കുടിയേറ്റ ദമ്പതികളുടെ മകന്; അഞ്ചു മക്കളും 10 കൊച്ചുമക്കളും; ട്രംപിന്റെ കുടുംബാംഗങ്ങള്‍ ഇവരൊക്കെ
വാഷിങ്ടണ്‍: അധികാരത്തിന്റെയോ വ്യവസ്ഥിതികളുടെയോ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നില്‍ക്കാതെ, നിലപാടുകളില്‍ ശരിതെറ്റുകളുടെ അപകര്‍ഷതാ ബോധമില്ലാതെ വളര്‍ന്നു വന്ന നേതാവാണ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേറ്റതിനു പിന്നാലെ ട്രംപിന്റെ കര്‍ക്കശ നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ആ കാര്‍ക്കശ്യത്തിനു കാരണം തിരഞ്ഞു പോകുമ്പോള്‍ അച്ചടക്കമില്ലാതെ വളര്‍ന്ന ഒരു കുട്ടിയെയും അവനെ 'നന്നാക്കാന്‍' ശ്രമിച്ച മാതാപിതാക്കളെയും കണ്ടെത്താന്‍ സാധിക്കും.

കുടിയേറ്റക്കാരുടെ മകന്
മേരി ട്രംപിന്റെയും ഫ്രെഡ് ട്രംപിന്റെയും അഞ്ച് മക്കളില്‍ നാലാമനായി 1946 ജൂണ്‍ 14 നാണ് ഡൊണാള്‍ഡ് ട്രംപ് ജനിച്ചത്. സ്കോട്ട്ലന്‍ഡില്‍ ജനിച്ച് 1930 ല്‍ അമേരിക്കയിലേക്ക് കുടിയേറിയതാണ് ട്രംപിന്റെ അമ്മ മേരി. ട്രംപിന്റെ പിതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ ഫ്രെഡ് ട്രംപ് ജര്‍മ്മന്‍ കുടിയേറ്റക്കാരുടെ മകനായിരുന്നു.
1930 കളില്‍ ഒരു പാര്‍ട്ടിയില്‍ വച്ചാണ് ഫ്രെഡിനെ മേരി കണ്ടുമുട്ടുന്നത്. 1936 ല്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് ഡൊണാള്‍ഡ് ട്രംപിനെ കൂടാതെ മരിയാന്, ഫ്രെഡ് ജൂനിയര്‍, എലിസബത്ത്, റോബര്‍ട്ട് എന്നീ നാല് മക്കളുമുണ്ടായി. ന്യൂയോര്‍ക്ക് നഗരത്തിലെ ക്വീന്‍സ് ബറോയിലുള്ള ജമൈക്ക എസ്റ്റേറ്റ്സ് എന്നറിയപ്പെടുന്ന സാമ്പത്തികമായി വളരെ ഉയര്‍ന്ന സമൂഹത്തിലാണ് കുടുംബം താമസിച്ചിരുന്നത്.
റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ കൊള്ളലാഭം നേടിയതിനും നികുതി തട്ടിപ്പ്, ഭവന നയങ്ങളിലെ വംശീയ വിവേചനം - ഫെയര്‍ ഹൗസിങ് ആക്ടിന്റെ ലംഘനം എന്നിവയ്ക്ക് ഫ്രെഡ് ട്രംപിനെതിരേ അക്കാലത്ത് കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്.
മകനെ അച്ചടക്കം പഠിപ്പിക്കാന്‍ പതിമൂന്നാം വയസില്‍ അവനെ ന്യൂയോര്‍ക്കിലെ സൈനിക ബോര്‍ഡിങ് സ്കൂളിലേക്ക് അയച്ചു. തെറ്റുകള്‍ തുറന്ന് സമ്മതിക്കാനുള്ള അദ്ദേഹത്തിന്റെ വിസമ്മതം അന്നേ കുട്ടികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഒടുവില്‍ പിതാവിന്റെ പാത പിന്തുടര്ന്ന് ട്രംപും റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ എത്തപ്പെട്ടു.
