കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ഉത്തരകൊറിയൻ അതിർത്തി സന്ദർശനം റദ്ദാക്കി, കാരണം ഉൻ? പോയാൽ പേടിച്ചത് സംഭവിക്കും...

കലാവസ്ഥ മേശമായതിനെ തുടർന്നാണ് ഉത്തരകൊറിയൻ അതിർത്തി സന്ദർശനം റദ്ദ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

  • By Ankitha
Google Oneindia Malayalam News

സോൾ: ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ദക്ഷിണകൊറിയയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തര കൊറിയൻ അതിർത്തി സന്ദർശനം റദ്ദാക്കി. ഉത്തര- ദക്ഷിണ അതിർത്തികൾക്കിടയിലുള്ള സൈനിക രഹിത മേഖലയായ ഡിഎംസൈഡ് സന്ദർശിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ അതിർത്തി സന്ദർശനം ഉണ്ടാകില്ലെന്നു യുഎസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

10 വർഷമായി കുട്ടിയുടെ കുടുംബത്തിനൊപ്പം, 16കാരിയെ ചുംബിച്ചിട്ടില്ല, സംഭവത്തെപ്പറ്റി ഡ്രൈവറുടെ മൊഴി

trump

കലാവസ്ഥ മോശമായതിനെ തുടർന്നാണ് ഉത്തരകൊറിയൻ അതിർത്തി സന്ദർശനം റദ്ദ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ട്രംപിന്റെ ദക്ഷിണ കൊറിയൻ സന്ദർശനത്തിനെതിരെയായ ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് ഉത്തരകൊറിയ പലപ്രവശ്യം ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. അത് അവഗണിച്ചായിരുന്നു ട്രംപിന്റെ ഉത്തരകൊറിയൻ അതിർത്തി സന്ദർശനം പ്രഖ്യാപിച്ചത്. ലോകരാജ്യങ്ങൽ ട്രംപിന്റെ ദക്ഷിണ കൊറിയൻ സന്ദർശനം ഭീതിയോടെയാണ് നോക്കുന്നത്. ഉത്തര കൊറിയ- അമേരിക്ക വാക്പോര് രൂക്ഷമായ ഘട്ടത്തിലാണ് ട്രംപിന്റെ സന്ദർശനം. രണ്ടു ദിവസത്തെ ജപ്പാൻ പര്യടനത്തിനു ശേഷമാണ് ദക്ഷിണ കൊറിയൻ സന്ദർശനത്തിനായി ട്രംപ് സോളിലെത്തിയത്.

ട്രംപിന്റെ ദക്ഷിണകൊറിയൻ സന്ദർശനം കരുതി കൂട്ടി, ഉത്തരകൊറിയൻ വിഷയത്തിൽ ഉടൻ തീരുമാനം?ട്രംപിന്റെ ദക്ഷിണകൊറിയൻ സന്ദർശനം കരുതി കൂട്ടി, ഉത്തരകൊറിയൻ വിഷയത്തിൽ ഉടൻ തീരുമാനം?

 ട്രംപിന്റെ ദക്ഷിണകൊറിയൻ സന്ദർശനം

ട്രംപിന്റെ ദക്ഷിണകൊറിയൻ സന്ദർശനം

നവംബർ ആദ്യവാരം ആരംഭിച്ച ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ട്രംപ് ദക്ഷിണകൊറിയയിലെത്തിയത്. രണ്ടു ദിവസത്തെ ജപ്പാൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ട്രംപ് ദക്ഷിണ കൊറിയയിലെത്തിയത്. ട്രംപ് ഇന്ന് ദക്ഷിണകൊറിയൻ പാർളമെന്റിൽ അഭിസംബോധന ചെയ്യും. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൽ തടയാൻ യുഎസിൻരെ മുഴുവൻ സൈനികശക്തിയും പ്രയോഗിക്കാൻ താൻ തയ്യാറാണെന്നു ട്രംപ് പറഞ്ഞിരുന്നു.

