കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയ്ക്ക് പണി കിട്ടിയതില്‍ സന്തോഷം!! യുഎന്‍ ഉപരോധത്തെ സ്വാഗതം ചെയ്ത് ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രാലയം പുറത്തിക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

Google Oneindia Malayalam News

സിയോള്‍: ഉത്തരകൊറിയയ്ക്ക് ശക്തമായ ഉപരോധം ഏര്‍പ്പെടുത്താനുള്ള ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ നീക്കത്തെ സ്വാഗതം ചെയ്ത് ദക്ഷിണ കൊറിയ. ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ നീക്കം അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ഉത്തരകൊറിയയ്ക്കുള്ള ശക്തമായ താക്കീതാണെന്നും ദക്ഷിണ കൊറിയ ചൂണ്ടിക്കാണിക്കുന്നു. ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രാലയം പുറത്തിക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രമേയം പൂര്‍ണ്ണമായും നടപ്പില്‍വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ദക്ഷിണ കൊറിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
തിങ്കളാഴ്ച ദക്ഷിണ കൊറിയ ഉള്‍പ്പെട്ട 15 അംഗ കൗണ്‍സിലാണ് യുഎസ് അവതരിപ്പിച്ച പ്രമേയത്തിന് അംഗീകാരം നല്‍കുകയും ഉത്തരകൊറിയയ്ക്ക് മേല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് അംഗീകാരവും നല്‍കിയത്.

 എല്ലാം പഠിയ്ക്കും

എല്ലാം പഠിയ്ക്കും

ആയുധ പരീക്ഷണങ്ങള്‍ വഴി ലോക രാഷ്ട്രങ്ങളെ പ്രകോപിപ്പിച്ചുകൊണ്ടിരുന്ന ഉത്തരകൊറിയ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള ശക്തമായ താക്കീത് എന്തായാലും സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും അല്ലാത്ത പക്ഷം നയതന്ത്ര തലത്തില്‍ ഒറ്റപ്പെടുത്തുമെന്നും ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രമേയത്തിന് അംഗീകാരം

15 അംഗ കൗണ്‍സില്‍

15 അംഗ കൗണ്‍സില്‍

തിങ്കളാഴ്ച ദക്ഷിണ കൊറിയ ഉള്‍പ്പെട്ട 15 അംഗ കൗണ്‍സിലാണ് യുഎസ് അവതരിപ്പിച്ച പ്രമേയത്തിന് അംഗീകാരം നല്‍കുകയും ഉത്തരകൊറിയയ്ക്ക് മേല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് അംഗീകാരവും നല്‍കിയത്. ഉത്തരകൊറിയ അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടേയും ഐക്യരാഷ്ട്രസഭയുടെയും ഉപരോധവും വിലക്കും മറികടന്ന് ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് ഇടയാക്കിയത്. സെപ്തംബര്‍ മൂന്നിനായിരുന്നു ഹൈഡ്രജന്‍ ബോംബ് പരീക്ഷണം.

 ഐക്യരാഷ്ട്രസഭയുടെ പച്ചക്കൊടി.

ഐക്യരാഷ്ട്രസഭയുടെ പച്ചക്കൊടി.

ഉത്തരകൊറിയയ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ 15 അംഗ സംഘമാണ് തിങ്കളാഴ്ച ഉത്തരകൊറിയയ്ക്ക് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കിയത്. ഉത്തരകൊറിയ ആറാമത് അണുവായുധ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് പുതിയ ഉപരോധം. എല്ലാത്തരം പ്രകൃതി വാതകങ്ങളുടെയും കണ്ടന്‍സേറ്റുകളുടേയും ഇറക്കുമതിയും വസ്ത്രങ്ങളുടെ കയറ്റുമതി എന്നിവയാണ് പുതിയ ഉപരോധത്തോടെ നിലയ്ക്കുക. ഇതിനെല്ലാം പുറമേ ഉത്തര കൊറിയന്‍ പൗരന്മാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും വിലക്കുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഏഷ്യന്‍ രാഷ്ട്രമായ ഉത്തരകൊറിയയുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍പ്പെട്ടവയാണ് ഇവ രണ്ടും.

