Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയില്‍ റഷ്യയ്ക്ക് ലക്ഷ്യം തെറ്റി? കൊന്നത് അമ്പതോളം പാവങ്ങളെ

ദമാസ്‌കസ്: സിറിയയില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഐസിസിനെ മാത്രം ലക്ഷ്യംവച്ചുളളതല്ലെന്ന ആരോപം നേരത്തേയുള്ളതാണ്. പ്രസിഡന്റ് ബാഷര്‍ അസല്‍ അസദിനെതിരെയുള്ള വിമതരെ തുരത്താനാണ് റഷ്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത് എന്നാണ് ആക്ഷേപം.

എന്തായാലും കഴിഞ്ഞ ദിവസം റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് ഐസിസ് തീവ്രവാദികള്‍ ആയിരുന്നില്ല. അത് മുഴുവന്‍ സാധാരണക്കാരായ ജനങ്ങള്‍ ആയിരുന്നു.

ഒന്നും രണ്ടും അല്ല, 43 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്താണ് സിറിയയില്‍ ശരിയ്ക്കും സംഭവിയ്ക്കുന്നത്?

വ്യോമാക്രമണം

വ്യോമാക്രമണം

മൂന്ന് മാസത്തോളമായി സിറിയയില്‍ റഷ്യ വ്യോമാക്രമണം തുടങ്ങിയിട്ട്. ഐസിസിന്റെ പ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് ഓരോ ദിവസവും ഉയര്‍ത്തുന്ന അവകാശ വാദം.

ലക്ഷ്യം തെറ്റി

ലക്ഷ്യം തെറ്റി

സിറിയയിലെ ഇബ്ലിബില്‍ ആണ് കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയത്. ഇതില്‍ 43 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 170 ഓളം പേര്‍ക്ക് പരിക്കേറ്റു.

മാര്‍ക്കറ്റിലെ ആക്രമണം

മാര്‍ക്കറ്റിലെ ആക്രമണം

ഇബ്ലിബ് ഐസിസിന്റെ സുപ്രധാന കേന്ദ്രങ്ങളില്‍ ഒന്നല്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഇവിടത്തെ മാര്‍ക്കറ്റിന് മുകളിലാണ് റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്.

വിമതരെ തകര്‍ക്കാര്‍

വിമതരെ തകര്‍ക്കാര്‍

അമേരിയ്ക്കയുടേയും സഖ്യരാജ്യങ്ങളുടേയും സഹായത്തോടെ അസദ് ഭരണകൂടത്തിനെതിരെ പോരാടുന്ന വിമതരെ തകര്‍ക്കാനാണ് റഷ്യ വ്യോമാക്രമണം നടത്തിയതെന്ന് ഇപ്പോഴേ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

പ്രതികരിച്ചില്ല

പ്രതികരിച്ചില്ല

ഇബ്ലിബില്‍ വ്യോമാക്രമണം നടത്തിയ തങ്ങളാണോ എന്ന കാര്യത്തില്‍ ഇതുവരെ റഷ്യയുടെ ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടില്ല.

വിമതര്‍ പിടിച്ച നഗരം

വിമതര്‍ പിടിച്ച നഗരം

ഈ വര്‍ഷം തുടക്കത്തില്‍ ഇബ്ലിബ് ഇസ്ലാമിക വിമതര്‍ പിടിച്ചടക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ക്ക് ഐസിസുമായി ബന്ധമില്ലത്രെ.

ആരോപണങ്ങള്‍ ശരിയോ

ആരോപണങ്ങള്‍ ശരിയോ

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ റഷ്യയ്‌ക്കെതിരെ ഇത്രയും നാള്‍ ഉയര്‍ന്നിരുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് പറയേണ്ടിവരും.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+