ഭൂമിയെ തൊടാതെ കടന്നുപോയോ സൗര ജ്വാലകള്‍? അടുത്തത് വരുന്നു, മുന്നറിയിപ്പ് ഇങ്ങനെ
വാഷിംഗ്ടണ്‍: സൂര്യനില്‍ നിന്നുള്ള തീജ്വാലകള്‍ വീണ്ടും ഭൂമിയിലേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ പ്രതീക്ഷിച്ചിരുന്ന സൗര ജ്വാലകള്‍ ഭൂമിയെ തൊടാതെ കടന്നുപോയെന്നാണ് റിപ്പോര്‍ട്ട്. കാനിബോള്‍ സിഎംഇ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇവ ഭൂമിയിലേക്ക് എത്തിയിട്ടില്ല. രാക്ഷസ രൂപമുള്ള, നരഭോജിക്ക് സമാനമായ സൗരജ്വാലകള്‍ എന്നാണ് ഇവയെ ശാസ്ത്രലോകം വിശേഷിപ്പിച്ചിരുന്നത്.
ഓഗസ്റ്റ് ഒന്‍പതിന് ഇവ ഭൂമിയിലേക്ക് വരുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഇവ ഭൂമിയില്‍ എത്തിയിട്ടില്ല. ഒരുപക്ഷേ ഇവ ഭൂമിയെ സ്പര്‍ശിക്കാതെ നേരിയ വ്യത്യാസത്തില്‍ കടന്നുപോയി എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. അതേസമയം ഇവയുടെ വരവ് വൈകിയതാണെന്ന ഭയം ശാസ്ത്രജ്ഞര്‍ക്കിടയിലുണ്ട്.അതേസമയം സൗര ജ്വാലകള്‍ ഭൂമിയില്‍ എന്തുകൊണ്ട് എത്തിയില്ല എന്ന അന്വേഷണം ശാസ്ത്രജ്ഞര്‍ ആരംഭിച്ചിട്ടുണ്ട്.

വഴിമാറി പോയോ എന്ന് കണ്ടെത്തനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇവ വൈകിയതാണെന്ന വിശ്വാസത്തിലാണ് ശാസ്ത്രജ്ഞര്‍. എന്നാല്‍ സൗരജ്വാലകളുടെ ഭീഷണി ഭൂമിയെ വിട്ടുപോയിട്ടില്ല. കഴിഞ്ഞ സൂര്യനില്‍ വലിയ വിസ്‌ഫോടനം ഉണ്ടായിരിക്കുകയാണ്. സൂര്യനില്‍ നിന്നുള്ള തീജ്വാലകള്‍ ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇത് രണ്ടാമത്തെ സൗരജ്വാലകളാണ്. ആദ്യത്തെ വിസ്‌ഫോടനത്തെ തുടര്‍ന്നുള്ള സൗരജ്വാാലകള്‍ കാരണം റേഡിയോ സിഗ്നലുകള്‍ സ്തംഭിച്ചിരുന്നു. പസഫിക് മഹാസമുദ്ര മേഖലയില്‍ ഉള്ളവരെയാണ് ഇത് ബാധിച്ചത്.
അതേസമയം കാനിബാള്‍ സിഎംഇ ഭൂമിയെ സ്പര്‍ശിക്കാതെ വഴിമാറി പോയിരിക്കാമെന്നാണ് സ്‌പേസ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരിട്ടുള്ള ആഘാതം ഇവയില്‍ നിന്നുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭീമാകാരനായ സൗരജ്വാലകളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഭൂമിയുടെ കാന്തിക മണ്ഡലത്തെ തട്ടി കടന്നുപോവുക.
അതുകൊണ്ട് ഭൂമിയെ ഇവ സ്പര്‍ശിക്കാതെ കടന്നുപോയതില്‍ വലിയ അത്ഭുതമില്ലെന്ന് സ്‌പേസ് വെതര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇവ തട്ടാതെ പോയി എന്നതില്‍ തെളിവില്ല. അതുകൊണ്ട് ഇവ വൈകിയെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും സ്‌പേസ് വെതര്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ പുതിയൊരു സൗര കൊടുങ്കാറ്റ് ഭൂമിയില്‍ എത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് ചെറുതായിരിക്കുമെന്നാണ് സ്‌പേസ് വെതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തൊന്നും ഇനി കൊറോണല്‍ മാസ് ഇജക്ഷന്‍ ഉണ്ടാവില്ലെന്നും ഇവര്‍ ഉറപ്പ് പറയുന്നു.
എന്നാല്‍ സൂര്യനില്‍ വിസ്‌ഫോടനം ഉണ്ടായത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. എക്‌സ് വണ്‍ വിഭാഗത്തിലുള്ള സൗര ജ്വാലകള്‍ ഭൂമിയിലേക്ക് എത്താനാണ് സാധ്യത. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവ യുഎസ്സിലും കാനഡയിലും നേരത്തെ ജിപിഎസ്സിനും, ഇന്റര്‍നെറ്റിനും വരെ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഒരിക്കല്‍ കൂടി അഗ്നിജ്വാലകള്‍ എത്തുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.












Click it and Unblock the Notifications