കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ ഖൊയ്ദ നേതാവ് കൊല്ലപ്പെട്ടു

  • By Mithra Nair
Google Oneindia Malayalam News

സന : യുഎസിന്റെ വ്യോമാക്രമണത്തില്‍ യെമനിലെ മുതിര്‍ന്ന അല്‍ ഖ്വയ്ദ നേതാവ് നാസര്‍ അല്‍ അന്‍സി കൊല്ലപ്പെട്ടു. വിഡിയോ സന്ദേശത്തിലൂടെയാണ് എക്യൂഎപി വക്താവ് ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ചില്‍ തുറമുഖ നഗരമായ മുഖള്ളയില്‍ നടത്തിയ ആക്രമണത്തിലാണ് നാസറും മകനുമടക്കം നിരവധി അല്‍ ഖ്വയ്ദ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഇക്കാര്യം അല്‍ ഖ്വയ്ദയുടെ അറേബ്യന്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

alial-ansi.jpg -Properties

ഒസാമ ബിന്‍ ലാദനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നാസര്‍ നിരവധി അല്‍ ഖ്വയ്ദ വിഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചാര്‍ലി ഹെബ്ദോ ആക്രമണവുമായി ബന്ധപ്പെട്ട് ജനുവരി 14ന് പുറത്തുവന്ന അല്‍ ഖ്വയ്ദ വിഡിയോ ടേപ്പിലും പ്രസ്താവന നടത്തിയത് നാസര്‍ ആയിരുന്നു.

അല്‍ ഖൊയ്ദയുടെ അറേബ്യയിലെ മുതിര്‍ന്ന നേതാവാണ് അന്‍സി.യെമനില്‍ ഹൂതി വിമതര്‍ക്കൊപ്പം പോരാടാന്‍ ഇയാള്‍ സുന്നികളോട് ആഹ്വാനം ചെയ്തിരുന്നു.

English summary
A senior commander in al Qaeda in the Arabian Peninsula has been killed in a U.S. drone strike, according to an online video statement from an AQAP spokesman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X