ഡെല്‍റ്റ വേരിയന്റില്‍ വിറച്ച് സിഡ്‌നി, ഒറ്റദിവസത്തെ ഉയര്‍ന്ന നിരക്ക്, ലോക്ഡൗണിന് മാറ്റമുണ്ടാവില്ല
കാന്‍ബറ: ഓസ്‌ട്രേലിയയില്‍ ഡെല്‍റ്റ വേരിയന്റ് കൊവിഡ് വ്യാപനം. ന്യൂ സൗത്ത് വെയ്ല്‍സിലെ തലസ്ഥാന നഗരിയായ സിഡ്‌നിയില്‍ ഡെല്‍റ്റ കേസുകള്‍ ക്ലസ്റ്റിന് സമാനമായ വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍ 38 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ വെച്ച് നോക്കുമ്പോള്‍ 27 കേസുകളാണ് വര്‍ധിച്ചിരിക്കുകയാണ്. സിഡ്‌നിയില്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ച്ച ലോക്ഡൗണ്‍ തുടരാന്‍ ഒരുങ്ങുകയാണ്.

വാക്‌സിനേഷന്‍ പൂര്‍ണമാകുന്നത് വരെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനോട് താല്‍പര്യമില്ലെന്നാണ് ന്യൂ സൗത്ത് വെയ്ല്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജ്കിലന്‍ പറഞ്ഞിരിക്കുന്നത്. സന്ദര്‍ശനങ്ങള്‍ കുറയ്ക്കണമെന്ന് കുടുംബങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം കൂടിച്ചേരലുകളിലൂടെയാണ് വൈറസ് വ്യാപനം വരുന്നതെന്നാണ് സിഡ്‌നിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു കുടുംബം മൊത്തം കൊവിഡ് ടെസ്റ്റുകള്‍ നടത്താന്‍ ഗ്ലാഡിസ് ആവശ്യപ്പെട്ടു. കാരണം അതിവേഗം വ്യാപനം നടക്കുന്ന വകഭേദമാണ് ഡെല്‍റ്റ വൈറസ്.
ജനങ്ങള്‍ ലോക്ഡൗണുമായി സഹകരിക്കണമെന്ന് ഗ്ലാഡിസ് ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയില്‍ വെറും പത്ത് ശതമാനം പേര്‍ മാത്രമാണ് വാക്‌സിനേഷന്‍ ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകളില്‍ 26 പേര്‍ ക്വാറന്റൈനിലാണ്. അതുകൊണ്ട് ഇവരില്‍ നിന്ന് പടരാന്‍ സാധ്യതയില്ല. പതിനൊന്ന് പേര്‍ രോഗബാധയുണ്ടായപ്പോള്‍ പുറത്തിറങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരു കേസിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൊത്തം കേസുകള്‍ നാനൂറിന് അടുത്തെത്തി. മൂന്ന് ആഴ്ച്ച മുമ്പാണ് സിഡ്‌നിയില്‍ ആദ്യ ഡെല്‍റ്റ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സീരിയൽ നടി മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരായി, ചിത്രങ്ങള്‍ കാണാം
Recommended Video
അതേസമയം വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശമാണ് സിഡ്‌നിയില്‍ നിലവിലുള്ളത്. ഓസ്‌ട്രേലിയയില്‍ 25 മില്യണ്‍ ജനസംഖ്യയില്‍ നല്ലൊരു ഭാഗവും സിഡ്‌നിയിലാണ്. അഞ്ചിലൊരു ഭാഗം ജനസംഖ്യയാണ് സിഡ്‌നിയിലുള്ളത്. അതുകൊണ്ട് വളരെ ഗൗരവമായിട്ടാണ് കാര്യങ്ങളെ ഭരണകൂടം കാണുന്നത്. നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും കേസുകള്‍ കുറയാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടുന്നത് സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുകയാണ്. സാമൂഹിക അകലവും പാലിക്കപ്പെടുന്നില്ല.
ഓസ്‌ട്രേലിയ നേരത്തെ നല്ല രീതിയില്‍ കൊവിഡിനെ നേരിട്ടിരുന്നു. 30990 കേസുകളും 910 മരണവുമാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സിനേഷനിലെ മെല്ലെപ്പോക്കും ഓസ്‌ട്രേലിയക്ക് ഇപ്പോള്‍ തിരിച്ചടിയായിട്ടുണ്ട്. കര്‍ശനമായി നിയന്ത്രണങ്ങള്‍ പാലിക്കാനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications