Get Updates
Get notified of breaking news, exclusive insights, and must-see stories!

കിം ജോങ് ഉന്നിന് മരണം സംഭവിച്ചോ? ദക്ഷിണ കൊറിയ പറയുന്നത് ഇങ്ങനെ, പുതിയ റിപ്പോര്‍ട്ട്

സിയോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സുരക്ഷ ഉപദേഷ്ടാവ് മൂണ്‍ ജെ ഇന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഉത്തരകൊറിയയുടെ പ്രധാനവാര്‍ഷിക ദിനത്തില്‍ഡ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പ്രചരിച്ച എല്ലാ അഭ്യൂഹങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. ഞങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ ഒരു സംശയവും വേണ്ടെന്നും കിം ജീവനോടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദാംശങ്ങളിലേക്ക്.

Recommended Video

cmsvideo
    കിം ജോങ് ഉന്നിന് മരണം സംഭവിച്ചോ? | Oneindia Malayalam
    കിം ഇവിടെയുണ്ട്

    കിം ഇവിടെയുണ്ട്

    ഉത്തരകൊറിയയുടെ കിഴക്കന്‍ നഗരമായ വോണ്‍സാനിലാണ് കിം ജോങ് ഇപ്പോള്‍ കഴിയുന്നത്. ഏപ്രില്ഡ 13 മുതല്‍ അദ്ദേഹം അവിടെ കഴിയുകയാണ്. അതില്‍ സംശയിക്കേണ്ടരീതിയില്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കന്‍ ഉത്തരകൊറിയയില്‍ നിന്ന് ഒന്നം തന്നെ കണ്ടെത്തിയിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ട്രെയിന്‍ വോള്‍സാനില്‍

    ട്രെയിന്‍ വോള്‍സാനില്‍

    ദക്ഷിണ കൊറിയയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ സത്യമാണെന്ന തരത്തിലുള്ള വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. കിം യാത്ര ചെയ്യുന്ന ട്രയിന്‍ വോള്‍സാനിലുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ട്രെയിന്റെ ചിത്രം അമേരിക്കയുടെ ഉപഗ്രഹ ചാരക്കണ്ണുകളാണ് പകര്‍ത്തിയത്. കിമ്മിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തുടര്‍ച്ചയായി യുഎസ് അന്വേഷിക്കുന്നുണ്ട്. റിസോര്‍ട്ടിലാണ് അദ്ദേഹത്തിന്റെ ട്രെയിന്‍ കണ്ടെത്തിയത്. അതേസമയം വോന്‍സാനില്‍ തന്നെ അദ്ദേഹമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടവരാണ് കിമ്മിന്റെ ട്രെയിന്റെ ചിത്രം പുറത്തുവിട്ടത്. വോന്‍സാനിലെ ലീഡര്‍ഷിപ്പ് സ്റ്റേഷനിലാണ് ഈ ട്രെയിന്‍ ഉള്ളത്.

    ചൈനീസ് സംഘം

    ചൈനീസ് സംഘം

    മെഡിക്കല്‍ സംഘം ചൈനയില്‍ നിന്നും വിദഗ്ദ മെഡിക്കല്‍ സംഘം ഉത്തരകൊറിയയിലേക്ക് പുറപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ കിമ്മിന്റെ ആരോഗ്യനില പരിശോധിക്കാനാണോ ഇവര്‍ പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മെഡിക്കല്‍ സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഉത്തര കൊറിയയോ ചൈനയോ പുറത്തുവിട്ടിട്ടില്ല.

    കിമ്മിന് മസ്തിഷ്‌ക മരണം

    കിമ്മിന് മസ്തിഷ്‌ക മരണം

    കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്നാണ് നേരത്തെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ശരീരം നിശ്ചലാവസ്ഥയിലാണെന്നും, തിരിച്ചുവരാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹോങ്കോംഗിലെ മാധ്യമങ്ങള്‍ കിം മരിച്ചെന്ന് തന്നെയാണ് വെളിപ്പെടുത്തുന്നത്. ചൈനീസ് മെഡിക്കല്‍ ടീം ഉത്തര കൊറിയയില്‍ എത്തിയിട്ടുണ്ട്. കിമ്മിന് ഹൃദയശസ്ത്രക്രിയ വൈകിയെന്നും അതാണ് പ്രശ്നം വഷളാക്കിയതെന്നും ചൈനീസ് ഡോക്ടര്‍മാര്‍ പറയുന്നു.

     അവസാനം പൊതുവേദിയില്‍

    അവസാനം പൊതുവേദിയില്‍

    ഏപ്രില്‍ 11-നായിരുന്നു കിം അവസാനമായി പൊതുവേദിയിലെത്തിയത്. 12 ന് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷചടങ്ങുകളില്‍ കിം ജോങ് ഉന്‍ പങ്കെടുക്കാതിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനദിനമാണ് ഏപ്രില്‍ 15.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+