Get Updates
Get notified of breaking news, exclusive insights, and must-see stories!

2022 ജനുവരി മുതൽ യുഎസും ബലൂണുകൾ പറത്തിയെന്ന് ചൈന...ഗുരുതരാരോപണങ്ങള്‍ ഇങ്ങനെ

യുഎസും 2022 ജനുവരി മുതൽ ബലൂണുകൾ തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് അയച്ചതായി ചൈന

China

അമേരിക്കയിലെ ആകാശത്തിന്റെ മുകളിലൂടെ പറന്ന ചൈനയുടെ ബലൂൺ ഉണ്ടാക്കിയ വിവാദം ചെറുതൊന്നുമല്ല.സംശയാസ്പദമായ സാഹചര്യത്തിൽ യു.എസ് വ്യോമമേഖലയിൽ കണ്ടെത്തിയ ചൈനീസ് ചാരബലൂണിനെ വെടിവെച്ചിട്ടതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചാരബലൂണുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞ് മണിക്കൂറുകൾക്കകമാണ് വെടിവച്ചിട്ടത്. ഇപ്പോൾ ബലൂണുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി ചൈന രം​ഗത്തെത്തിയിരിക്കുകയാണ്.

യുഎസ് ബലൂൺ തകർത്തതിന് പിന്നാലെ തന്നെ ചൈന വെല്ലുവിളിയുമായി എത്തിയിരുന്നു.ഇപ്പോൾ അമേരിക്കക്കെതിരെയാണ് ചൈനയുടെ ആരോപണം. .യുഎസും 2022 ജനുവരി മുതൽബലൂണുകൾ തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് അയച്ചതായി തിങ്കളാഴ്ച ചൈന ആരോപിച്ചു.

മറ്റ് രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ യുഎസ് അനധികൃതമായി പ്രവേശിക്കുന്നത് അസാധാരണമല്ല, വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ ഒരു ബ്രീഫിംഗിൽ പറഞ്ഞു. ആരോപണവിധേയമായ കടന്നുകയറ്റങ്ങളോട് ചൈന എങ്ങനെ പ്രതികരിച്ചുവെന്ന ചോദ്യത്തിന്, ബീജിംഗിന്റെ "ഈ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്തവും പ്രൊഫഷണലുമായിരുന്നു" എന്ന് വാങ് പറഞ്ഞു.

3

"യുഎസ് ഉയർന്ന ബലൂണുകൾ ചൈനയുടെ വ്യോമാതിർത്തിയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ, യുഎസിനോട് ചോദിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രണയം വീട്ടില്‍ അറിഞ്ഞു; 34 കാരിയായ വിവാഹിത ജീവനൊടുക്കി; പേടിച്ച് കാമുകനും ആത്മഹത്യ ചെയ്തുഅതേസമയം,ചൈനീസ് ബലൂണിനെ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് കണ്ടെത്തിയാൽ ബെയ്ജിങിന് കൈമാറില്ലെന്നും വൈറ്റ്ഹൗസ് അറിയിച്ചിരുന്നു . അമേരിക്കയ്ക്ക് പിന്നാലെ കൊളംബിയയുടെ സൈന്യവും ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടതായി അറിയിച്ചിരുന്നു. യുഎസ്സിൽ കണ്ടതിന് സമാനമായിട്ടുള്ള ബലൂൺ ആണിതെന്ന് സൈന്യം പറഞ്ഞു. ലാറ്റിനമേരിക്കയ്ക്ക് മുകളിൽ മറ്റൊരു ചൈനീസ് ബലൂൺ കൂടി പറക്കുന്നുണ്ടെന്ന് പെന്റഗൺ അറിയിച്ചു.

അമേരിക്കൻ ആകാശത്ത് ദിവസങ്ങളോളം ഈ ബലൂൺ കാണാൻ സാധിച്ചിരുന്നു. ഇത് കടുത്ത സുരക്ഷാ പ്രശ്‌നമായി യുഎസ് സൈന്യവും കണ്ടിരുന്നു. സൗത്ത് കരോലൻ തീരത്ത് വെച്ചാണ് ഇതിനെ തകർത്തത്.മിസൈൽ ഉപയോഗിച്ചായിരുന്നു ഇതിനെ തകർത്ത് തരിപ്പണമാക്കിയത്. എഫ് 22 വിമാനത്തിൽ നിന്ന് ഈ മിസൈൽ തൊടുത്തതെന്ന് പെന്റഗൺ അധികൃതർ അറിയിച്ചത്. ഇത് തകർന്ന് വെള്ളത്തിൽ വീണുവെന്ന് പെന്റഗൺ പറഞ്ഞു. യുഎസ്സിലെ പരമാധികാരത്തിൽ കടന്നുകയറാനുള്ള ചൈനയുടെ ശ്രമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ലോയ്ഡ് പറഞ്ഞു. അതേസമയം ചൈനയുടെ എയർക്രാഫ്റ്റ് തകർത്ത നടപടി അന്യാവശ്യമായ പ്രതികരണെന്നായിരുന്നു ചൈനീസ് വിദേശ കാര്യ മന്ത്രാലയം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+