ലൈംഗിക ബന്ധത്തിന് പിന്നാലെ പണം കൊടുത്ത് ഒത്തുതീര്‍പ്പ്; ട്രംപിനും സ്റ്റോമിക്കുമിടയില്‍ സംഭവിച്ചതെന്ത്?

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ മുന്‍ പോണ്‍ താരം സ്റ്റോമി ഡാനിയേലിന്റെ ആരോപണത്തില്‍ ക്രിമിനല്‍ കുറ്റം ചുമത്താന്‍ സാധ്യത. 2016 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് തനിക്ക് എതിരായ ലൈംഗികാരോപണം ഒതുക്കി തീര്‍ക്കാന്‍ ട്രംപ് പോണ്‍ താരത്തിന് പണം നല്‍കി എന്നാണ് ആരോപണം. എന്നാല്‍ ഇത് നിഷേധിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
താനും ട്രംപും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഇക്കാര്യം ആരോടും പറയാതിരിക്കാന്‍ 2016 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന്റെ മുന്‍ അഭിഭാഷകനില്‍ നിന്ന് 130,000 ഡോളര്‍ താന്‍ കൈപ്പറ്റിയിരുന്നു എന്നുമാണ് സ്റ്റോമി ഡാനിയല്‍സ് പറയുന്നത്. അഭിഭാഷകനായ മൈക്കല്‍ കോഹനെ പിന്നീട് ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തി ജയിലിലാക്കി എന്നും നടി പറയുന്നത്.
എന്നാല്‍ സ്റ്റോമി ഡാനിയേല്‍സുമായി താന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ല എന്നാണ് ട്രംപിന്റെ അവകാശവാദം. 2006 ജൂലൈയില്‍ ഒരു ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ വെച്ചാണ് താന്‍ ട്രംപിനെ കണ്ടുമുട്ടിയത് എന്നായിരുന്നു സ്റ്റെഫാനി ക്ലിഫോര്‍ഡ് എന്ന സ്റ്റോമി ഡാനിയല്‍സ് വെളിപ്പെടുത്തിയിരുന്നത്. കാലിഫോര്‍ണിയയ്ക്കും നെവാഡയ്ക്കും ഇടയിലുള്ള ലേക് താഹോയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും നടി പറഞ്ഞിരുന്നു.

ഇതൊന്നും പുറത്ത് പറയാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പണം നല്‍കിയിരുന്നു എന്നുമാണ് സ്റ്റോമി ഡാനിയേല്‍സ് പറയുന്നത്. തന്റെ കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്കയുള്ളതിനാല്‍ എല്ലാ ഭീഷണിക്കും താന്‍ വഴങ്ങുകയായിരുന്നു എന്നും സ്റ്റോമി ഡാനിയേല്‍സ് കൂട്ടിച്ചേര്‍ത്തു. 2011-ല്‍ ഈ ബന്ധത്തെക്കുറിച്ച് ഇന്‍ ടച്ച് മാസികയ്ക്ക് ഒരു അഭിമുഖം നല്‍കാന്‍ താന്‍ സമ്മതിച്ചിരുന്നു.
എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ, ഒരു അജ്ഞാതന്‍ തന്നെയും മകളെയും ലാസ് വെഗാസിലെ കാര്‍ പാര്‍ക്കില്‍ വെച്ച് ഭീഷണിപ്പെടുത്തിയതായും ട്രംപിനെ വെറുതെ വിടൂ എന്ന് പറഞ്ഞതായും അവര്‍ പറഞ്ഞു. ഇന്‍ ടച്ചുമായുള്ള അഭിമുഖം 2018 വരെ പൂര്‍ണ്ണമായി പ്രസിദ്ധീകരിച്ചിരുന്നില്ല എന്നും അവര്‍ വ്യക്തമാക്കി. അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് മുന്‍പ് തനിക്ക് എതിരെ 20 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് മൈക്കല്‍ കോഹനുമായി ബന്ധമുള്ള കമ്പനി ഭീഷണിപ്പെടുത്തി.
Skin Care: വെളുക്കാന്‍ തേച്ചത് പാണ്ടാകും, ചര്‍മ്മ സംരക്ഷണത്തിന് ഇവയൊരിക്കലും ഉപയോഗിക്കരുത്
അതേസമയം ആരോപണങ്ങള്‍ എല്ലാം ട്രംപ് നിഷേധിക്കുന്നുണ്ട്. എന്നാല്‍ സ്റ്റോമി ഡാനിയേല്‍സിന് പണം കൊടുത്തിട്ടുണ്ട് എന്ന് അദ്ദേഹം സമ്മതിച്ചു. ഒരാള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് നിയമവിരുദ്ധമല്ല എന്നാണ് ട്രംപ് ഇതിന് കാരണമായി പറയുന്നത്. എന്നാല്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് പണം നല്‍കിയതിനാല്‍ ഇത് ചട്ടലംഘനമാണ് എന്നാണ് എതിരാളികള്‍ പറയുന്നത്. അതേസമയം ചൊവ്വാഴ്ച താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്നാണ് ട്രംപ് അനുയായികളോട് പറഞ്ഞിരിക്കുന്നത്. കുറ്റം ചുമത്തപ്പെട്ടാല്‍ ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെതിരെ ചുമത്തപ്പെടുന്ന ആദ്യത്തെ ക്രിമിനല്‍ കേസായിരിക്കും ഇത്.












Click it and Unblock the Notifications