ട്രംപിന്റെ സഹോദരങ്ങള്‍
2023 ല്‍ അന്തരിച്ച മൂത്ത സഹോദരി മരിയാന് ട്രംപ് ബാരി അമേരിക്കന്‍ പ്രസിഡന്റുമാരായ റൊണാള്‍ഡ് റീഗന്റെയും ബില്‍ ക്ലിന്റണിന്റെയും കീഴില്‍ യുഎസ് ഫെഡറല്‍ ജഡ്ജിയായി പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ചു.
ഫ്രെഡ് ജൂനിയറിനെയാണ് കുടുംബ ബിസിനസ് നയിക്കാന്‍ പിതാവ് ഫ്രെഡ് ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍ അമിതമായ മദ്യപാനം അദ്ദേഹത്തിന്റെ ജീവിതം നശിപ്പിച്ചു. 42-ാം വയസില്‍ ഹൃദയാഘാതം മൂലമാണ് ഫ്രെഡ് ജൂനിയര്‍ മരിച്ചത്. ഫ്രെഡ് ജൂനിയറിന്റെ മകള്‍ മേരി കുടുംബത്തിന്റെ പ്രധാന വിമര്‍ശകയായി മാറുകയും ചെയ്തു.
എലിസബത്ത് എന്ന സഹോദരി മാത്രമാണ് ജീവിച്ചിരിക്കുന്നത്. ജെ.പി. മോര്‍ഗനിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. ഡോക്യുമെന്ററി നിര്‍മ്മാതാവ് ജെയിംസ് ഗ്രൗവിനെ വിവാഹം കഴിച്ച അവര്‍ പാം ബീച്ചിലാണ് താമസിക്കുന്നത്.
ഇളയ സഹോദരന് റോബര്‍ട്ട് ട്രംപ് ഡൊണാള്‍ഡിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു. 2020 ല്‍ അദ്ദേഹം മരിച്ചു.
ഡൊണാള്‍ഡ് ട്രംപിന്റെ മൂന്നു ഭാര്യമാരും മക്കളും
ഇവാന ട്രംപ്
ട്രംപിന്റെ ആദ്യ ഭാര്യയാണ് ഇവാന ട്രംപ്. ബിസിനസ്, ഫാഷന്‍ ഡിസൈനിങ്, മോഡല്‍ എന്നീ രംഗങ്ങളില്‍ സജീവമായിരുന്ന ഇവാനയെ 1977ലാണ് ട്രംപ് വിവാഹം കഴിച്ചത്. 1992 ല്‍ ഇരുവരും ഈ ബന്ധം അവസാനിപ്പിച്ചു. ചെക് റിപ്പബ്ലിക് വംശജയായ ഇവാന 2022-ലാണ് മരിച്ചത്. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്.
ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍: ട്രംപ് ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്.
ഇവാന്‍ക ട്രംപ്: പ്രസിഡന്റിന്റെ മുന്‍ ഉപദേശക
എറിക് ട്രംപ്: ട്രംപ് ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്
മാര്‍ല മാപ്പിള്‍സ്
1993 ലാണ് ട്രംപ് അമേരിക്കന്‍ ടെലിവിഷന്‍ നടിയും മോഡലുമാല മാര്‍ലയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകളുണ്ട്. ടിഫാനി ട്രംപ്. നിയമ ബിരുദധാരിയാണ്.

മെലാനിയ ട്രംപ്
ട്രംപിന്റെ ഇപ്പോഴത്തെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് സ്ലൊവേനിയന്‍-അമേരിക്കന്‍ മുന്‍ മോഡലാണ്. അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ഫാഷണബിളായ അവര്‍ക്ക് ഒരു മകനുണ്ട് - ബാരണ്‍ ട്രംപ്. ട്രംപിലെ മക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ബാരണ്‍, മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ബാരണ്‍ കോളജ് വിദ്യാര്‍ത്ഥിയാണ്. ഇതുകൂടാതെ ട്രംപിന് പത്ത് ചെറുമക്കളുമുണ്ട്.
ആധുനിക രാഷ്ട്രീയത്തില്‍ കിരീടം വയ്ക്കാത്ത രാജാവിന്റെ എല്ലാ സവിശേഷതകളും ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ട്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി തിരിച്ചെത്തിയതോടെ, കുടുംബം വീണ്ടും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications