കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാക്കയില്‍ തീവ്രവാദി ആക്രമണം, രണ്ടു മരണം, ഒട്ടേറെ പേര്‍ ബന്ദികള്‍

  • By Desk
Google Oneindia Malayalam News

ധാക്ക: ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ നയതന്ത്രമേഖലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഏറ്റവും ചുരുങ്ങിയത് ഇരുപത് വിദേശികളടക്കം 35 പേരെ ബന്ദികളാക്കിയ സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അതീവ സുരക്ഷാ മേഖലയിലുള്ള ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയിലാണ് ഒമ്പതംഗ സംഘം ആക്രമണം നടത്തിയത്.പോലിസ് സേനയിലെ രണ്ടംഗങ്ങളാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മരണസംഖ്യ മൂന്നായി ഉയര്‍ന്നിട്ടുണ്ട്.

Bangladesh

ബന്ദികളെ വിട്ടുകിട്ടാന്‍ അക്രമിസംഘവുമായി ചര്‍ച്ച നടത്താന്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ധാക്കയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ബംഗ്ലാദേശില്‍ ഐസിസ് സാന്നിധ്യം ശക്തമായി കൊണ്ടിരിക്കുകയാണെന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ വ്യാപകമായ ആക്രമണങ്ങളാണ് രാജ്യത്ത് നടന്നിട്ടുള്ളത്. ഹിന്ദു മത പുരോഹിതന്മാരെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവങ്ങള്‍ വരെ ഉണ്ടായിരുന്നു.

English summary
A gun battle is taking place between police and attackers in the diplomatic area of the Bangladeshi capital, Dhaka, officials say. 2 cops killed, IS claims responsibility, hostage crisis continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X