• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

താലിബാന്‍ ഭരണത്തില്‍ അഫ്ഗാനിലെ കോളജുകള്‍ ഇങ്ങനെയാണ്; ചിത്രങ്ങള്‍ പുറത്ത്, ഒട്ടേറെ നിബന്ധന

Google Oneindia Malayalam News

കാബൂള്‍: യുദ്ധം അവസാനിച്ചെന്ന് താലിബാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാനില്‍ സര്‍വകലാശാലകള്‍ തുറന്നു. ക്ലാസിലെത്തിയ വിദ്യാര്‍ഥികള്‍ കണ്ടത് വലിയ കര്‍ട്ടണ്‍ തൂക്കിയിട്ടിരിക്കുന്നതാണ്. ഒരു ഭാഗത്ത് ആണ്‍കുട്ടികള്‍ക്ക് ഇരിക്കാം. മറുഭാഗത്ത് പെണ്‍കുട്ടികള്‍ക്കും. അധ്യാപകര്‍ക്ക് രണ്ടു ഭാഗത്തും കാണാന്‍ കഴിയുന്ന തരത്തിലാണ് ക്ലാസ് ഒരുക്കിയിട്ടുള്ളത്. യുദ്ധം തുടങ്ങുമ്പോള്‍ അടച്ചതാണ് സര്‍വകലാശാലകള്‍.

അതുവരെ എല്ലാവരും ഒരുമിച്ചിരുന്നാണ് പഠിച്ചതത്രെ. ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ പുതിയ ചില മാറ്റങ്ങള്‍ വന്നിരിക്കുന്നു. അതിന്റെ ഭാഗമാണ് കര്‍ട്ടണ്‍. വേറെയും ചില മാറ്റങ്ങള്‍ കലാലയങ്ങളില്‍ പ്രകടമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

തൃഷയെ അറസ്റ്റ് ചെയ്യണം; ഫോട്ടോ വൈറലായതോടെ നടിക്ക് കുരുക്ക്... വീണ്ടും വെട്ടിലായി മണിരത്‌നംതൃഷയെ അറസ്റ്റ് ചെയ്യണം; ഫോട്ടോ വൈറലായതോടെ നടിക്ക് കുരുക്ക്... വീണ്ടും വെട്ടിലായി മണിരത്‌നം

1

1996 മുതല്‍ 2001 വരെ താലിബാന്‍ അഫ്ഗാനില്‍ ഭരണം നടത്തിയിരുന്നു. അന്ന് സ്ത്രീകള്‍ക്ക് പഠനത്തിന് കലാലയങ്ങളില്‍ പോകാന്‍ അനുമതിയുണ്ടായിരുന്നില്ലത്രെ. സമാനമായ സാഹചര്യം ഇനിയും വരുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസം നില്‍ക്കില്ല എന്നാണ് മാധ്യമങ്ങളോട് താലിബാന്‍ നേതാക്കള്‍ വ്യക്തമാക്കിയത്.

2

ഇതുപ്രകാരം കലാലയങ്ങള്‍ തുറന്നപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമുണ്ട്. എന്നാല്‍ ചില ഉപാധികള്‍ വച്ചിരിക്കുകയാണ്. ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരിക്കാന്‍ പാടില്ല. പരസ്പരം കാണുന്നത് തടയാന്‍ ഇവര്‍ക്കിടയില്‍ കര്‍ട്ടണ്‍ തൂക്കിയിടും. ക്ലാസില്‍ ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമാണ്. ശരീരവുമായി ഒട്ടി നില്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല എന്നിങ്ങനെ പോകുന്നു വ്യവസ്ഥകള്‍...

3

ആമജ് ന്യൂസ് ഏജന്‍സിയാണ് പുതിയ ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുന്നത്. പുതിയ അഫ്ഗാനിലെ കോളജ് വിദ്യാര്‍ഥികള്‍ ഇങ്ങനെയാണ് ഇരിക്കുക എന്ന് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പഠന രീതി എങ്ങനെയാകണം എന്നത് സംബന്ധിച്ച് താലിബാന്‍ വിദ്യഭ്യാസ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അഭായ ധരിക്കണം, ഹിജാബ് വേണം എന്നീ നിര്‍ദേശങ്ങളും ഇതിലുണ്ട്.

4

പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത് അധ്യാപികമാരാണ്. അധ്യാപികമാര്‍ ഇല്ലെങ്കില്‍ പ്രായം കൂടിയ അധ്യാപകര്‍ക്കും പഠിപ്പിക്കാം. ഇവരുടെ സ്വഭാവഗുണം പരിശോധിച്ച ശേഷമാകും നിയമിക്കുക. സര്‍വകലാശാലകള്‍ അധ്യാപികമാരെ റിക്രൂട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ക്ലാസിലേക്ക് കയറുന്നതിനും പുറത്തേക്ക് പോകുന്നതിനും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വാതിലുകളുണ്ടാകണം.

നടന്‍ ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

5

പെണ്‍കുട്ടികളാണ് ക്ലാസില്‍ നിന്ന് ആദ്യം പോകേണ്ടത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ക്ലാസില്‍ നിന്ന് ഇറങ്ങാന്‍ പാടില്ല. അത് കൂടിച്ചേരലുകള്‍ക്ക് കാരണമായേക്കും. ഇനി ആണ്‍കുട്ടികളാണ് ആദ്യം ഇറങ്ങുന്നതെങ്കില്‍ അവര്‍ പോയി 5 മിനുട്ട് കഴിഞ്ഞിട്ടേ പെണ്‍കുട്ടികള്‍ ക്ലാസില്‍ നിന്ന് ഇറങ്ങാവൂ. അതുവരെ ക്ലാസില്‍ തന്നെ ഇരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.

6

വേണ്ടത്ര അധ്യാപികമാരില്ലാത്തതിനാല്‍ നിര്‍ദേശങ്ങള്‍ പാലിക്കുക പ്രയാസമാണെന്ന് ഒരു യൂണിവേഴ്‌സിറ്റി പ്രഫസര്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ അവര്‍ പെണ്‍കുട്ടികളെ കോളജില്‍ പോകാന്‍ അനുവദിക്കുന്നു. അത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൈമറി, സെക്കണ്ടറി സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേകം ബെഞ്ചുകളിലാണ് നേരത്തെ അഫ്ഗാനില്‍ ഇരുന്നിരുന്നത്.

7

ഇസ്ലാമിക നിയമം അടിസ്ഥാനമാക്കിയുള്ള പഠന രീതിയാണ് താലിബാന്‍ പിന്തുടരുക എന്ന് ആക്ടിങ് വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബാഖി ഹഖാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് ജോലിക്ക് പോകാം. പെണ്‍കുട്ടികള്‍ക്ക് പഠനത്തിന് സൗകര്യമുണ്ടാകും. എന്നാല്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ ഇത് ശരിവെക്കുന്നതാണ്. ആദ്യ താലിബാന്‍ സര്‍ക്കാരില്‍ നിന്ന് ചില മാറ്റങ്ങള്‍ പുതിയ താലിബാന്‍ സര്‍ക്കാരില്‍ പ്രകടമാണ്.

cmsvideo
  താലിബാന്‍ മന്ത്രിസഭ അധികാരമേറ്റു | Oneindia Malayalam
  English summary
  Taliban Allowed to Open Universities in Afghanistan; But Imposed New Restriction, All Details Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X