വീട് വിട്ടുനല്‍കണമെങ്കില്‍ 165 കോടി രൂപ വേണം; പഴയ ഇഷ്ടിക വീടിന് വിലപേശി വയോധിക; കാരണം..
സിഡ്നിയിലെ റോഡ്സിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വീടിന്റെ ഉടമയായ വയോധികയുടെ അവിടെയുള്ള ബാക്കി എല്ലാവരേയും വട്ടംകറക്കുകയാണ്. വയോധികയുടെ വീടൊഴികെ ആ പട്ടണം ഉയരം കൂടിയ അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുകയാണ്.
തിരക്കുള്ള നഗരത്തിലെ വമ്പൻ കെട്ടിടങ്ങൾക്കും ട്രെയിൻ സ്റ്റേഷനുമൊക്കെ ഇടയിലായി ഈ വീട് ഒറ്റപ്പെട്ടു കിടക്കുകയാണ് ഈ വീട് വാങ്ങാൻ പലരും ശ്രമിച്ചെങ്കിലും ഇവർ ഈ വീട് വിൽക്കാൻ തയ്യാറാല്ല.

ഷോപ്പിങ് കോംപ്ലക്സും അപ്പാർട്ട്മെന്റ് സമുച്ചയവും എല്ലാം നിർമ്മിക്കാനായി നിർമ്മാതാക്കൾ സമീപിച്ചതോടെ ഈ പ്രദേശത്തുണ്ടായിരുന്നവർ എല്ലാം വീടുകൾ വിട്ടുനൽകിയിരുന്നു. ഇവർക്കെല്ലാം ന്യായമായ വിലയും ഇവരുടെ വീടുകൾക്ക് ലഭിച്ചു. എന്നാൽ 2012 ൽ 1.7 മില്യൻ ഡോളറിന് (14 കോടി രൂപ) സ്വന്തമാക്കിയ ഈ വീടിന് ആറു വർഷങ്ങൾക്കിപ്പുറം 20 മില്യൻ ഡോളറാണ് (165 കോടി രൂപ) ഉടമ ആവശ്യപ്പെട്ടത്.

എന്നാൽ അതിന്റെ നേർപകുതി പോലും വില മതിപ്പില്ലാത്തത് കൊണ്ട് ഈ തുക നൽകാൻ നിർമ്മാതാക്കൾ തയ്യാറായില്ല. അതുകൊണ്ട് തന്നെ വീട് വിൽക്കാൻ വയോധിക തയ്യാറായില്ല. 679 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് വീടിനുള്ളത്. മൂന്ന് കിടപ്പുമുറികൾ, ഒരു ബാത്റൂം, അടുക്കള തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. വീടിന്റെ മുൻപിലും പിൻഭാഗത്തും മനോഹരമായ പുൽത്തകിടിയും ഒരുക്കിയിരിക്കുന്നു.

രണ്ടു കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഔട്ട്ഹൗസും ഇവിടെയുണ്ട്. എന്നാൽ വലിയ കെട്ടിടങ്ങൾക്കിടയിൽ തങ്ങളുടെ പ്രദേശത്തിന്റെയാകെ ഭംഗി കളയുന്ന ഒന്ന് എന്നാണ് ഇപ്പോൾ ഇവിടെയുള്ളവർ ഈ വീടിനെ പറയുന്നത്. വൻകിട കെട്ടിടങ്ങൾക്ക് നടുവിൽ ഈ ഒരു വീട് നിൽക്കുന്നത് ആർക്കും ഇഷ്ടമല്ല

താൻ ആവശ്യപ്പെട്ട തുക നൽകാൻ തയാറാകാത്ത നിർമ്മാതാക്കൾ വീടിനുചുറ്റും വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനെതിരെ ഉടമ കോടതിയെയും സമീപിച്ചിരുന്നു. വസ്തുവിന് ചുറ്റുമായി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് തടയിടാനായിരുന്നു ശ്രമം. ഏതാനും വർഷങ്ങൾ കേസ് നടന്നെങ്കിലും ഒടുവിൽ ഉടമ അതിൽ പരാജയപ്പെടുകയും ചെയ്തു.

നിലവിൽ നാലു മില്യൻ ഡോളറാണ് (33 കോടി രൂപ) വീടിന്റെ വിലമതിപ്പ് എന്ന് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ പറയുന്നു. കേസിന്റെ വിധി പുറത്തു വന്നശേഷം ഇനിയും ആ വീട് വാങ്ങാൻ തീരെ താല്പര്യമില്ല എന്നാണ് നിർമ്മാതാക്കളും പറയുന്നത്. വയോധികയുടെ പ്രവൃത്തി വെറും വിഡ്ഡിത്തരം ആണെന്നാണ് സംഭവം അറിഞ്ഞവർ പറയുന്നത്. മറ്റ് താമസക്കാർ ഒക്കെ ബുദ്ധിപൂർവ്വം പ്രവർത്തിച്ച് കിട്ടിയ തുകയും കൊണ്ട് പോയെന്നും ഇവർ മാത്രം എത്രകാലം ഇങ്ങനെ ഒറ്റപ്പെട്ട് നിൽക്കുമെന്നും ആണ് എല്ലാവരും ചോദിക്കുന്നത്.












Click it and Unblock the Notifications