Get Updates
Get notified of breaking news, exclusive insights, and must-see stories!

കടക്ക് പുറത്ത്; തുര്‍ക്കി സൈന്യത്തോട് സിറിയന്‍ ഭരണകൂടം

ദമസ്‌കസ്: തുര്‍ക്കി സൈന്യം ഉടന്‍ രാജ്യം വിടണമെന്ന് സിറിയന്‍ ഭരണകൂടം. സിറിയയുടെ വടക്കുപടിഞ്ഞാറന്‍ ഇദ്‌ലിബില്‍ വിമത സൈന്യവുമായി പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന തുര്‍ക്കി സൈന്യത്തോടാണ് സിറിയന്‍ വിദേശകാര്യമന്ത്രാലയം ഉടന്‍ പുറത്തുകടക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. സത്വരവും നിരുപാധികവുമായി പിന്‍മാറണമെന്നാണ് ആവശ്യം.

പ്രമുഖ നടിയുടെ വീട്ടിൽ വെച്ച് നിർമാതാവ് നടിയെ ക്രൂരബലാത്സംഗം ചെയ്തു... ഞെട്ടൽ മാറാതെ സിനിമാ ലോകം!!

അസ്താന കരാറിന്റെ ലംഘനമെന്ന്

അസ്താന കരാറിന്റെ ലംഘനമെന്ന്

തുര്‍ക്കിക്ക് പുറമെ, ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കിയ അസ്താന കരാറിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചത്. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ പോരാട്ടം നടക്കുന്ന സിറിയയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിന്റെ ഭാഗമായായിരുന്നു അസ്താന കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ തുര്‍ക്കിയുടെ സൈനിക നടപടിക്ക് അസ്താന കരാറുമായി യാതൊരു ബന്ധവുമില്ലെന്നാണ് സിറിയയുടെ നിലപാട്. എന്നു മാത്രമല്ല, അസ്താന കരാറിന്റെ ലംഘനമാണ് തുര്‍ക്കിയുടെ സൈനിക നടപടിയെന്നാണ് സിറിയയുടെ നിലപാട്.

 നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനെന്ന് തുര്‍ക്കി

നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനെന്ന് തുര്‍ക്കി

നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 12ന് തുര്‍ക്കി സൈന്യം ഇദ്‌ലിബില്‍ പ്രവേശിക്കുമെന്ന് തുര്‍ക്കി സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 30 സായുധ വാഹനങ്ങളിലായി 100 ലേറെ തുര്‍ക്കി സൈന്യം സിറിയന്‍ പ്രവിശ്യയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ സൈന്യം സിറിയന്‍ പ്രദേശത്ത് കടന്നതായി ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സും അറിയിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് തുര്‍ക്കിക്കെതിരേ സിറിയന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

ഇദ്‌ലിബ് തഹ്‌രീറിന്റെ ശക്തികേന്ദ്രം

ഇദ്‌ലിബ് തഹ്‌രീറിന്റെ ശക്തികേന്ദ്രം

വിമതവിഭാഗമായ ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ് ഇദ്‌ലിബ്. അല്‍ഖാഇദയുടെ സിറിയന്‍ ഘടകമായിരുന്ന അല്‍ നുസ്‌റ ഫ്രണ്ടില്‍ നിന്ന് തെറ്റിപ്പിരിഞ്ഞുണ്ടായതാണ് തഹ്‌രീര്‍ അല്‍ ശാം വിഭാഗം. ഉസാമ ബിന്‍ ലാദിന്‍ നേതൃത്വം നല്‍കിയിരുന്ന അല്‍ഖാഇദ വിഭാഗത്തില്‍ നിന്ന് 2016ല്‍ തെറ്റിപ്പിരിഞ്ഞ് രൂപീകരിച്ച തഹ്‌രീര്‍ അല്‍ശാമിന്റെ ശക്തികേന്ദ്രമാണ് സിറിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബ്. സിറിയയില്‍ ആക്രമണം അവസാനിപ്പിക്കാനുള്ള അസ്താന കരാര്‍ തങ്ങള്‍ അംഗീകരിക്കുില്ലെന്ന് അവര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഐ.എസ്സാണ് കരാറിന് പുറത്തുള്ള മറ്റൊരു വിഭാഗം. കരാര്‍ പ്രകാരം സിറിയയുടെ വിവിധ മേഖലകള്‍ റഷ്യ, ഇറാന്‍, സിറിയന്‍ സര്‍ക്കാര്‍ സൈന്യം, തുര്‍ക്കി എിവയ്ക്കായി വീതിച്ചു നല്‍കിയിരിക്കുകയാണ്.

 തുര്‍ക്കി പിന്തുണ വിമതര്‍ക്ക്

തുര്‍ക്കി പിന്തുണ വിമതര്‍ക്ക്


സിറിയന്‍ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്ന വിമത വിഭാഗമായ ഫ്രീ സിറിയന്‍ ആര്‍മിയുമായി സഹകരിച്ചാണ് തുര്‍ക്കി ഇദ്‌ലിബില്‍ സൈനിക നടപടിയിലേര്‍പ്പെട്ടിരിക്കുന്നത്. ഇതാണ് സിറിയയെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്. ഫ്രീ സിറിയന്‍ ആര്‍മിയുടെ സഹായത്തോടെ തഹ്‌രീര്‍ അല്‍ശാം വിഭാഗത്തിനെതിരേ ആക്രമണം നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തേ തുര്‍ക്കി അതിര്‍ത്തിയില്‍ തഹ്‌രീര്‍ അല്‍ ശാം വിഭാഗത്തിനെതിരായ പോരാട്ടത്തില്‍ ഫ്രീ സിറിയന്‍ ആര്‍മിയെ തുര്‍ക്കി കൂട്ടുപിടിച്ചിരുന്നു. ഇദ്‌ലിബ് പ്രദേശം ഇതുവഴി ഫ്രീ സിറിയന്‍ ആര്‍മിയുടെ കൈകളിലേക്ക് പോകുമോ എന്നതാണ് സിറിയയുടെ പേടി.

അസ്താന കരാര്‍

അസ്താന കരാര്‍

കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ റഷ്യയുടെയും ഇറാന്റെയും നേതൃത്വത്തില്‍ നടന്ന സിറിയന്‍ സമാധാന ചര്‍ച്ചയില്‍ വിമത സൈനികരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ എല്ലാ വിഭാഗങ്ങളും ആക്രമണം അവസാനിപ്പിക്കാനും ജനങ്ങളുടെ പുനരധിവാസത്തിനും വൈദ്യുതി, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കാനും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇദ്‌ലിബ് മേഖലയുടെ ചുമതല തുര്‍ക്കിക്കായിരുന്നു നല്‍കപ്പെട്ടത്. സിറിയയിലെ വിമതവിഭാഗങ്ങളില്‍ മിക്കവയും അസ്താന കരാറിന്റെ ഭാഗമായെങ്കിലും തഹ്‌രീര്‍ അല്‍ ശാം സഹകരിക്കാന്‍ തയ്യാറായിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+