കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പെയിനില്‍ ഒരു ദിവസം മരിച്ചുവീണത് 769 പേര്‍... മരണ സംഖ്യ 5000ത്തിലേക്ക്, പകച്ച് നിന്ന് യൂറോപ്പ്!!

Google Oneindia Malayalam News

മാഡ്രിഡ്: കൊറോണ ഭീതിയില്‍ വിറച്ച് യൂറോപ്പ്. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ മരിച്ച് വീണത് 769 പേരാണ്. ഏറ്റവുമധികം പേര്‍ ഒരു ദിവസം രോഗം ബാധിച്ച് സ്‌പെയിനില്‍ കൊല്ലപ്പെടുന്നത് ഇന്നലെയാണ്. 4858 പേരാണ് ഇതുവരെ സ്‌പെയിനില്‍ കൊല്ലപ്പെട്ടത്. രോഗം സ്‌പെയിനില്‍ കൂടുതല്‍ ഇടത്തേക്ക് പടരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവുമധികം മരണം രേഖപ്പെടുത്തിയ സ്‌പെയിനിലാണ്. ഇതുവരെ സ്‌പെയിനില്‍ 64059 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ് സ്‌പെയിന്‍. കൊറോണ അവരെ അടിമുടി തകര്‍ക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

1

കണക്കുകളില്‍ കാണുന്നതിനേക്കാള്‍ ഭീകരാവസ്ഥയാണ് സ്‌പെയിനില്‍ നില്‍ക്കുന്നത്. ഓരോ ദിവസം എട്ടായിരം പേരിലെങ്കിലും പുതിയതായി രോഗം കാണുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സ്‌പെയിന്‍ പരിശോധനകളുടെ നിരക്ക് കുത്തനെ വര്‍ധപ്പിച്ചിരിക്കുകയാണ്. കൊറോണ കിറ്റുകള്‍ ലക്ഷകണക്കിന് രാജ്യത്തേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ട്. അതേസമയം പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് സ്‌പെയിനിലെ ആരോഗ്യവിബാഗം പറയുന്നു. ഇന്നലെ 18 ശതമാനമായിരുന്നു പുതിയ രോഗികളുടെ എണ്ണം. ഇന്നത് 14 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

അതേസമയം ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് ഇറ്റലിയില്‍ കഴിഞ്ഞ ദിവസം മരിച്ചതിനേക്കാള്‍ കൂടിയ മരണനിരക്കാണ് സ്‌പെയിനില്‍ രേഖപ്പെടുത്തിയത്. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് ആശങ്ക. ഇറ്റലിയില്‍ കഴിഞ്ഞ ദിവസം 662 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇറ്റലിയില്‍ ഇതുവരെ 8165 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 80539 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ ഇറ്റലിയിലാണ് ഏറ്റവുമധികം രോഗബാധിതരുണ്ടായിരുന്നത്. ഇപ്പോഴത്തെ അമേരിക്കയിലാണ്. യുഎസ്സില്‍ 85991 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതേസമയം നേരത്തെ തന്നെ സ്‌പെയിനില്‍ ലോക്ഡൗണ്‍ നടപ്പാക്കിയിരുന്നു. മാര്‍ച്ച് 14നാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 11 വരെ തുടരും.

അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇത് എല്ലാത്തിന്റെയും തുടക്കമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ന്യൂയോര്‍ക്കിലും കാലിഫോര്‍ണിയയിലുമാണ് അതിവേഗം കൊറോണ പടര്‍ന്ന് പിടിക്കുന്നത്. ട്രംപിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പോരെന്നും വിമര്‍ശനമുണ്ട്. നിലവില്‍ മരണ സംഖ്യ 1195 ആണ്. ന്യൂയോര്‍ക്കില്‍ മാത്രം 385 പേരാണ് മരിച്ചത്. പലയിടത്തം മെഡിക്കല്‍ സ്റ്റാഫുകളുടെയും ഉപകരണങ്ങളുടെയും ക്ഷാമമുണ്ട്. ലൂയിസിയാനയില്‍ ഫ്‌ളോറിഡയിലും അരിസോണയിലും ഡല്ലാസിലും ടെക്‌സസിലും കൂടൂതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കൊറോണ സ്ഥിരീകരിച്ചു. നേരത്തെ തന്നെ ജോണ്‍സണ്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചിരുന്നു. തന്റെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് ജോണ്‍സണ്‍ തന്നെയാണ് സ്ഥിരീകരിച്ചത്. താന്‍ വീട്ടിലിരുന്ന് തന്നെയാണ് ജോലിയെടുക്കുന്നത്. എല്ലാ ടീമിനോടും താന്‍ നേരിട്ട് സംസാരിക്കുന്നുണ്ടെന്നും, ഈ അവസരത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നും ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

English summary
spain coronavirus death toll hits 4858
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X