കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ നടുക്കി സിറിയയില്‍ രാസായുധ ആക്രമണം;പിഞ്ചുകുട്ടികളടക്കം 58 പേര്‍ കൊല്ലപ്പെട്ടു...

സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ഖൂണ്‍ നഗരത്തിലാണ് രാസായുധ പ്രയോഗമുണ്ടായത്.

Google Oneindia Malayalam News

ദമാസ്‌കസ്: ലോകത്തെ നടുക്കി സിറിയയില്‍ രാസായുധ ആക്രമണം. വടക്ക് പടിഞ്ഞാറന്‍ സിറിയയിലുണ്ടായ ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 58 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, മരണസംഖ്യ നൂറു കടന്നെന്നാണ് ചില പ്രദേശിക വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ഖൂണ്‍ നഗരത്തിലാണ് രാസായുധ പ്രയോഗമുണ്ടായത്. വിമതരുടെയും അല്‍ഖ്വയ്ദയുടെയും നിയന്ത്രണത്തിലുള്ള ഖാന്‍ ഷെയ്ഖൂണ്‍ നഗരത്തിലെ ജനവാസ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. അതേസമയം, രാസായുധം പ്രയോഗിച്ചെന്ന ആരോപണം സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു.

syria

നഗരത്തിന് മുകളിലൂടെ പറന്ന റഷ്യന്‍ വിമാനങ്ങളില്‍ നിന്നാണ് രാസായുധ പ്രയോഗമുണ്ടായതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനുശേഷമാണ് പ്രദേശവാസികള്‍ക്ക് കടുത്ത ശ്വാസംമുട്ടലും അസ്വസ്ഥകളുമുണ്ടായത്. കുട്ടികളടക്കമുള്ളവര്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് സമീപവും രാസായുധ പ്രയോഗമുണ്ടായതായും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

കുട്ടികളടക്കം നിരവധി പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ആശുപത്രിയില്‍ മരണത്തോട് മല്ലിടുന്ന കുട്ടികളടക്കമുള്ളവരുടെ ചിത്രങ്ങളും വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രസിഡന്റ് ബഷാര്‍ അല്‍ ആസാദും സര്‍ക്കാരുമാണ് രാസായുധ ആക്രമണത്തിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.

English summary
At least 58 people have been killed and dozens wounded in a suspected chemical attack on a rebel-held town in north-western Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X