അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാൻ
സർവ്വകലാശാലകളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ വിലക്കുമായി താലിബാൻ. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീം സര്‍ക്കാര്‍ - സ്വകാര്യ സര്‍വകലാശാലകള്‍ക്ക് കത്തയച്ചു. കത്തയച്ച കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് സൈനുള്ള ഹാഷിമിയും മാധ്യമങഅങളോട് സ്ഥിരീകരിച്ചു.

നേരത്തേ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് കർശന നിയന്ത്രണങ്ങൾ താലിബാൻ കൊണ്ടുവന്നിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച പ്രത്യേക ക്ലാസ് മുറികൾ, മാത്രമല്ല പെൺകുട്ടികളെ പഠിപ്പിക്കാൻ അധ്യാപികമാരോ മുതിർന്ന അധ്യാപകരോ വേണമെന്ന നിർദ്ദേശം എല്ലാം നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ തീരുമാനം. അതേസമയം നടപടിക്കെതിരെ യു എന്നും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.
'അഫ്ഗാനിസ്ഥാനിലെ എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നതുവരെ താലിബാന് അന്താരാഷ്ട്ര സമൂഹത്തിൽ നിയമാനുസൃത അംഗമാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.തീരുമാനത്തിന്റെ അന്തരഫലങ്ങൾ താലിബാൻ നേരിടേണ്ടി വരും', യു എസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
'വിദ്യാഭ്യാസ നിഷേധം സ്ത്രീകളുടെയും പെൺകുട്ടികളുടെയും തുല്യാവകാശങ്ങളെ ലംഘിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭാവിക്ക് തന്നെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും', യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ 20 വർഷത്തെ യുഎസ് അധിനിവേശത്തിന് ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താലിബാൻ അധികാരം പിടിച്ചത്. സ്ത്രീകളുടെ വിദ്യാഭ്യാസ കാര്യത്തിലടക്കം കർശന നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു താലിബാൻ ആദ്യം വ്യക്തമാക്കിയത്. എന്നാൽ അധികാരത്തിലേറിയതിന് പിന്നാലെ ഏഴാം ക്ലാസ് മുതൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയിരുന്നു. പല ജോലിയിടങ്ങളിലും സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications