കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോംഗോയില്‍ പടര്‍ന്ന് കയറി എബോള....രണ്ടാം തരംഗം, 4 പേര്‍ മരിച്ചു, കൊറോണയ്ക്ക് പിന്നാലെ!!

Google Oneindia Malayalam News

കിന്‍സഷ: ലോകം കൊറോണവൈറസിന് മുന്നില്‍ അടിപതറി നില്‍ക്കുമ്പോള്‍ മറ്റൊരു മഹാമാരി കൂടി പടര്‍ന്ന് കയറുന്നു. കോംഗോയില്‍ എബോള വൈറസ് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മൂന്നാമത്തെ ദുരന്തമാണ് അവര്‍ നേരിടുന്നത്. അഞ്ചാംപനിയുടെയും കൊറോണവൈറസിന്റെയും ഭീതിയിലാണ് കോംഗോ ജനത. ഇതിനെ രണ്ടിനെയും നേരിടാനാവാകാതെ നില്‍ക്കുന്ന സമയത്താണ് എബോള തിരിച്ചെത്തിയിരിക്കുന്നത്. നാല് പേര്‍ എബോള ബാധിച്ച് മരിച്ചതായി കോംഗോ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടിലധികം പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. കോംഗോയിലെ പശ്ചിമ മേഖലയില്‍ എംബാന്‍ഡാക്കയില്‍ രോഗം പടര്‍ന്ന് കയറുകയാണ്. ഇവിടെ രാജ്യത്തെ അഞ്ചാമത്തെ മരണം രേഖപ്പെടുത്തിയിരിക്കുകയാണ്.

Recommended Video

cmsvideo
Ebola in Congo: 2nd outbreak of Ebola is reported in Congo | Oneindia Malayalam
1

സര്‍ക്കാര്‍ കണക്കുകളില്‍ ഇതുവരെ എംബാന്‍ഡാക്കയിലെ മരണം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ യൂനിസെഫ് രേഖകളില്‍ ഈ മരണം ഉറപ്പിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് രാജ്യത്തിന്റെ കിഴക്കന്‍ മേഖലയെ എബോള മുക്തമായി പ്രഖ്യാപിക്കാനിരുന്നതാണ് കോംഗോ. രണ്ട് വര്‍ഷത്തോളം ഇവിടെ നിന്ന് ഈ രോഗത്തെ തുടച്ചുമാറ്റാനായിരുന്നില്ല. 2275ലധികം പേരാണ് എബോള ബാധിച്ച് മരിച്ച് വീണത്. പ്രതിരോധ പ്രവര്‍ത്തനം വിജയിച്ചെന്ന് കരുതിയ സമയത്താണ്, രണ്ട് ദിവസം മുമ്പ് വീണ്ടും എബോള എത്തിയിരിക്കുന്നത്. അതേസമയം ഇത് രണ്ടാം വരവാണെന്ന് കോംഗോ പ്രഖ്യാപിച്ചിട്ടില്ല. എബോളയുടെ വീര്യം കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

എംബാന്‍ഡാക്കയിലാണോ വീണ്ടും രോഗം പൊട്ടിപ്പുറട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. നിലവില്‍ കൊറോണവൈറസിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഇവിടെയുണ്ട്. യാത്രാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. കോംഗോയില്‍ കൊറോണ അതിശക്തം തന്നെയാണ്. തലസ്ഥാന നഗരിയായ കിന്‍സഷയിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകളുള്ളത്. ഇതുവരെ 3049 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 71 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി. എന്നാല്‍ മതിയായ ടെസ്റ്റുകളോ സുരക്ഷാ മാര്‍ഗങ്ങളോ ഇല്ലാത്തത് കോംഗോയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നറിയുക അസാധ്യമാണ് കോംഗോയില്‍.

കൊറോണയേക്കാള്‍ ഭീകരമാണ് അഞ്ചാം പനി കോംഗോയില്‍. മൂന്നരലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇവിടെ അഞ്ചാം പനി പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 6500 പേരുടെ ജീവനാണ് അഞ്ചാംപനി എടുത്തത്. ലോകാരോഗ്യ സംഘടന സജീവമായ പ്രവര്‍ത്തനങ്ങളാണ് കോംഗോയില്‍ നടത്തുന്നത്. മരിച്ചവരില്‍ 15 വയസ്സുകാരിയുമുണ്ടെന്ന് യൂനിസെഫ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ഐസൊലേഷന്‍ യൂണിറ്റിലാണ്. കോംഗോയിലെ ഒരു നദിയായ എബോളയില്‍ നിന്നാണ് ഈ വൈറസ് ഉദ്ഭവിച്ചത്. അതുകൊണ്ടാണ് ആ പേര് നല്‍കിയത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 2014ല്‍ വ്യാപകമായി എബോള റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
Second Wave of Ebola Virus Outbreak Reported In Congo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X