ഷാർജ പോലീസ് പുലിയാണ്.. 1.8 മില്യണ്‍ ദിര്‍ഹവുമായി മുങ്ങിയവരെ പൊക്കിയത് മണിക്കൂറുകൾക്കകം

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: ഷാര്‍ജ പോലീസ് ആള് പുലികളാണ്. 1.8 മില്യണ്‍ ദിര്‍ഹവുമായി മുങ്ങിയവരെ മണിക്കൂറുകള്‍ക്കുള്ളിലാണ് ഷാര്‍ജ് പോലീസ് പൊക്കി അകത്തിട്ടത്. ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നാണ് രണ്ട് യുവാക്കള്‍ വന്‍ തുകയുമായി മുങ്ങിയത്. സ്ഥാപനത്തിന്റെ അപ്പാര്‍ട്ട്‌മെന്റ് കുത്തിത്തുറന്നായിരുന്നു മോഷണം. അല്‍ തവൂന്‍ ഭാഗത്താണ് സംഭവം നടന്നത്. അജ്ഞാതര്‍ പണം കൊള്ളയടിച്ചു എന്നായിരുന്നു പോലീസിന് പരാതി ലഭിച്ചത്. ഷാര്‍ജ പോലീസ് മിനുറ്റുകള്‍ക്കകം സംഭവ സ്ഥലത്ത് എത്തി. കള്ളന്മാര്‍ മിടുക്കന്മാരായിരുന്നു. വിരലടയാളം പോലും അവശേഷിപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മോഷണം സംബന്ധിച്ച് യാതൊരു തെളിവും പോലീസിന് ലഭിച്ചതുമില്ല.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സംഘി? കുട്ടിക്കാലം ശാഖയിൽ.. എബിവിപി ചെയർമാൻ സ്ഥാനാർത്ഥിയുമെന്ന്!

THEFT

ഞെട്ടിച്ച് പിസി ജോർജ്.. ദിലീപ് കേസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി, സുപ്രീം കോടതി വക്കീലിനെ റെഡിയാക്കി

ഇതോടെ ഈ കള്ളന്മാരെ എങ്ങനേയും പിടികൂടാനായി ഷാര്‍ജ പോലീസിന്റെ അടുത്ത നീക്കം. ഇതിനായി പോലീസ് സിഐഡികളുടെ സംഘത്തെ നിയോഗിച്ചു. 24 മണിക്കൂറിനകം സിഐഡികള്‍ കള്ളന്മാരില്‍ ഒരാളെ പൊക്കി. ഇയാളുടെ കയ്യില്‍ നിന്നും 7,00000 ദിര്‍ഹവും പിടികൂടി. രണ്ടാമന്‍ മോഷ്ടിച്ച പണവുമായി ദുബായ് ഹോട്ടലില്‍ കഴിയുകയായിരുന്നു. ദുബായ് പോലീസിന്റെ സഹായത്തോടെ ഇയാളെയും ഷാര്‍ജ പോലീസ് വലയിലാക്കി. മോഷ്ടിച്ച പണവുമായി നാടുവിടാനുള്ള ഇവരുടെ പദ്ധതിയായിരുന്നു മണിക്കൂറുകള്‍ക്കകം ഷാര്‍ജ പോലീസ് പൊളിച്ചത്.

English summary
Sharjah Police cought robbers within 24 hours

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്