കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപ് ആദരവ് അര്‍ഹിക്കുന്നില്ല; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കയറ്റരുതെന്ന് സ്പീക്കര്‍

പാര്‍ലമെന്റില്‍ സംസാരിക്കുന്നവര്‍ ആദരണീയരാണെന്നും ട്രംപ് അത് അര്‍ഹിക്കുന്നില്ലെന്നുമാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അധോസഭാ സ്പീക്കര്‍ ജോണ്‍ ബെര്‍കോ പറഞ്ഞത്.

  • By Ashif
Google Oneindia Malayalam News

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കുന്നതിനെ എതിര്‍ത്ത് സ്പീക്കര്‍ രംഗത്ത്. പാര്‍ലമെന്റില്‍ സംസാരിക്കുന്നവര്‍ ആദരണീയരാണെന്നും ട്രംപ് അത് അര്‍ഹിക്കുന്നില്ലെന്നുമാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അധോസഭാ സ്പീക്കര്‍ ജോണ്‍ ബെര്‍കോ പറഞ്ഞത്.

Photo

ഈ വര്‍ഷാവസാനമാണ് ട്രംപ് ബ്രിട്ടനിലെത്തുന്നത്. സന്ദര്‍ശന വേളയില്‍ അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമെന്നാണ് റിപോര്‍ട്ട്. അഭിസംബോധന ചെയ്യണമെങ്കില്‍ ബെര്‍കോ ഉള്‍പ്പെടെയുള്ള മൂന്ന് പേരുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ബെര്‍കോയുടെ വിമര്‍ശനം ശ്രദ്ധേയമാവുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് അടുത്തിടെ പ്രഖ്യാപിച്ച കുടിയേറ്റ നിരോധനമാണ് ബ്രിട്ടീഷ് സ്പീക്കറെ ആശങ്കയിലാഴ്ത്തിയത്. എന്തുവില കൊടുത്തും ട്രംപിന്റെ പ്രസംഗം താന്‍ എതിര്‍ക്കുമെന്ന് ബെര്‍കോ പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തുന്നത്. അദ്ദേഹം രാജ്യം സന്ദര്‍ശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് 18 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി സര്‍ക്കാരിന് അടുത്തിടെ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

ട്രംപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തെ ലേബര്‍ പാര്‍ട്ടി എംപിയാണ് ചോദ്യം ഉന്നയിച്ചത്. ഭീമ ഹര്‍ജി സമര്‍പ്പിച്ചവരുടെ അതേ ആശങ്ക തനിക്കും ഉണ്ടെന്നായിരുന്നു സ്പീക്കറുടെ മറുപടി. കുടിയേറ്റം നിരോധിക്കുന്ന ട്രംപിന്റെ നടപടിക്ക് മുമ്പ് തന്നെ അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നുവെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

സ്പീക്കറുടെ പരാമര്‍ശത്തിനെതിരേ ബ്രിട്ടനിലും അമേരിക്കയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്പീക്കര്‍ ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചത് ശരിയായില്ലെന്ന് കണ്‍സര്‍വേറ്റീവ് എംപി ജെയിംസ് ഡുട്രിഡ്‌ഗെ പറഞ്ഞു.

English summary
The speaker of Britain’s lower house of parliament will try to block plans for US president Donald Trump to address the house, saying it is an honour he has not earned. John Bercow — one of three officials who has the power to approve Mr Trump addressing the House of Commons on a state visit later this year — said he would oppose the move, citing concerns over the US president’s immigration ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X