• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭൂകമ്പത്തില്‍ വിറച്ച് മെക്‌സിക്കോ, കനത്ത മിന്നല്‍, തെരുവിലേക്ക് ഓടിയെത്തി ജനങ്ങള്‍, തീവ്രത 7.1

Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: കനത്ത ഭൂകമ്പത്തില്‍ ഞെട്ടി വിറച്ച് മെക്‌സിക്കോ. തലസ്ഥാന നഗരിയെ അടക്കം കുറച്ച് നേരത്തേക്ക് ആശങ്കപ്പെടുത്തിയ ശക്തമായ ചലനമായിരുന്നു ഇത്. തലസ്ഥാന നഗരിയായ മെക്‌സിക്കോ സിറ്റി ആകെ വിറച്ച് പോയിരിക്കുകയാണ്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം അകാപുല്‍ക്കോയിലെ ബീച്ച് റിസോര്‍ട്ടാണ്. ഗൊരേരോ സംസ്ഥാനത്താണ് അകാപുല്‍ക്കോയുള്ളത്. തലസ്ഥാന നഗരിയിലെ കെട്ടിടങ്ങളാകെ കുലുങ്ങി, ജനങ്ങളെ ആകെ ഒരു നിമിഷം കൊണ്ട് ആശങ്കയിലായി പോയി. പലരും ഭയപ്പാടോടെ പുറത്തിറങ്ങുന്നതും കാരണം അന്വേഷിക്കുന്നതും കാണാമായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്.

ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് യൂടിലിറ്റി പോള്‍ ദേഹത്ത് വീണ് ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊയൂക്ക ഡി ബെനിറ്റസ് നഗരത്തിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ഇക്കാര്യം ഗൊരേരോ സംസ്ഥാന ഗവര്‍ണര്‍ ഹെക്ടര്‍ ആസ്ട്യുഡിലോയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ കാര്യമായിട്ടുള്ള നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു. യൂടിലിറ്റി പൈപ്പുകള്‍ പല വാഹനങ്ങളുടെ മുകളിലേക്കും വീണിട്ടുണ്ട്. പള്ളിയുടെ മുകളിലേക്ക് പോളുകള്‍ വീണ് തകര്‍ന്ന് പോയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ടൂറിസ്റ്റുകളെ ഒന്നാകെ ഹോട്ടലുകളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

പലയിടത്തും വൈദ്യുതി തടസ്സം നേരിട്ടിരിക്കുകയാണ്. കനത്ത മഴയില്‍ വൈദ്യുതി കമ്പികളെല്ലാം പൊട്ടിയിരിക്കുകയാണൈന്ന് സൂചനയുണ്ട്. കെട്ടിടങ്ങള്‍ കുലുങ്ങുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു മിനുട്ടോളം തലസ്ഥാന നഗരിയാകെ വിറച്ചുപോയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശക്തമായ മിന്നലിനും മെക്‌സിക്കോ സാക്ഷ്യം വഹിച്ചു. അതേസമയം സുനാമി മുന്നറിയിപ്പുകളും വന്നിട്ടുണ്ട്. പലരും റോഡിലേക്ക് ഓടിവന്ന് പരിസരം നിരീക്ഷിക്കുന്നതും ശക്തമായ മിന്നലില്‍ ഞെട്ടിവിറയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. താന്‍ കുളിക്കുമ്പോഴാണ് കെട്ടിടമാകെ കുലുങ്ങിയത്. ആകെ ഭയന്നുപോയി. നിലവിളിച്ച് കൊണ്ടാണ് ഓടിയതെന്ന് മെക്‌സിക്കന്‍ സിറ്റിയിലെത്തിയ വിനോദസഞ്ചാരി പറഞ്ഞു. ബാത് ടവല്‍ മാത്രം ധരിച്ചാണ് ടൂറിസ്റ്റ് ഇറങ്ങിയോടിയത്.

അമ്മയുമൊത്താണ് താന്‍ മെക്‌സിക്കോ സിറ്റിയിലെത്തിയത്. പതിനൊന്നാം നിലയിലായിരുന്നു താമസം. അമ്മ കരച്ചില്‍ നിര്‍ത്തുന്നില്ലെന്നും ഈ ടൂറിസ്റ്റ് പറയുന്നു. എല്ലാവരും ആകെ വിറച്ചിരിക്കുകയാണ്. അകാപുല്‍ക്കോ മേയര്‍ ആഡെല റോമനും ഭൂകമ്പം ജനങ്ങളെയാകെ പരിഭ്രാന്തരാക്കിയെന്ന് സ്ഥിരീകരിച്ചു. തുടര്‍ പ്രകമ്പനങ്ങള്‍ വരുന്നത് കൊണ്ട് ജനങ്ങളാകെ ഭയന്ന് നില്‍ക്കുകയാണ്. ജനവാസ മേഖലയില്‍ ഗ്യാസ് ചോര്‍ച്ചയും ഉണ്ടായിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. മെക്‌സിക്കന്‍ സിറ്റിയിലാണ് ഭൂകമ്പം അതിശക്തമായി നടന്നത്. ഞാന്‍ ആകെ ഭയന്നിരിക്കുകയാണ്. ഈ രാത്രി ഉറങ്ങാനാവുമോ എന്നറിയില്ല. മകളെ കുറിച്ചോര്‍ത്ത് ഭയമാണ്. രാത്രി അവളെ വിളിച്ചുണര്‍ത്തി താന്‍ പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് ലോറവില്ലയിലെ താമസക്കാരി പറഞ്ഞു.

മെക്‌സിക്കോ സിറ്റിയില്‍ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് മേയര്‍ ക്ലൗഡിയ ഷെയിന്‍ബോം പറഞ്ഞു. എന്നാല്‍ സമീപ പ്രദേശങ്ങളിലൊന്നും വൈദ്യുതി ഇല്ല. ഇത് പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭരണകൂടം. കനത്ത ഇടിമിന്നലും തലസ്ഥാന നഗരിയെ പ്രകമ്പനം കൊല്‌ളിച്ചിരുന്നു. 1985 സെപ്റ്റംബര്‍ 19ന് മെക്‌സിക്കോയെ വിറപ്പിച്ച ഭൂകമ്പത്തില്‍ പതിനായിരത്തില്‍ അധികം പേരാണ് മരിച്ചത്. നൂറിലധികം കെട്ടിടങ്ങളും തകര്‍ന്നിരുന്നു. 8.1 ആണ് അന്ന് ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്.

cmsvideo
  Nipah virus, fake news alerts

  ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

  അതേ ഭൂകമ്പത്തിന്റെ വാര്‍ഷിക ദിനത്തില്‍ 2017ല്‍ 7.1 രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും മെക്‌സിക്കോയിലുണ്ടായിരുന്നു. 370 പേരാണ് അതില്‍ മരിച്ചത്. കൂടുതല്‍ പേരും മരിച്ചത് മെക്‌സിക്കോ സിറ്റിലായിരുന്നു. ഇതിനിടെ മെക്‌സിക്കോയിലെ ഹിഡാല്‍ക്കോ സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് 17 രോഗികളാണ് മരിച്ചത്. ആശുപത്രിയില്‍ മഴയെ തുടര്‍ന്ന് വെള്ളം കയറിയതാണ് മരണകാരണം. ഇവിടെ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇതില്‍ കൊവിഡ് രോഗികളുമുണ്ട്.

  English summary
  strong earth quake hit mexico, magnitude is more than 7, capital city also shaken
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X