Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഫ്ഗാൻ പെൺകുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നില്ല': വാദങ്ങൾ തള്ളി താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിലെ പെൺകുട്ടികൾ താലിബാൻ പോരാളികളെ നിർബന്ധിതമായി വിവാഹം കഴിക്കാൻ പ്രേരിപ്പിക്കപ്പെടുന്നുവെന്ന വാദം തള്ളിക്കളഞ്ഞ് താലിബാൻ. ഈ പ്രചാരണം അടിസ്ഥാനരഹിതമാമെന്ന് വിശേഷിപ്പിച്ച താലിബാൻ അഫ്ഗാൻ സർക്കാർ തങ്ങൾക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന വാദമാണ് ഉന്നയിച്ചിട്ടുള്ളത്. താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുടുംബവിളക്കിൽ ഓണം എത്തി, മക്കൾക്കും സുമിത്രക്കുമൊപ്പം സിദ്ധുവും, ഇത് വേദികക്കുള്ള പണിയോ... വമ്പൻ ട്വിസ്റ്റുമായി ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

1

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനാണ് സ്ത്രീകളെ നിർബന്ധിതമായി പെൺകുട്ടികളെ മുജാഹിദ്ദീന് വിവാഹം കഴിച്ച് നൽകുന്നതെന്ന വാർത്തകൾ തികച്ചും തെറ്റാണെന്നാണ് ട്വീറ്റിൽ പറയുന്നത്. താലിബാനെതിരെ തെറ്റായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളുമാണ് അഫ്ഗാൻ ഭരണകൂടം നടത്തുന്നതെന്നാണ് താലിബാന്റെ വാദം. മുജാഹിദ്ദീൻ ജനങ്ങളെയും തടവുകാരെയും പിടികൂടുന്നവരെയും വധിക്കുന്നതായും ചിലർ പറയുന്നുണ്ട്. എന്നാൽ അതെല്ലാം അടിസ്ഥാനരഹിതമാണെന്നും താലിബാൻ വക്താവ് പറയുന്നു.

2

സൈനിക നടപടികളിലൂടെ അഫ്ഗാനിസ്താനിൽ ഭൂരിപക്ഷം പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത് താലിബാൻ കാബൂളിലേക്ക് നീങ്ങുന്നതിനിടെ തങ്ങളുടെ പോരാളികളെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിന് വേണ്ടി അഫ്ഗാനി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയാണെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താലിബാനും രംഗത്തെത്തിയിട്ടുള്ളത്.

3


ശനിയാഴ്ച, അഫ്ഗാനിസ്ഥാനിലെ നാലാമത്തെ വലിയ നഗരമായ മസാർ-ഇ-ഷെരീഫ് താലിബാൻ പിടിച്ചെടുത്തിരുന്നു. താലിബാൻ വടക്കൻ, പടിഞ്ഞാറൻ, തെക്കൻ അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗവും പിടിച്ചടക്കിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്ക സൈനിക പിന്മാറ്റത്തിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ അഫ്ഗാൻ ആഭ്യന്തരയുദ്ധത്തിന്റെ ഭീതി ഉയർത്തിക്കൊണ്ട് താലിബാൻ ആധിപത്യം തുടരുകയാണ്.

4

അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗാനി കഴിഞ്ഞ 20 വർഷംകൊണ്ടുണ്ടാക്കിയ നേട്ടങ്ങൾ അഫ്ഗാൻ സർക്കാർ ഉപേക്ഷിക്കില്ലെന്നും രാജ്യം അസ്ഥിരതയുടെ ഗുരുതരമായ അപകടത്തിലാണെന്നും പറഞ്ഞു. ശനിയാഴ്ച നടന്ന ഒരു ടെലിവിഷൻ പ്രഭാഷണത്തിൽ, രാജ്യത്തെ സാഹചര്യങ്ങളെക്കുറിച്ച് പ്രാദേശിക നേതാക്കളുമായും അന്താരാഷ്ട്ര പങ്കാളികളുമായും ആലോചിക്കുന്നതായി ഗനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

5

ശനിയാഴ്ചയോടെ താലിബാൻ വിമതർ കാബൂളിലേക്ക് അടുക്കുമ്പോൾ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗാനി പ്രാദേശിക നേതാക്കളുമായും അന്താരാഷ്ട്ര പങ്കാളികളുമായും അടിയന്തര ചർച്ചകൾ നടത്തിയിരുന്നു. താലിബാനെ പ്രതിരോധിക്കുന്നതിന് വേണ്ടി സൈന്യത്തെ പുനർവിന്യസിക്കുന്നതിനാണ് മുഖ്യപരിഗണന നൽകുന്നതെന്ന് അഷ്റഫ് ഗനി വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷയ്ക്കും പ്രതിരോധ സേനകളുടെ പുനർവിന്യാസത്തിനുമാണ് മുഖ്യപരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിങ്ങളുടെ പ്രസിഡന്റ് എന്ന നിലയിൽ, എന്റെ ജനങ്ങളുടെ കൂടുതൽ അസ്ഥിരത, അക്രമം, പലായനം എന്നിവ തടയുന്നതിലാണ് എന്റെ ശ്രദ്ധ,യെന്നും ഗനി കൂട്ടിച്ചേർത്തു.

ചെങ്കോട്ടയില്‍ വര്‍ണാഭമായ ആഘോഷങ്ങളുമായി ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം. ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍!

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+