്ക് മുൻപ് ലോകത്തെ വിറപ്പിച്ച മഹാമാരികൾ ഇവ

ദില്ലി കലാപം: പോപ്പുലർ ഫ്രണ്ട് ദില്ലി അധ്യക്ഷനടക്കം അറസ്റ്റിൽ! കലാപത്തിന് പ്രേരിപ്പിച്ചെന്ന് പോലീസ്!

മുഖ്യമന്ത്രിയാവാനല്ല, പാര്‍ട്ടിയെ നയിക്കാനാണ് താത്‍പര്യമെന്ന് രജനീകാന്ത്,65% പദവികള്‍ യുവാക്കള്‍ക്ക്

English summary
Saudi suspends travel, flights to India and several other country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X