സൗദിയില്‍ അക്കൗണ്ടിംഗ് മേഖലയിലും സ്വദേശിവല്‍ക്കരണം വരുന്നു; പുതിയ പ്രവാസികള്‍ക്ക് തിരിച്ചടിയാവും

  • Posted By: Desk
Subscribe to Oneindia Malayalam

ജിദ്ദ: സൗദിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിലെ അക്കൗണ്ടിംഗ് മേഖലയിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അതോറിറ്റി ഓഫ് ദി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിലവില്‍ സൗദികളേക്കാള്‍ ഏറെ കൂടുതലാണ് അക്കൗണ്ടില്‍ രംഗത്തെ വിദേശികളുടെ എണ്ണമെന്ന് യോഗം വിലയിരുത്തി.

ബ്രിട്ടനും സൗദിയും തമ്മില്‍ 65 ബില്യന്‍ പൗണ്ടിന്റെ വ്യാപാര-നിക്ഷേപ കരാറുകളില്‍ ഒപ്പുവച്ചു

171,800 അക്കൗണ്ടന്റുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇവരില്‍ 4800 പേര്‍ മാത്രമാണ് സൗദികള്‍. ബാക്കി 167,000 പേരും വിദേശികളാണെന്ന് അതോറിറ്റി ഓഫ് ദി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് സെക്രട്ടറി ജനറല്‍ അഹ്മദ് അല്‍ മിഗ്മാസ് യോഗത്തെ അറിയിച്ചു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നും കൂടുതല്‍ സ്വദേശികളെ അക്കൗണ്ടിംഗ് രംഗത്തേക്ക് ആകര്‍ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

soudhi

ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സൗദി തൊഴില്‍-സാമൂഹ്യവികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ വിദേശികളെ ജോലിക്കെടുക്കുമ്പോള്‍ അക്കൗണ്ടിംഗ് മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരെ മാത്രമേ ഇനി മുതല്‍ നിയമിക്കേണ്ടതുള്ളൂ എന്ന് തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. ക്രമേണ ഈ മേഖലയില്‍ സൗദികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായി അക്കൗണ്ടില്‍ മേഖലയില്‍ കൂടുതല്‍ സൗദികള്‍ക്ക് പരിശീലനവും പ്രോല്‍സാഹനവും നല്‍കാനും യോഗത്തില്‍ തീരുമാനമായി.

സൗദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ കൂടുതലുള്ള മേഖലയാണ് അക്കൗണ്ടിംഗ്. പുതിയ തീരുമാനത്തോടെ കോഴ്‌സുകള്‍ കഴിഞ്ഞ് നേരെ സൗദിയിലെത്തുന്ന പ്രവാസികള്‍ക്ക് ഈ മേഖലയില്‍ ജോലി ലഭിക്കുക പ്രയാസമാവും. സൗദിവല്‍ക്കരണം ശക്തിപ്പെടുന്നതോടെ നിലവിലുള്ളവര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാവും ഉണ്ടാവുക.

സൗദിയിലെ ഫാര്‍മസി ഷോപ്പുകളിലും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മിക്ക ഫാര്‍മസി ഷോപ്പുകളും സൗദി ജീവനക്കാരെ ജോലിക്ക് നിര്‍ത്താന്‍ വിസമ്മതിക്കുകയാണെന്നും അതിനാല്‍ ഈ മേഖലയിലും സൗദിവല്‍ക്കരണം ആനിവാര്യമാണെന്നും സൗദി ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ഖാലിദ് അല്‍ ബറൈക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ 8500ലേറെ വരുന്ന ഫാര്‍മസി ഷോപ്പുകളിലായി 21530 വിദേശികള്‍ ജോലി ചെയ്യുമ്പോഴാണ് ഫാര്‍മസി ബിരുദമുള്ള ഒട്ടനവധി സൗദി യുവതീയുവാക്കള്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

യമന്‍ ആക്രമണത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ സൗദി കിരീടാവകാശി ലണ്ടനില്‍


അബൂദബിയില്‍ വീട്ടുജോലിക്കാരുടെ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Secretary-General of the Authority of the Chartered Accountants (ACA) Ahmed Al-Mighmas has revealed that there are 167,000 non-Saudi accountants in the Kingdom, compared to 4,800 Saudis

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്