കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് രാജി വെയ്ക്കാന്‍ ഗോതാബയ ജൂലൈ 13 തിരഞ്ഞെടുത്തു? ആ ദിവസത്തിന്റെ പ്രത്യേകത ഇതാണ്

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ പ്രതിഷേധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് പ്രസിഡന്റ് ഗോതാബായ രജ്പക്‌സെ രാജി വെയ്ക്കും വരെ പ്രതിഷേധം തുടരാന്‍ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. പ്രസിഡന്റിന്റെ കൊട്ടാരം പ്രതിഷേധക്കാര്‍ കയ്യേറിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിഷേധം നിയന്ത്രിക്കാന്‍ ആവില്ലെന്ന് ഉറപ്പായതോടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജി വെയ്ക്കുകയും ചെയ്തു. ഗോതാബായ രജപക്‌സെയുടെ രാജിക്ക് വേണ്ടിയുള്ള മുറവിളിയിലാണ് രാജ്യം.

ജൂലായ് 13 ന് രജപക്‌സെ രാജി വെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഗോതബയ രാജപക്‌സെ 13ന് ബുധനാഴ്ച രാജിവെക്കുമെന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന പറഞ്ഞു.പ്രതിഷേധം കത്തുമ്പോഴും പെട്ടെന്ന് രാജി വെയ്ക്കാതെ എന്തുകൊണ്ട് ജൂലൈ 13 വരെ രജപകസെ കാത്തുനില്‍ക്കുന്നത്. തനിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമായിട്ടും, രാജി വെയ്ക്കാന്‍ എന്തിനാണ് ആ തീയതി ഗോതാബായ തിരഞ്ഞെടുത്തത്?

srilanka

പൊലീസ് നായക്കും മുമ്പ് ഇപി ജയരാജന്‍ 2 സ്റ്റീല്‍ ബോംബുകളുടെ മണംപിടിച്ചിട്ട് ഇതുവരെ ആളെ കിട്ടിയോ?: കെ സുധാകരന്‍പൊലീസ് നായക്കും മുമ്പ് ഇപി ജയരാജന്‍ 2 സ്റ്റീല്‍ ബോംബുകളുടെ മണംപിടിച്ചിട്ട് ഇതുവരെ ആളെ കിട്ടിയോ?: കെ സുധാകരന്‍

1


ഗോതാബായ രാജി വെക്കാന്‍ തിരഞ്ഞെടുത്ത ആ തീയതിയുമായി ഒരു ബുദ്ധമത ബന്ധമുണ്ട്. ഔദ്യോഗിക വാക്ക് ഒന്നുമില്ലെങ്കിലും, ഗോതാബയ രാജപക്സെ ആ തീയതി തിരഞ്ഞെടുത്തത് പൗര്‍ണ്ണമി ദിനവുമായി ബന്ധപ്പെട്ടിരിക്കാം. ചന്ദ്രചക്രത്തിലെ ഈ ദിവസം ബുദ്ധമതക്കാര്‍ക്ക് വലിയ മതപരമായ പ്രാധാന്യം നല്‍കുന്ന ദിവസം ആണ്. സിംഹളയില്‍ ഇതിനെ 'പോയ' എന്ന് വിളിക്കുന്നു. എല്ലാ 'പോയ' ദിവസവും ശ്രീലങ്കയില്‍ പൊതു അവധിയാണ്.

2


തേര്‍വാദ ബുദ്ധമതമാണ് ശ്രീലങ്ക പിന്തുടരുന്നത്. തേര്‍വാദ ബുദ്ധ കലണ്ടറില്‍, ബുദ്ധന്റെ ആദ്യ പ്രഭാഷണത്തെയും ബുദ്ധ സംഘത്തിന്റെ സ്ഥാപകത്തെയും അനുസ്മരിക്കുന്ന ജൂലൈ മാസത്തിലെ പൗര്‍ണ്ണമി 'എസല പോയ' ആയി ആചരിക്കുന്നു. ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് വാരണാസിക്കടുത്തുള്ള സാരാനാഥിലെ മാന്‍ പാര്‍ക്കിലാണ്, ഈ സംഭവം ക്രി.വ. 528 ബിസി, അദ്ദേഹത്തിന് 35 വയസ്സുള്ളപ്പോള്‍ ആയിരുന്നു. അഞ്ച് സന്യാസിമാരോട് അദ്ദേഹം പ്രസംഗിച്ച പ്രഭാഷണത്തില്‍, ബുദ്ധന്‍ തന്റെ തത്ത്വചിന്തയുടെ അടിസ്ഥാന തത്വമായ നാല് ഉത്തമസത്യങ്ങള്‍ വ്യക്തമാക്കി.

3


ഗോതാബയ ഒരു ഉറച്ച ബുദ്ധമത വിശ്വാസിയാണ്, 2019 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്തത് സിംഹള-ബുദ്ധമതക്കാര്‍ മാത്രമാണെന്ന് അറിയാം. ശ്രീലങ്കയുടെ ചരിത്രത്തിലെ അസാധാരണ മാസമാണ് ജൂലായ്. ന്യൂനപക്ഷമായ തമിഴ് സമുദായത്തെ സംബന്ധിച്ചിടത്തോളം, 1983 ജൂലൈ 24-30 തീയതികളിലെ തമിഴ് വിരുദ്ധ വംശഹത്യയ്ക്ക് ശേഷം ഏകദേശം നാല് പതിറ്റാണ്ടുകളായി ഈ മാസം 'കറുത്ത ജൂലൈ' ആയി ആചരിക്കപ്പെടുന്നു.

4


1987 ജൂലൈ 29 ന് ഇന്ത്യയും ശ്രീലങ്കയും ഇന്ത്യ-ശ്രീലങ്ക ഉടമ്പടിയില്‍ ഒപ്പുവച്ചു, അത് മൂന്ന് വര്‍ഷത്തിനുള്ളില്‍ അതിന്റെ ലക്ഷ്യങ്ങളില്‍ പരാജയപ്പെടുകയും ഇന്ത്യന്‍ സൈന്യത്തിന് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്തു. അടുത്തിടെ, 2017 ജൂലൈ 29 നാണ്, ചൈനീസ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് നല്‍കാനുള്ള പണം തീര്‍പ്പാക്കുന്നതിനായി ഹമ്പന്‍ടോട്ട തുറമുഖം ചൈനയ്ക്ക് കൈമാറാനുള്ള കരാറില്‍ ശ്രീലങ്ക ഒപ്പുവച്ചത്. ഗോതാബയ തന്റെ വാക്ക് പാലിക്കുകയാണെങ്കില്‍, ജൂലൈ 13 ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം മാസത്തിന്റെ മറ്റൊരു കൂട്ടിച്ചേര്‍ക്കലായിരിക്കും

ഉയ്യോ നിങ്ങള് നാലും ഞങ്ങടെ മനസ്സിലാണ് കയറിയത്.. സാള്‍ട്ട് ആന്റ് പെപ്പര്‍ ഓര്‍മയുമായി ശ്വേത മേനോന്‍

English summary
srilanka crisis: why Gotabaya Rajapaksa choose july 13 for announce his resignation; here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X