Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഡാൻ രക്ഷാദൗദ്യം; 'ഓപ്പറേഷൻ കാവേരിക്ക്' നേതൃത്വം നൽകാൻ വി മുരളീധരൻ ജിദ്ദയിലേക്ക്

തിരുവന്തപുരം: യുദ്ധഭൂമിയായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള " ഓപ്പറേഷൻ കാവേരിക്ക് " നേതൃത്വം നൽകാൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് യാത്ര. ചൊവ്വ രാവിലെ വിദേശകാര്യസഹമന്ത്രി ജിദ്ദയിലെത്തും.

കൊച്ചിയിലെ യുവം വേദിയിൽ വെച്ചായിരുന്നു ദൗത്യത്തിന്റെ ചുമതല വി. മുരളീധരനെ ഏൽപ്പിച്ചത് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതേസമയം
ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി.‍

v-muraleedharan

500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചു കഴിഞ്ഞു. വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യക്കാരടക്കം 150 പേരെ സൗദി അറേബ്യ രക്ഷിച്ചിരുന്നു. ഇന്ത്യ , യുഎഇ , കുവൈത്ത്, ഖത്ത‍ർ, ഈജിപ്ത്, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി 12 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സൗദി രക്ഷപ്പെടുത്തിയത്. സൗദി അറേബ്യ ഒഴിപ്പിച്ച മൂന്ന് ഇന്ത്യക്കാരും സൗദി അറേബ്യൻ എയർലൈനിലെ ക്രൂ അംഗങ്ങളായിരുന്നു.

സംഘർഷത്തിനിടയിൽ സുഡാനില്‍ നിന്ന് റിയാദിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു വിമാനത്തിലുണ്ടായിരുന്നവരായിരുന്നു ഇവർ. വിമാനം പുറപ്പെടാൻ ഒരുങ്ങുവേ വിമാനത്തിന് വെടിയേൽക്കുകയായിരുന്നു. തുടര്‍ന്ന് തീ പടരുകയും വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

സുഡാനിൽ നിന്നും ഫ്രാൻസും കഴിഞ്ഞ 388 പേരെ രക്ഷിച്ചിരുന്നു. ഇന്ത്യക്കാർ അടക്കം 28 രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഉണ്ടായിരുന്നത്. എല്ലാ യുഎസ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിച്ചതായും കാർട്ടൂമിലെ യുഎസ് എംബസിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുഡാന്റെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. സംഘർഷം തുടങ്ങിയ ആദ്യ ദിവസം തന്നെ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് ആളുകളെ ഒവിപ്പിക്കാനുള്ള ഏക മാർഗം കടൽ വഴിയാണ്. കടൽമാർഗമാണ് മിക്ക രാജ്യങ്ങളും പൗരൻമാരെ ഒഴിപ്പിക്കുന്നത്. സൈനിക ഹെലികോപ്റ്റർ ഉപയോഗിച്ചായിരുന്നു യുഎസ് തങ്ങളുടെ നയന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+