പ്രമേയവും ഉപരോധവും

പ്രമേയവും ഉപരോധവും

ഉത്തരകൊറിയയുടെ സമ്പദ് വ്യവസ്ഥയില്‍ ശക്തമായ സ്വാധീനമുള്ള ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള പ്രകൃതി വാതകങ്ങളുടെ കയറ്റുമതി ഉത്തരകൊറിയുടെ സുസ്ഥിരതയെ ബാധിക്കും. ഉത്തരകൊറിയന്‍ എയര്‍ലൈനിനും സൈന്യത്തിനും ഉപരോധമേര്‍പ്പെടുത്താനും ഇത് സംബന്ധിച്ച് പ്രമേയം പാസാക്കാനും അമേരിക്ക യുഎന്നില്‍ ആവശ്യപ്പെട്ടിരുന്നു.

പകരം വീട്ടി!!

പകരം വീട്ടി!!

വേള്‍ഡ‍് ട്രേ‍ഡ് സെന്‍ററിന്‍റെ ആക്രമണത്തിന്‍റെ വാര്‍ഷികമായ സെപ്തംബര്‍ 11ന് നടന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ യു​എസ് അംബാസഡര്‍ നിക്കി ഹാലെ ഉത്തരകൊറിയയ്ക്ക് ശക്തമായ താക്കീതും നല്‍കിയിരുന്നു. യുഎസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ ദിവസം തന്നെ കൊറിയയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ഹാലെ ചൂണ്ടിക്കാണിച്ചു. ആണവായുധങ്ങള്‍ കൈവശമുള്ള ഉത്തരകൊറിയയെ ലോകം ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ലെന്നും നിക്കി ഹാലെ പറഞ്ഞു.

 യുഎസ് ഉറച്ചുതന്നെ

യുഎസ് ഉറച്ചുതന്നെ

കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ഉത്തരകൊറിയ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക ശമനം കൈവന്നതോടെയാണ് സെപ്തംബര്‍ മൂന്നിന് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്. ഇതോടെയാണ് ഉത്തരകൊറിയയ്ക്ക് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിനെ സമീപിച്ചത്. പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയെ ഒറ്റപ്പെടുത്തണമെന്ന ആവശ്യമാണ് അമേരിക്ക മുന്നോട്ടുവച്ചത്.

താക്കീതുമായി കൊറിയ

താക്കീതുമായി കൊറിയ

ആറാമത്തെ ആണവായുധ പരീക്ഷണത്തിന്‍റെ പേരില്‍ ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ തങ്ങള്‍ക്ക് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനും പ്രമേയം പാസാക്കാനുമാണ് നീക്കമെങ്കില്‍ അമേരിക്ക അതിന് വില നല്‍കേണ്ടിവരുമെന്നാണ് ഉത്തരകൊറിയന്‍ വിദേശ കാര്യ വകുപ്പ് വ്യക്തമാക്കിയത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് മന്ത്രാലത്തിന്‍റെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

 ഉന്നിന്‍റെ സ്വത്തുക്കള്‍

ഉന്നിന്‍റെ സ്വത്തുക്കള്‍

ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്നിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും, വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പൗരന്മാരെ തിരിച്ചയയ്ക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് അമേരിക്ക മുന്നോട്ടുവച്ചത്. എന്നാല്‍ യുസിന്‍റെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് സഖ്യരാജ്യമായ ചൈനയും റഷ്യയും ശ്രമിച്ചത്.

ആണവ പ്രതിസന്ധി

ആണവ പ്രതിസന്ധി

കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന ആണവ പ്രതിസന്ധി അവസാനിപ്പിക്കാന്‍ പ്രദേശത്തുനിന്ന് ആണവായുധങ്ങള്‍ നീക്കുന്നതിനുള്ള ശ്രമങ്ങളാണ് ചൈന നടത്തിവരുന്നതെന്ന് ചൈനീസ് ടിവി ചാനല്‍ ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കുന്നതിനാണ് ചൈന ശ്രമിക്കുന്നത്. പ്രതിസന്ധി ഉടന്‍ തന്നെ പരിഹരിക്കണമെന്ന ആവശ്യമാണ് ട്രംപും മുന്നോട്ടുവച്ചിട്ടുള്ളത്.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സെപ്തംബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

English summary
South Korea has welcomed the UN Security Council's move to impose new sanctions on its neighbour North Korea, describing it as a "strict warning from the international community".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X