പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യം ശ്രീലങ്കയുടെ പരാജയം
കൊളംബോ: ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തിന് കാരണം പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മിലുള്ള ആശയ ഭിന്നതയും സുരക്ഷാ വീഴ്ചയും. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രിയും പ്രസിഡന്റിനും ഇടയില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഭിന്നതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
വിദേശ ഏജന്‍സികളില്‍ നിന്നും ലഭിച്ച മുന്നറിയിപ്പുകള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാനായില്ലെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുണ്ടായ ചാവേറാക്രമണത്തില്‍ 253 പേര് കൊല്ലപ്പെടുകയും 400ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഔദ്യോഗിക വിവരം
എട്ട് മുസ്ലീം തീവ്രവാദികളാണ് സ്ഫോടനം നടത്തിയതെന്നും ഇതിലൊരു അക്രമിയുടെ ഭാര്യ പൊലീസ് വളഞ്ഞതിനെ തുടര്‍ന്ന് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നുമാണ് ഔദ്യോഗിക വിവരം. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രം സിംഗേയും തമ്മില്‍ മിണ്ടാത്തതും ഇവര്‍ക്കിടയിലെ രാഷ്ട്രീയ വൈര്യവുമാണ് ആരാധനാലയങ്ങളിലടക്കമുള്ള നിരവധിപേരുടെ കൂട്ടക്കൊലയ്ക്ക് ഇടയായത്.ഔദ്യോഗിക വിവരം

രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് ലഭിച്ച വിവരം
പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യാന്വേഷണ ഏജന്‍സി നല്കിയ വിവരങ്ങള്‍ തനിക്കോ തന്റെ മന്ത്രിമാര്‍ക്കോ ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി വിക്രംസിംഗേ പറയുന്നു. സിരിസേനയാണ് രാജ്യത്തിന്റെ തലവന്‍, പ്രതിരോധ മന്ത്രി, പൊലീസിന്റെയും പട്ടാളത്തിന്റെയും ചുമതലയുള്ള മന്ത്രി. സുരക്ഷാ ഏജന്‍സികളുടെ തലവന്മാര് ഉള്‍പ്പെടുന്ന ദേശീയ സുരക്ഷാ ഏജന്‍സിയിയുടെ ചുമതല അദ്ദേഹത്തിനാണ്. കൗണ്‍സിലില്‍ പരമ്പരാഗതമായി പ്രധാനമന്ത്രിയും പ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ഒക്ടോബറിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിരിസേന വിക്രംസിംഗേയെ ദേശീയ സുരക്ഷാ കൗണ്‍സില്‍ കാര്യങ്ങൡ ഇടപെടുത്താറില്ലെന്ന് ആരോഗ്യമന്ത്രി രജിത സെനരാത്നേ പറയുന്നു. ഇത് പ്രോട്ടോക്കോളിന്റെ അസാധാരണമായ ലംഘനമാണ്. ആക്രമണമുണ്ടായപ്പോള്‍ സിരിസേനയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും ദേശീയ സുരക്ഷാ കൗണ്‍സില്‍ വിസ്സമ്മതിച്ചു.

വിവരമറിഞ്ഞില്ലെന്ന്
രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്നും സേനയുടെ നേതൃത്വത്തെ മാറ്റാന്‍ പോകുകയാണെന്നുമുള്ള സിരിസേനയുടെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് ഹെമസിരി ഫെര്‍ണാണ്ടൊ രാജിവെച്ചു.
ഇത് ഒരു പ്രധാന ഘടകം ആണ്,' പ്രാദേശിക ആക്ടിവിസ്റ്റ് ഗ്രൂപ്പായ ദേശീയ സമാധാന സമിതിയുടെ തലവന്‍ ജേന് പെരേ പറയുന്നു, നേതാക്കളുടെ ഏകോപനമില്ലായ്മയാണ് ആക്രമണം തടയുന്നതില്‍ പരാജയപ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസിഡന്റാണ് പ്രാഥമിക ചുമതല ഏറ്റെടുക്കേണ്ടത്. അദ്ദേഹം വിവരം കൈമാറുകയോ നടപടി എടുക്കുകയോ ചെയ്തില്ല. അദ്ദേഹത്തിനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല. പൊലീസിനെ പ്രധാനമന്ത്രിയുടെ കീഴില്‍ നിന്നും എടുത്തു മാറ്റുകയും ദേശീയ സുരക്ഷാ കൗണ്‍സിലില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തിട്ടും അദ്ദേഹം ഒന്നും ചെയ്തില്ല, പെരേര കൂട്ടിച്ചേര്‍ത്തു.

നടപടിയെടുക്കേണ്ടതെങ്ങനെ
രാഷ്ട്രീയക്കാരില്‍ നിന്നും ഉത്തരവുകള്‍ ലഭിച്ചില്ലെങ്കില്‍ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണമായിരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ കുശാല്‍ പെരേരയും പറയുന്നു. വിക്രം സിംഗേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ദേശീയ സുരക്ഷ കൗണ്‍സിലില്‍ ക്ഷണിക്കപ്പെട്ടിട്ടില്ലെങ്കില് സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്ന് എന്തുകൊണ്ട് അവര്‍ പാര്‍ലമെന്റില്‍ അറിയിച്ചില്ലെന്നും പെരേര കൂട്ടിച്ചേര്‍ത്തു. സിരിസേനയും വിക്രംസിംഗേയും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയിലാണെങ്കിലും 2015ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിരിസേനയ്ക്കായി ഒന്നിച്ചാണ് പ്രചരണം നടത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ബിക്രം സിംഗേയെ മാറ്റി മഹീന്ദ രജപക്സെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കിടയിലെ അഭിപ്രായഭിന്നത പുറത്തേക്ക് വന്നത്. ഇതേ തുടര്‍ന്നുണ്ടായ പ്രതിസന്ധി രാജ്യത്ത് ഏഴ് ആഴ്ച നീണ്ട് നിന്നു. ആ വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കാനുമായില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന് വിക്രംസിംഗേയെ വീണ്ടും നിയമിക്കാന്‍ സിരിസേന നിര്‍ബന്ധിതനായെങ്കിലും ഇരുവര്‍ക്കുമിടയിലെ വൈര്യത്തിന് മാറ്റമുണ്ടായില്ല.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications