Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവച്ചിരുന്നെന്ന് സ്ഥിരീകരണം; വിട്ടയച്ചത് നാലു മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമെന്ന്

ദില്ലി: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കാബൂളിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കാബൂൾവിമാനത്താവളത്തിന് തൊട്ടു മുന്നിൽ വെച്ച് താലിബാൻ തങ്ങളെ തടഞ്ഞെന്നാണ് ഇവർ പറയുന്നത്. തുടർന്ന് പത്തു കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. സ്ത്രീകൾ അടക്കമുള്ളവരെ താലിബാൻ ഇക്കൂട്ടത്തിൽ തടഞ്ഞു വച്ചിരുന്നു എന്നും ഇവർ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് കാബൂൾ വിമാത്താവളത്തിന്റെ പ്രവർത്തനം. യുഎസ് സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് അഫ്ഗാനിസ്താനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടന്നുവരുന്നത്.

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പേളിയുടെ പൂക്കളം ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

1

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കാബൂളിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കാബൂൾവിമാനത്താവളത്തിന് തൊട്ടു മുന്നിൽ വെച്ച് താലിബാൻ തങ്ങളെ തടഞ്ഞെന്നാണ് ഇവർ പറയുന്നത്. തുടർന്ന് പത്തു കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. സ്ത്രീകൾ അടക്കമുള്ളവരെ താലിബാൻ ഇക്കൂട്ടത്തിൽ തടഞ്ഞു വച്ചിരുന്നു എന്നും ഇവർ സ്ഥിരീകരിച്ചിട്ടുണ്ട്.

2


അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ തന്നെ ഇന്ത്യ രാജ്യത്തുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. മലയാളികൾ അടക്കം 392 പേരെയാണ് മൂന്നു വിമാനങ്ങളിലായി ഇന്ന് മാത്രം ദില്ലിയിലെത്തിച്ചത്. ഇനി അഞ്ഞൂറിലധികം പേർ കൂടി അഫ്ഗാനിസ്ഥാനിലുള്ളതായാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. മൂന്നു ദിവസത്തെ ആശങ്കയ്ക്കൊടുവിലാണ് ഇന്ത്യൻ വ്യോമസേനയുടെ സി 17 പ്രത്യേക വിമാനം രാവിലെ പത്തുമണിയോടെ അഫ്ഗാനിസ്താനിൽ നിന്നുള്ള ഇന്ത്യക്കാരുമായി ദില്ലിയിലെത്തിയത്. 168 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യയിലേക്ക് തിരിച്ചെത്താൻ രജിസ്റ്റർ ചെയ്ത 50 മലയാളികളും തിരിച്ചെത്തിയിട്ടുണ്ട്.

3


അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ തന്നെ ഇന്ത്യ രാജ്യത്തുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. മലയാളികൾ അടക്കം 392 പേരെയാണ് മൂന്നു വിമാനങ്ങളിലായി ഇന്ന് മാത്രം ദില്ലിയിലെത്തിച്ചത്. ഇനി അഞ്ഞൂറിലധികം പേർ കൂടി അഫ്ഗാനിസ്ഥാനിലുള്ളതായാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. മൂന്നു ദിവസത്തെ ആശങ്കയ്ക്കൊടുവിലാണ് ഇന്ത്യൻ വ്യോമസേനയുടെ സി 17 പ്രത്യേക വിമാനം രാവിലെ പത്തുമണിയോടെ അഫ്ഗാനിസ്താനിൽ നിന്നുള്ള ഇന്ത്യക്കാരുമായി ദില്ലിയിലെത്തിയത്. 168 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യയിലേക്ക് തിരിച്ചെത്താൻ രജിസ്റ്റർ ചെയ്ത 50 മലയാളികളും തിരിച്ചെത്തിയിട്ടുണ്ട്.

4


താലിബാൻ ചെക്ക്പോയിന്റുകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലുമുള്ളവർക്ക് കാബൂൾ വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ യുഎസ് പൌരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് സൈന്യത്തിന്റെ കൂടി സഹായത്തോടെയാണ് ഇന്ത്യ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം നടത്തുന്നത്. ഇന്ത്യക്കാരെ തടഞ്ഞുവെക്കുന്ന സംഭവങ്ങൾ കൂടി സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ആശങ്ക തുടരുന്നുണ്ട്.

5


അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഹിന്ദുക്കൾക്കും സിഖുകൾക്കും ഇന്ത്യയിലേക്കുള്ള വിമാനങ്ങളിലേക്ക് സുരക്ഷിതമായി എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് മാധ്യമറിപ്പോർട്ടുകൾ. സിഖുകാരും ഹിന്ദുക്കളും അടക്കം 200 ഓളം പേരാണ് കാബൂളിലെ ഒരു ഗുരുദ്വാരയിൽ അഭയം തേടിയിട്ടുള്ളത്. ഇന്ത്യക്കാർക്കൊപ്പം ഇന്ത്യയിലേക്ക് തിരിച്ചുവരാൻ സന്നദ്ധരായിട്ടുള്ളവരെയും ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് നിരവധി പേരാണ് രാജ്യം വിട്ട് സുരക്ഷിത താവളങ്ങളിലേക്ക് എത്താൻ തടിച്ച് കൂടിയിട്ടുള്ളത്.

ഓണക്കോടിയിൽ ഗ്ലാമറസ് ലുക്കായി അനാർക്കലി മരയ്ക്കാർ, വൈറൽ ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+