പറഞ്ഞ വാക്ക് പാലിച്ച് ഷെയിഖ് ഹംദാന്‍: അബ്ദുള്‍ ഗഫൂറിനെ നേരില്‍ കണ്ട് അഭിനന്ദിച്ച് ദുബായി കിരീടവകാശി
ദുബായ്: സാധാരണ ഒരു ഡെലിവറി ബോയി ആയി യുഎഇയില്‍ ജോലി ചെയ്ത് വരികയായിരുന്ന അബ്ദുള്‍ ഗഫൂർ ഇന്ന് നാട്ടിലും വീട്ടിലും മാത്രമല്ല സ്വന്തം രാജ്യത്തിന് പുറത്ത് ഹീറോ ആയി മാറിയിരിക്കുകയാണ്. ഇതിനെല്ലാം കാരണമായി മാറിയതാവട്ടെ, മറ്റൊന്നും പ്രതീക്ഷിക്കാതെ ചെയ്ത സ്വാഭാവികമായ ഒരു പ്രവർത്തിയും.
എന്നാല്‍ അബ്ഗുള്‍ ഗഫൂറിന്റെ ആ പ്രവർത്തി വലിയ പ്രചോദനമാണെന്ന് മനസ്സിലാക്കി അഭിനന്ദനങ്ങളുമായി എത്തിയവരില്‍ സുഹൃത്തുക്കള്‍ മുതല്‍ ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് വരേയുള്ളവരുണ്ടായിരുന്നു. ഒടുവില്‍ കിരീടവകാശി അബ്ദുള്‍ ഗഫൂറിനെ കാണാന്‍ നേരിട്ട് എത്തുകയും ചേർത്ത് നിർത്തി ഒരു ഫോട്ടോ എടുക്കുകയും ചെയ്തു.

ദുബായിലെ റോഡില്‍ കിടന്ന രണ്ട് കോണ്‍ക്രീറ്റ് കട്ടകകള്‍ അബ്ദുള്‍ ഗഫൂർ എടുത്ത് സൈഡിലേക്ക് വെച്ചതാണ് സംഭവങ്ങളുടെ തുടക്കം. തലാബാത്തിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന അബ്ദുൽ ഗഫൂർ ബൈക്കിൽ അൽഖൂസ് ഇന്റർസെക്ഷനിലെ ട്രാഫിക്കിൽ കാത്തിരിക്കുകയായിരുന്നു. ആ സമയത്താണ് മുന്നേ കടന്ന് പോയ എതോ ട്രക്കിൽ നിന്ന് റോഡിൽ വീണ രണ്ടു കോൺക്രീറ്റ് ബ്ലോക്കുകൾ അബ്ദുള്‍ ഗഫൂർ കാണുന്നത്.
ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍

കോൺക്രീറ്റ് ബ്ലോക്കുകൾ റോഡില്‍ കിടന്നാലുള്ള അപകടം മനസ്സിലാക്കിയ അബ്ദുള്‍ ഗഫൂർ ഉടന്‍ തന്നെ തന്റെ വാഹനത്തില്‍ നിന്നും ഇറങ്ങി അവ എടുത്ത് സുരക്ഷിതമായ സ്ഥലത്ത് ഒതുക്കിവച്ചു. എന്നാല്‍ റോഡിലെ വീഡിയോ പകർത്തുകയായിരുന്നു പുറകിലെ ഏതോ വാഹനത്തില്‍ ഉണ്ടായിരുന്ന ആളുടെ മൊബൈല്‍ ഫോണില്‍ ഈ രംഗങ്ങളെല്ലാം പതിയുന്നുണ്ടായിരുന്നു. പിന്നീട് അവിടുന്നും രണ്ടാഴ്ച കഴിഞ്ഞാണ് ഈ വീഡിയോ വൈറലാവുന്നത്.
പത്ത് സെക്കന്‍ഡിനുള്ളില്‍ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം; 5ജി യെക്കുറിച്ച് അറിയാം

വീഡിയോ വൈറലായതോടെ നിരവധിയാളുകള്‍ അഭിനന്ദനങ്ങളുമായി എത്തുകയും തലാബാത്ത് അധികൃതർ സമ്മാനവും നാട്ടിലേയ്ക്ക് പോയി വരാനുള്ള വിമാന ടിക്കറ്റും നല്‍കിയിരുന്നു. വൈറലായ വിഡിയോ പോസ്റ്റ് ചെയ്തവരില്‍ ഷെയ്ഖ് ഹംദാനും ഉണ്ടായിരുന്നു. ‘ദുബായില്‍ നടന്ന നന്മയുള്ള ഒരു പ്രവൃത്തി പ്രശംസനീയമാണ്. ആർക്കെങ്കിലും ഇദ്ദേഹമാരാണെന്ന് ചൂണ്ടിക്കാണിക്കാൻ കഴിയുമോ?' എന്നായിരുന്നു ഹംദാന്‍ ട്വിറ്ററില്‍ കുറിച്ചത്.

വൈകാതെ ‘ആ നല്ല മനുഷ്യനെ കണ്ടെത്തി' എന്നും നമ്മൾ ഉടൻ നേരിൽ കാണും' എന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കിയിരുന്നു. ന്നീട്, യുവാവിനെ ഫോൺ വിളിച്ച് അഭിനന്ദിക്കുകയും താനിപ്പോൾ രാജ്യത്ത് ഇല്ലെന്നും തിരിച്ചുവന്നാലുടൻ കാണാമെന്നും അറിയിച്ചു. ഇതേ തുടർന്നാണ് തലാബാത്ത് അധികൃതർ നല്‍കിയ ടിക്കറ്റില്‍ നാട്ടിലേക്ക് പോവാനിരുന്ന അബ്ദുള്‍ ഗഫൂർ കിരീടവകാശിയെ കാണാനായി കാത്തിരുന്നത്.

യുകെയിലായിരുന്ന ഷെയ്ഖ് ഹംദാൻ തിരിച്ചെത്തിയ ശേഷം ആദ്യം തന്നെ നടത്തിയത് അബ്ദുള്‍ ഗഫൂറുമായുള്ള കൂടിക്കാഴ്ചയായിരുന്നു. അബ്ദുൽ ഗഫൂറിന്റെ തോളത്ത് കൈയിട്ട് നിൽക്കുന്ന ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും ട്വിറ്ററിലും ഷെയ്ഖ് ഹംദാന്‍ പങ്കുവെച്ചിട്ടുണ്ട്. ‘അബ്ദുൾ ഗഫൂറിനെ കണ്ടതിൽ അഭിമാനമുണ്ട്, പിന്തുടരേണ്ട ഒരു യഥാർഥ മാതൃക'-എന്നാണ് ചിത്രത്തോടൊപ്പം ദുബായി കിരീടവകാശി കുറിച്ചത്.












Click it and Unblock the Notifications