ഉത്തരകൊറിയയുടെ മുന്നറിയിപ്പ്

ഉത്തരകൊറിയയുടെ മുന്നറിയിപ്പ്

ട്രംപിന്റെ ഏഷ്യൻ പര്യടനം ആരംഭിക്കുന്നതിനും മുൻപ് തന്നെ മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ രംഗത്തെത്തിയിരുന്നു. ലോകരാജ്യങ്ങൾ തങ്ങൾക്കെതിരെ എത്ര ഉപരോധം സൃഷ്ടിച്ചാലും ആണവപരീക്ഷണങ്ങൾ ഉപേക്ഷിക്കുമെന്ന് ആരും സ്വപ്നം കാണണ്ടെന്നു ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. ആദ്യം വെല്ലുവിളി നിർത്താൻ യുഎസ് തയ്യാറാകണമെന്നും ഉത്തരകൊറിയയെ ഉദ്ധരിച്ച് വാർത്ത വിതരണ ഏജൻസി അറിയിച്ചിരുന്നു.

ജപ്പാൻ പര്യടനം

ജപ്പാൻ പര്യടനം

ട്രംപിന്റെ ഏഷ്യൻ പര്യടനം ജപ്പാൻ സന്ദർശനത്തോടു കൂടിയാണ് ആരംഭിച്ചത്. രണ്ടു ദിവസമാണ് ട്രംപ് രാജ്യത്ത് ചെലവഴിച്ചത്. ജപ്പാനിൽ ട്രംപിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഉത്തരകൊറിയ ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജപ്പാനും കൂടുതൽ പ്രതിരോധ സംവിധാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഉന്നുമായി കൂടിക്കാഴ്ച നടത്തും

ഉന്നുമായി കൂടിക്കാഴ്ച നടത്തും

ലോകത്ത് സമാധാനം കൊണ്ടു വരാനായി ആവശ്യമെങ്കിൽ ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോംഗ് ഉന്നുമായി മുഖാമുഖം സംസാരിക്കൻ തയ്യാറാണെന്നു ട്രംപ് അറിയിച്ചിട്ടുണ്ട്. എതു തരത്തിലുമുള്ള ആളുമായിക്കോട്ടേ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് അത്ര മോശകരമായ കാര്യമല്ലെന്നും ട്രംപ് ജപ്പാനിൽ പറഞ്ഞിരുന്നു.

റഷ്യയുമായി ചേർന്ന് പ്രവർത്തിക്കും

റഷ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഉന്നിനെ തകർക്കാനായി റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏഷ്യൻ സന്ദർശനം അവസാനിച്ചാലുടൻ തന്നെ റഷ്യയിൽ പോകുമെന്നും പുടുനുമായി തൽ വിഷയത്തിൽ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു . ഇതിനും മുൻപും ട്രംപിനു റഷ്യ സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ടായിരുന്നു.

അടുത്തത് ചൈന

അടുത്തത് ചൈന

ഉത്തരകൊറിയൻ സന്ദർശനം കഴിഞ്ഞാൽ ട്രംപ് ചൈനയിലേയ്ക്ക് പോകും. പ്രിസിഡന്റ് ഷിൻ ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. പ്രധാന വിഷയം ഉത്തരകൊറിയ തന്നെയായിരിക്കും. എന്നാൽ കഴിഞ്ഞ ദിവസം ചൈനയ്ക്കെതിരെ ട്രംപ് ശബ്ദം ഉയർത്തിയിരുന്നു. ഉത്തരകൊറിയൻ വിഷയത്തിൽ ചൈന മൃദു സമീപനമാണ് തുടരുന്നതെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ട്രംപ് വിമർശിച്ചിരുന്നു. വിഷയത്തിൽ ചൈന വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെങ്കിൽ ജപ്പാന്റെ സഹായം തേടുമെന്നും ട്രംപ് പറഞ്ഞിരുന്നു.

English summary
Please use the sharing tools found via the email icon at the top of articles. Copying articles to share with others is a breach of FT.com T&Cs and Copyright Policy. Email licensing@ft.com to buy additional rights. Subscribers may share up to 10 or 20 articles per month using the gift article service. More information can be found at https://www.ft.com/tour. https://www.ft.com/content/87d00d4b-99c0-3281-8d2d-72602a0ff4df A surprise visit by US President Donald Trump to the demilitarized zone between South and North Korea was cancelled on Wednesday morning due to bad weather, according to official media, leaving South Korean President Moon Jae-in waiting in vain at the border.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X