വാക്സിൻ സ്വീകരിച്ച അമ്മമാരുടെ മുലപ്പാലിൽ ആന്റിബോഡിയുടെ സാന്നിധ്യം: കുട്ടികളെ സുരക്ഷിതരാക്കുമെന്ന് പഠനം
വാഷിംഗ്ടൺ: കോവിഡ് വാക്സിൻ സ്വീകരിച്ച മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്നും ഇത് കുട്ടികളെ കൊവിഡിൽ നിന്ന് സംരക്ഷിക്കുമെന്നും പഠനം. ജേണൽ ഓഫ് ബ്രസ്റ്റ് ഫീഡിംഗ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലാണ്. മുലയൂട്ടുന്ന അമ്മ കൊവിഡ് വാക്സിൻ സ്വീകരിച്ചാൽ അത് ഒരു പോലെ അമ്മയെയും കുട്ടിയെയും കൊവിഡിൽ നിന്ന് സംരക്ഷിക്കുമെന്നും അതുകൊണ്ട് തന്നെ ഗർഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും വാക്സിൻ സ്വീകരിക്കാൻ നിർബന്ധിക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

വാക്സിൻ സ്വീകരിച്ച മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാലിൽ കൊവിഡിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടാകും. ഇത്തരത്തിൽ വാക്സിൻ സ്വീകരിച്ച അമ്മമാരിലൂടെ ആന്റിബോഡി കുട്ടികളിലേക്ക് എത്തുമെന്നും കുട്ടികളിൽ കൊവിഡിനെതിരെ രോഗപ്രതിരോധ ശേഷി രൂപപ്പെടുമെന്നും ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. യുഎസിലെ ഫ്ലോറിഡ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ജോസഫ് ലാർകിനാണ് ഗവേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ, അവരുടെ രോഗപ്രതിരോധ ശേഷി വികാസം പ്രാപിച്ചിട്ടില്ലെന്നും അണുബാധകളെ പ്രതിരോധിക്കുന്നത് ബുദ്ധിമുട്ടിലാക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. എന്നാൽ ചില വാക്സിനുകളോട് കുട്ടികൾ പ്രതികരിക്കുന്നില്ലെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് വ്യാപനം തുടരുന്ന ഈ സാഹചര്യത്തിൽ അമ്മമാരിലൂടെ കുട്ടികളിലേക്ക് കൊറോണ വൈറസിനെതിരായ ആന്റിബോഡി എത്തിച്ചേരാൻ വാക്സിനുകൾ സഹായിക്കുന്നുണ്ടെന്നാണ് ഫ്ലോറിഡ സർവ്വകലാശാലയിലെ പ്രൊഫസർ ജോസഫ് ന്യൂ വിശദീകരിക്കുന്നത്. ഡിസംബർ 2020നും മാർച്ച് 2021നും ഇടയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്. ഈ സമയത്ത് യുഎസിലെ ആരോഗ്യപ്രവർത്തകർക്കിടയിൽ ഫൈസർ. മോഡേണ എന്നീ വാക്സിനുകളായിരുന്നു പ്രാബല്യത്തിലുണ്ടായിരുന്നു.

വാക്സിൻ സ്വീകരിച്ചതും കൊവിഡ് വരാത്തതുമായ മുലയൂട്ടുന്ന 21 അമ്മമാരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മൂന്ന് തവണ അമ്മയുടെ മുലപ്പാൽ ശേഖരിച്ചാണ് പരിശോധന നടത്തിയത്. ആദ്യത്തേത് വാക്സിനേഷന് മുമ്പ്, രണ്ടാമത്തേത് ആദ്യഡോസ് വാക്സിൻ സ്വീകരിച്ച ശേഷവും മൂന്നാമത്തേത് രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷവുമായി പരിശോധനയ്ക്കായി ശേഖരിച്ചത്. രണ്ടാമത്തെ ഡോസ് വാക്സിന് ശേഷം മുലപ്പാലിലെ ആന്റിബോഡിയുടെ സാന്നിധ്യം കൂടുതലായിരുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

സ്വാഭാവിക കൊവിഡ് ബാധയുണ്ടായതിനെക്കാൾ കൂടുതലാണ് ഇത്തരക്കാരിൽ ആന്റിബോഡിയുടെ അളവെന്നാണ് "ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിവിയൻ വാൽകാർസ് കൂട്ടിച്ചേർത്തത്. കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മമാർക്ക് വാക്സിനേഷൻ നൽകുന്നത് പുതിയ കാര്യമല്ല," വാൽകാർസ് പറഞ്ഞു. സാധാരണഗതിയിൽ, പ്രതീക്ഷിക്കുന്ന അമ്മമാർക്ക് വില്ലൻ ചുമ, ഇൻഫ്ലുവൻസ എന്നിവയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നു, കാരണം ഇത് ശിശുക്കൾക്ക് ഗുരുതരമായ രോഗങ്ങളാകാം.

പ്രതിരോധ കുത്തിവയ്പ്പിലൂടെ ലഭിക്കുന്ന കോവിഡ് -19 ആന്റിബോഡികൾ അടങ്ങിയ മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് സംഘം അന്വേഷിക്കുന്നത് തുടരുന്നു. "ഈ ആന്റിബോഡികൾ അടങ്ങിയ മുലപ്പാൽ കുടിക്കുന്ന ശിശുക്കൾ കോവിഡ് -19 നെതിരെ സ്വയം പ്രതിരോധം തീർക്കാൻ കഴിയുന്നുണ്ടോ എന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,വെന്നും" ലാർക്കിൻ പറഞ്ഞു. ലോകമെമ്പാടും നടത്തിയ മറ്റ് പല പഠനങ്ങളും വാക്സിനേഷൻ ചെയ്ത അമ്മമാരുടെ മുലപ്പാലിൽ ആന്റിബോഡികൾ കാണിക്കുന്നുവെന്ന് ഗവേഷകർ പറഞ്ഞു.












Click it and Unblock the Notifications